മിഷൻ ഘടന

മിഷൻ ഘടന
സംസ്ഥാന ഹരിത കേരളം കണ്‍സോർഷ്യത്തിന്‍റെ ഘടന

അധ്യക്ഷ പദവി  : : മുഖ്യമന്ത്രി
സഹഅധ്യക്ഷ പദവി : : തദ്ദേശസ്വയംഭരണം, കൃഷി, ജലവിഭവം മന്ത്രിമാര്‍
ഉപഅധ്യക്ഷ പദവി : : എംഎല്‍എ / മുന്‍മന്ത്രി/ മുന്‍ എംഎല്‍എ/ മുന്‍ എംപി, സാമൂഹ്യക്ഷേമ വകുപ്പു മന്ത്രി
ഉപദേഷ്ടാവ് : : സീനിയര്‍ നിലവാരത്തിലുള്ള ഒരു ശാസ്ത്രജ്ഞന്‍
പ്രത്യേകക്ഷണിതാവ് : : പ്രതിപക്ഷ നേതാവ്
അംഗങ്ങള്‍ : : എംഎല്‍എ മാര്‍, ആസൂത്രണ ബോർഡ് ഉപാധ്യക്ഷ ദവിയിലുള്ളയാൾ നാമനിർദ്ദേശം ചെയ്യുന്ന ആസൂത്രണ ബോർഡിലെ ഒരംഗം, പ്രിന്‍സിപ്പല്‍ സെക്രട്ടറി (തദ്ദേശസ്വയംഭരണം, ആരോഗ്യം, കൃഷി, ജലവിഭവം, ടൂറിസം, വിദ്യാഭ്യാസം), സംസ്ഥാനത്തെ മൂന്ന് ടാസ്ക് ഫോഴ്സുകളുടെ ചീഫ് എക്സിക്യുട്ടീവ്
മിഷന്‍സെക്രട്ടറി : : ആസൂത്രണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി

ജില്ലാതല മിഷന്‍

അധ്യക്ഷ പദവി : : ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്
അംഗങ്ങള്‍ : : ജില്ലയില്‍ നിന്നുള്ള ലോക് സഭാ അംഗങ്ങള്‍, എംഎല്‍എമാര്‍, മേയര്‍, മുനിസിപ്പല്‍ ചെയർമാന്മാര്‍, ഒരു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്, രണ്ട് പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ (പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ ജില്ലാ അസോസിയേഷന്‍റെ പ്രസിഡന്‍റും സെക്രട്ടറിയും)
സെക്രട്ടറി : : ജില്ലാ കലക്ടർ

ഓരോ ജില്ലാതല മിഷനും ഓരോ വിഷയത്തിലും ഒരു ടാസ്ക് ഫോഴ്സ് വീതം ഉണ്ടായിരിക്കുന്നതാണ്. ജില്ലയില്‍ അങ്ങനെ ആറ് ടാസ്ക് ഫോഴ്സുകളുണ്ടാകും. ജില്ലാതല ടാസ്ക് ഫോഴ്സുകളുടെ അധ്യക്ഷന്‍ കലക്ടര്‍ ആയിരിക്കും. ജില്ലാ പ്ലാനിംഗ് ഓഫീസര്‍, പട്ടികജാതി വകുപ്പ്, പട്ടികവർഗ്ഗ വകുപ്പ്, ഫിഷറീസ് വകുപ്പ്, കുടുംബശ്രീ, സാമൂഹ്യക്ഷേമ വകുപ്പ്, നഗരാസൂത്രണം, ഗ്രാമവികസനം (പിഎയു), കൃഷി, ജലവിഭവം, വിദ്യാഭ്യാസം, ആരോഗ്യം, വാട്ടര്‍ അതോറിറ്റി, ജലനിധി എന്നിവയുടെ ജില്ലാ ഓഫീസർമാർ, ആർഡിഒ/സബ് കലക്ടര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ അംഗങ്ങളായിരിക്കും.


തദ്ദേശസ്വയംഭരണതലത്തില്‍ പ്രവർത്തിക്കുന്ന മിഷന്‍റെ ഘടന

അധ്യക്ഷ പദവി : : ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് / മുനിസിപ്പല്‍ ചെയർമാന്‍/ മേയര്‍
അംഗങ്ങള്‍ : : ബന്ധപ്പെട്ട ജില്ലാ/ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ അംഗങ്ങള്‍, പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷന്‍ ഭരണസമിതി അംഗങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്‍റെ സെക്രട്ടറി, കൃഷി ഓഫീസര്‍, കുടുംബശ്രീ, ഐസിഡിഎസ് സൂപ്പർവൈസർ, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്‍റെ എഞ്ചിനീയര്‍.

ഓരോ പദ്ധതിതലത്തിലും ഗുണഭോക്താക്കളെ സംഘടിപ്പിച്ചുകൊണ്ട് അവർക്ക് ആവശ്യമായ പരിശീലനങ്ങളും ശേഷിവർദ്ധനവും ഉറപ്പാക്കി ജനപങ്കാളിത്തത്തോടെ ആയിരിക്കും പദ്ധതികളുടെ ആസൂത്രണം, നിർവഹണം, തുടർ നടത്തിപ്പ്, സാമൂഹിക ഓഡിറ്റിങ് നടപ്പാക്കല്‍ എന്നിവ.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...