ചുമതലകള്‍

സംസ്ഥാന മിഷനുകളുടെ ചുമതലകള്‍
  1. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും സുഗമമായ പ്രവര്‍ത്തനത്തിന് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുക.
  2. വിവിധ വകുപ്പുകളുടേയും ഏജന്‍സികളുടേയും ഉദ്യോഗസ്ഥരുടേയും ഏകോപനം ഉറപ്പാക്കുക.
  3. സംസ്ഥാനതല കര്‍മ്മസേന തയ്യാറാക്കുന്ന മിഷന്‍ ഡോക്യുമെന്റ് പരിശോധിച്ച് അംഗീകാരം നല്‍കുക.
  4. സാമൂഹ്യ പ്രതിബന്ധതാ ഫണ്ട് ഉള്‍പ്പെടെ അധിക വിഭവ സമാഹരണത്തിനുളള സാധ്യതകള്‍ കണ്ടെത്തുക.
  5. മേല്‍നോട്ട – നിരീക്ഷണ സംവിധാനങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക.
  6. അംഗീകൃത കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ബന്ധപ്പെട്ട നിര്‍വ്വഹണ ഏജന്‍സികള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുക.
  7. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച ആസൂത്രണ നിര്‍വ്വഹണ സഹായം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുക.
മേല്‍പ്പറഞ്ഞ ചുമതലകള്‍ നിര്‍വ്വഹിക്കുവാന്‍ വേണ്ടി മിഷന്റെ പ്രവര്‍ത്തന ഘടകങ്ങള്‍, സംഘടനാ സംവിധാനങ്ങള്‍ എന്നിവയില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ക്ക് മൂര്‍ത്തമായ രൂപം നല്‍കുകയും അവയ്ക്ക് അംഗീകാരം വാങ്ങി നടപ്പാക്കുകയും ചെയ്യുക.
സംസ്ഥാനതല കര്‍മ്മേസനകളുടെ ചുമതലകള്‍
പൊതുചുമതലകള്‍
  1. മിഷന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ നിര്‍ദ്ദേശിക്കുക, പ്രവര്‍ത്തന മാര്‍ഗ്ഗരേഖ തയ്യാറാക്കുക, സാങ്കേതിക സഹായം നല്‍കുക മുതലായവ.
  2. ദൗത്യരേഖ (Mission Document) തയ്യാറാക്കുക.
  3. സംസ്ഥാന മിഷന്റെ മേല്‍നോട്ടത്തില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.
  4. വിവിധ തലങ്ങളിലുളള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിച്ച് സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട നടപടികള്‍ സ്വീകരിക്കുക.
  5. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കേണ്ടതായ സാങ്കേതിക വിദഗ്ദ്ധര്‍, കണ്‍സള്‍ട്ടന്റുമാര്‍, റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ എന്നിവരെ കണ്ടെത്തി നിയോഗിക്കുന്നതിനുളള ശുപാര്‍ശ നല്‍കുക (ഇപ്രകാരം നിയോഗിക്കുന്നതിന് എംപവേര്‍ഡ് കമ്മിറ്റിയുടെ അംഗീകാരം ആവശ്യമാണ്).
  6. ജില്ലാതല കര്‍മ്മസേനകളുടെയും റിസോഴ്‌സ് പേഴ്‌സണ്‍മാരുടെയും കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പാക്കുക, അവയെ ശാക്തീകരിക്കുക.
  7. കൃത്യമായ ഇടവേളകളില്‍ സംസ്ഥാന മിഷന്‍ യോഗങ്ങള്‍ ചേരുന്നതിന് നടപടി സ്വീകരിക്കുക.
  8. സംസ്ഥാന മിഷന്റെ/എംപവേര്‍ഡ് കമ്മിറ്റിയുടെ/സര്‍ക്കാരിന്റെ അനുമതി ആവശ്യമായ സംഗതികളില്‍ പ്രൊപ്പോസല്‍ തയ്യാറാക്കി സമര്‍പ്പിക്കുക.
  9. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായി ഡോക്യുമെന്റേഷന്‍ നടത്തുക, ജില്ലാതലത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിലും പ്രവര്‍ത്തനങ്ങള്‍ ഡോക്യുമെന്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക.
  10. ഗവേഷണ-വികസന, പ്രൊഫഷണല്‍ സ്ഥാപനങ്ങളുടെ സാങ്കേതിക സഹായം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള സംവിധാനം ആവിഷ്‌കരിക്കുക.
  11. സാങ്കേതിക സഹായം ലഭ്യമാക്കുന്നതിനുള്ള വിദഗ്ദ്ധരുടെ സംഘത്തെ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും കണ്ടെത്തി ചുമതല നിറവേറ്റുന്നതിന് പ്രാപ്തരാക്കുക.
