വാര്‍ത്തകള്‍

17
Jul

മാലിന്യത്തിൽ നിന്ന് സ്വാതന്ത്ര്യം

malinyathil thinnuകേരള സംസ്ഥാനം പരിപൂര്‍ണ്ണമായും മാലിന്യരഹിതമാക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഊര്‍ജജിതമായ ശ്രമം ശുചിത്വ മാലിന്യ സംസ്ക്കരണ യജ്ഞത്തിലൂടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആരംഭിക്കുകയാണ്.

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും പരിധിയില്‍ വരുന്ന ഭൂപ്രദേശം മാലിന്യരഹിതമാകണം. അതിലൂടെ സംസ്ഥാനം മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം നേടുക എന്നതാണ് ആത്യന്തിക ലക്ഷ്യം. തദ്ദേശസ്വയംഭരണസ്ഥാപന പരിധിയില്‍ വ്യക്തി, കുടുംബം, സ്വകാര്യ വീടുക ഗേറ്റഡ് കോളനികൾ, ഫ്ലാറ്റ് സമുച്ചയങ്ങൾ, പൊതു സ്ഥാപനങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍, കമ്പോളങ്ങള്‍, വ്യവസായ ശാലകള്‍, എന്നിവ ഉല്പാദിപ്പിക്കുന്ന മാലിന്യം കേരള മുനിസിപ്പാലിറ്റി ആക്ട് 1994 ലെ 334 (എ) വകുപ്പിലെ നിബന്ധനപ്രകാരം അതുല്‍പ്പാദിപ്പിക്കുന്നവരുടെ ഉത്തരവാദിത്വത്തിൽ സംസ്ക്കരിക്കുക  എന്നതാണ് സമീപനം. എന്നാല്‍ വീടുകളിലെ സ്ഥലപരിമിതിയും, മാലിന്യത്തിന്റെ അളവും സ്വഭാവവും കണക്കിലെടുത്ത് ഉല്പാദന സ്ഥലത്ത് തന്നെ (ഉറവിടത്തിൽ) സംസ്ക്കരിക്കാന്‍ കഴിയാത്ത സാഹചര്യത്തിൽ കമ്മ്യൂണിറ്റിതല മാലിന്യസംസ്ക്കരണ പദ്ധതികളും നിവൃത്തിയില്ലെങ്കില്‍ കേന്ദ്രീകൃത മാലിന്യസംസ്ക്കരണ പദ്ധതികളും ആവിഷ്ക്കരിച്ച് മാലിന്യ സംസ്ക്കരണം യാഥാര്‍ത്ഥ്യമാക്കാവുന്നതാണ്.

മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം നേടുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ബഹുജന പ്രസ്ഥാനങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങൾ നീക്കേണ്ടതുണ്ട്. ഇതിലേക്കായി സൂക്ഷ്മതലം മുതല്‍ ബഹുജനപങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടുള്ള സംഘടനാ സംവിധാനവും, മാലിന്യ സംസ്ക്കരണത്തിന് സഹായകമായ വിവിധ സാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്തണം. കുടുംബശ്രീ ഉള്‍പ്പെടെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് സ്വീകാര്യമായ സാമൂഹ്യാധിഷ്ഠിത സംഘടനാ സംവിധാനങ്ങളെയോ സര്‍ക്കാരിതര സംഘടനകളുടെയോ സേവനം ലഭ്യമാക്കണം.

« 1 of 3 »

ഡൌൺലോഡുകൾ

വാര്‍ത്തകള്‍

തദ്ദേശഭരണ സ്ഥാപനങ്ങളിൽ ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങൾ നവംബർ 1ന് തുടങ്ങും

തദ്ദേശഭരണ സ്ഥാപനങ്ങളിൽ ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങൾ നവംബർ 1ന് തുടങ്ങും

ശുചിത്വ മാലിന്യ സംസ്കരണ മാതൃകാ പദ്ധതി വിശകലനം : ശില്പശാല ഒക്ടോബർ 9ന് തുടങ്ങും

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കിയ ശുചിത്വ മാലിന്യ സംസ്കരണ മാതൃകാ പദ്ധതികളുടെ...
Read More

കാസര്‍കോട് ജില്ലയിൽ മാലിന്യ നിർമ്മാർജ്ജന നിർവഹണം -നവംബർ 1ന്

കാസര്‍കോട് ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മാലിന്യ നിർമ്മാർജ്ജന പ്രോജക്ട് നിർവഹണം നവംബർ...
Read More

മാലിന്യത്തിൽനിന്നും സ്വാതന്ത്ര്യം പ്രഖ്യാപനം 15ന്, വൈകുന്നേരം പ്രതിജ്ഞയും ശുചിത്വസന്ധ്യയും സംഘടിപ്പിക്കും

മാലിന്യത്തിൽനിന്നും സ്വാതന്ത്ര്യം പ്രഖ്യാപനം 15ന്, വൈകുന്നേരം പ്രതിജ്ഞയും ശുചിത്വസന്ധ്യയും സംഘടിപ്പിക്കും
1 2 3 5

ഡോ.കെ.വാസുകി ഐ.എ.എസ്

ശ്രീ. എൽ.പി.ചിത്തർ

കൺസൽട്ടൻറ് ശ്രീ.ടി.പി.സുധാകരൻ

ഷൻ മാസ്റ്റർ ഫാക്കൽറ്റി ശ്രീ.ജഗജീവൻ

   

 

 

 

 

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...