നവകേരളം കര്‍മപദ്ധതിയില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ സംഘടിപ്പിച്ച നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ കാമ്പയിന്‍ സംസ്ഥാനതല ദ്വിദിന ശില്‍പ്പശാലക്ക് സമാപനം. 2023 മെയ് 17 ന് ആരംഭിച്ച ശില്‍പ്പശാലയുടെ ഉദ്ഘാടനം ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ. രാമചന്ദ്രന്‍ നിര്‍വഹിച്ചു..
സംസ്ഥാനത്തെ 589 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി
സംസ്ഥാനത്തിന്റെ 12 ഇന പരിപാടിയില്‍ 500 ഗ്രാമപഞ്ചായത്തുകളെയും 50 നഗരസഭകളെയും ശുചിത്വ പദവിയില്‍ എത്തിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെതുടര്‍ന്ന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, ക്ലീന്‍കേരള കമ്പനി, കുടുംബശ്രീ, തൊഴിലുറപ്പ് മിഷന്‍ എന്നിവ സംയുക്തമായി ആവിഷ്‌കരിച്ച നടപടിക്രമങ്ങളിലൂടെയാണ് ഖരമാലിന്യ സംസ്‌കരണത്തില്‍ മികവു തെളിയിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശുചിത്വ പദവിക്കായി തിരഞ്ഞെടുത്തത്. 501 ഗ്രാമപഞ്ചായത്തുകളും 58 നഗരസഭകളും 30 ബ്ലോക്കുപഞ്ചായത്തുകളുമാണ് നേട്ടം കൈവരിച്ചത്.
സുരക്ഷിത ഭക്ഷ്യോത്പാദനം , കർഷകർക്ക് മാന്യമായ വരുമാനം ഉറപ്പാക്കല്‍, വന്‍ തോതിൽ തൊഴില്‍ ലഭ്യമാക്കല്‍, ഇതുവഴി സാമ്പത്തിക വളര്ച്ച്ക്ക് സംഭാവന നല്കല്‍ എന്നിവയാണ് ലക്ഷ്യങ്ങൾ.
ജലം പാഴായി പോകാതെ സംരക്ഷിക്കുക, ഉപയോഗം വിവേകത്തോടെ നടത്തുക, കിണറുകൾ, കുളങ്ങൾ, തണ്ണീർ തടങ്ങൾ എന്നിവ പരിശുദ്ധമായി പരിരക്ഷിക്കുക, പുനരുപയോഗം സാധ്യമാക്കുക, കൃഷിക്ക് സഹായകമായ ജലവിനിയോഗം നടത്തുക എന്നതാണ് ലക്ഷ്യങ്ങൾ.
ജലസ്രോതസുകൾ മാലിന്യമുക്തമാക്കുകയും ജനപങ്കാളിത്തത്തോടെ ഉറവിട മാലിന്യ സംസ്കരണം വ്യാപകമാക്കുകയും അതിലൂടെ ജൈവ കൃഷിക്കുള്ള പശ്ചാത്തലം ഒരുക്കുകയുമാണ് ലക്ഷ്യം.
പരന്നു നിറയുന്ന പച്ചപ്പും ജലസമൃദ്ധിയുമാണ് കേരളത്തിന്‍റെ മുഖമുദ്രകളായി കരുതപ്പെടുന്നത്. ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ കേരളം ഇടം നേടിയതും ഈ ഹരിത ചാരുതയാലാണ്. എന്നാല്‍ സംസ്ഥാനത്തിന്‍റെ ഈ ആകര്‍ഷണീയത ഇന്ന് ഏറെ വെല്ലുവിളി നേരിടുകയാണ്. ജലസ്രോതസ്സുകളുടെ ക്ഷയിക്കലും മലിനമാകലും, നഗര,ഗ്രാമ ഭേദമെന്യേ പരിഹാരമില്ലാതെ അവശേഷിക്കുന്ന മാലിന്യ സംസ്കരണം, കാര്‍ഷിക മേഖലയുടെ ചുരുങ്ങല്‍ എന്നിവയാണ് പ്രധാന വെല്ലുവിളികള്‍.
വായിക്കുകനമുക്ക് ഓരോരുത്തർക്കും ഹരിതകേരളം സൃഷ്ടിക്കാൻ ഒത്തൊരുമിക്കാം. ഈ മഹത്തായ യത്നത്തിൽ പങ്കാളിയാവാൻ നമ്മുടെ വാർഡ് മെമ്പറെ ആണ് സമീപിക്കേണ്ടത്. സാക്ഷരതാ യജ്ഞം പോലെ ജലവും, മണ്ണും, വിളവും ഭാവിയിലേക്ക് വേണ്ടി സംരക്ഷിക്കാനുള്ള ദൗത്യം നമുക്ക് ഏറ്റെടുക്കണം. വാർഡ് മെമ്പറെ അതിനായി സഹായിക്കണം.ഡിസംബർ എട്ടു മുതൽ ഹരിതകേരളത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ ഏറ്റെടുക്കേണ്ട മുൻഗണന നൽകുന്ന നിരവധി ജോലികളുണ്ട്.
വായിക്കുക