  12. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളുമായി അനുയോജ്യമായ സമന്വയവും ഏകോപനവും സാധ്യമാക്കുക.
  13. മിഷന്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി സംബന്ധിച്ചും നടത്തിപ്പു കാര്യങ്ങളെക്കുറിച്ചും ക്രമമായ ഇടവേളകളില്‍ റിപ്പോര്‍ട്ടുകളും അവലോകന വിവരങ്ങളും സംസ്ഥാന മിഷനും എംപവേര്‍ഡ് കമ്മിറ്റിക്കും മിഷന്‍ മോണിറ്ററിംഗ് ടീമിനും സമര്‍പ്പിക്കുക.
പ്രത്യേക ചുമതലകൾ 
  1. ഹരിതകേരള മിഷൻ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ട നടപടികളെടുക്കുക.
  2. പാരിസ്ഥിതിക പുന:സ്ഥാപനത്തിനും ഉത്പാദന ക്ഷമതാ വര്‍ദ്ധനക്കും നൂതന മേഖലാ വികസനത്തിനും അനുയോജ്യമായ വിവിധ തല പദ്ധതികള്‍ക്കുളള പഠന ആസൂത്രണ പ്രവര്‍ത്തനങ്ങളും പദ്ധതി രേഖ തയ്യാറാക്കുന്നതിനും സാമ്പത്തിക സഹായവും ഉന്നത ഗുണനിലവാരവുമുളള സാങ്കേതിക സഹായവും ലഭ്യമാക്കുക.
  3. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ സാങ്കേതിക തര്‍ക്കങ്ങള്‍ തീര്‍പ്പാക്കുന്നതിന് സഹായിക്കുക.
  4. പദ്ധതികള്‍ക്ക് പ്രത്യേക സാങ്കേതിക സഹായം ആവശ്യമെങ്കില്‍ അത് ലഭ്യമാക്കുക.
  5. നൂതനവും അനുയോജ്യവുമായ സാങ്കേതിക വിദ്യകളുടെ പ്രയോഗം തദ്ദേശ ഭരണ സ്ഥാപന തലത്തില്‍ സാധ്യമാക്കുക.
  6. മൂന്ന് ഉപമിഷനുകളുടെയും കര്‍മ്മസേനാ പ്രവര്‍ത്തനങ്ങളിലെ ഏകോപന സാധ്യതകള്‍ വിലയിരുത്തി സംയോജനവും ഏകോപിത പ്രവര്‍ത്തനവും ഉറപ്പാക്കുക.
ജില്ലാ മിഷനുകളുടെ ചുമതലകള്‍
  1. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ മേല്‍നോട്ടം വഹിക്കുകയും സുഗമമായ പ്രവര്‍ത്തനത്തിന് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുക.
  2. ഉദ്യോഗസ്ഥരുടെയും ഏജന്‍സികളുടേയും പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ കേന്ദ്രീകരിക്കുന്ന രീതിയില്‍ ഏകോപനം ഉറപ്പാക്കുക.
  3. ജില്ലാ ദൗത്യ രേഖ പ്രകാരമുളള പ്രവര്‍ത്തനങ്ങള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളും മറ്റ് ഏജന്‍സികളും ഏറ്റെടുത്ത് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
  4. നിലവാരം ഉയര്‍ത്തേണ്ട വിദ്യാലയങ്ങളെയും ആശുപത്രികളെയും നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുക.
  5. അധിക വിഭവ സമാഹരണം (സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് ഉള്‍പ്പെടെ) ഉറപ്പാക്കുക.
ജില്ലാതല കര്‍മ്മസേനകളുടെ ചുമതലകള്‍
പൊതു ചുമതലകള്‍
  1. ജില്ലാ മിഷന്റെ മേല്‍നോട്ടത്തില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.
  2. തദ്ദേശ ഭരണസ്ഥാപനങ്ങളുടെ പദ്ധതികള്‍ ക്രോഡീകരിച്ച് ജില്ലാ ദൗത്യരേഖ തയ്യാറാക്കുക.
  3. ജില്ലയിലെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി അവലോകനം ചെയ്ത് സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട നടപടി സ്വീകരിക്കുക.
  4. സാങ്കേതിക സഹായം ലഭ്യമാക്കുന്നതിനുളള വിദഗ്ദ്ധരുടെ ജില്ലാ തല സംഘത്തെ കണ്ടെത്തി ചുമതല നിറവേറ്റുന്നതിന് പ്രാപ്തരാക്കുക.
  5. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സാങ്കേതിക സഹായം ആവശ്യമായി വരുന്ന സന്ദര്‍ഭത്തില്‍ വിദഗ്ദ്ധരുടെ സംഘത്തില്‍ നിന്നോ ഗവേഷണ വികസന, പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ നിന്നോ അനുയോജ്യരായവരുടെ സേവനം യഥാസമയം ലഭ്യമാക്കുക.
  6. ജില്ലാമിഷന്റെ ജില്ലാആസൂത്രണ സമിതിയുടെ/ജില്ലാകളക്ടറുടെ ഇടപെടല്‍ ആവശ്യമായി വരുന്ന ഘട്ടങ്ങളില്‍ വിഷയം ശ്രദ്ധയില്‍പ്പെടുത്തി പരിഹാരംകാണുക.
  7. സംസ്ഥാനതലത്തില്‍ തീരുമാനം ആവശ്യമായ സംഗതികളില്‍ അതിനുവേണ്ട പ്രോപ്പോസല്‍ തയ്യാറാക്കി സമര്‍പ്പിക്കുക.
  8. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് പൂര്‍ണ്ണമായി ഡോക്യുമെന്റ് ചെയ്യുക, തദ്ദേശ സ്വയം ഭരണ സ്ഥാപനതലങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഡോക്യുമെന്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക.
  9. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വര്‍ക്കിംഗ് ഗ്രൂപ്പുകളുടേയും റിസോഴ്‌സ്‌പേഴ്‌സണ്‍മാരുടെയും കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പാക്കുക, അവയെ ശാക്തീകരിക്കുക.
  10. മിഷന്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി സംബന്ധിച്ചും നടത്തിപ്പ് കാര്യങ്ങളെക്കുറിച്ചും ക്രമമായ ഇടവേളകളില്‍ റിപ്പോര്‍ട്ടുകളും അവലോകന വിവരങ്ങളും ജില്ലാ മിഷനും ജില്ലാ ആസൂത്രണസമിതിക്കും സംസ്ഥാനതല കര്‍മ്മസേനക്കും മിഷന്‍ മോണിറ്ററിംഗ് ടീമിനും സമര്‍പ്പിക്കുക.
 പ്രത്യേക ചുമതലകള്‍ (Mission Specific Responsibilities)
  1. ജില്ലാ തല കര്‍മ്മ സേനയുടെ ഉപ സമിതികള്‍ (കൃഷി, ജലവിഭവം, ശുചിത്വ-മാലിന്യ സംസ്‌കരണം) രൂപീകരിക്കുന്നതിനുളള ശുപാര്‍ശ നല്‍കുക, ഉപസമിതികളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുക.
  2. കൃഷി, ജലവിഭവം, ശുചിത്വ- മാലിന്യ സംസ്‌കരണം എന്നീ മേഖലകളില്‍ സംസ്ഥാന തല കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ പഠന ആസൂത്രണ പദ്ധതി രൂപീകരണ സഹായം ആവശ്യമെങ്കില്‍ അതിനുളള ശുപാര്‍ശ നല്‍കുക. (കര്‍മ്മസേനയുടെ ചുമതലകള്‍ കാര്യക്ഷമമായും സമയബന്ധിതമായും നിറവേറ്റുന്നതിന് നേതൃത്വപരമായ പങ്ക് വഹിക്കുക എന്നതാണ് ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ പ്രധാന ചുമതല)
ബ്ലോക്ക് തല  മിഷന്റെ ചുമതലകള്‍
  1. ബ്ലോക്ക് തലത്തില്‍ ഏകോപന/സംയോജന സാധ്യതകള്‍ ഉറപ്പാക്കുന്നതിന് വേണ്ടി രൂപീകരിക്കുന്ന റിസോഴ്‌സ് ടീമിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക, പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.
  2. ബ്‌ളോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുളള ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് സ്ഥാപനതല പദ്ധതി തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.
  3. ഗ്രാമപഞ്ചായത്ത് പദ്ധതിയില്‍ സംയോജിപ്പിച്ചു നടത്തേണ്ട സംസ്ഥാനതല പദ്ധതികളും കേന്ദ്രാവിഷ്‌കൃത പദ്ധതികളും സംബന്ധിച്ച മാര്‍ഗ്ഗരേഖ, നിര്‍വ്വഹണ നിബന്ധനകള്‍ എന്നിവ തയ്യാറാക്കി പദ്ധതികളുടെ ആസൂത്രണത്തിലും നിര്‍വ്വഹണത്തിലും സംയോജനം ഉറപ്പാക്കുക.
  4. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടേയും, വാര്‍ഷിക പദ്ധതിയുടേയും ഭാഗമാക്കുന്നതിനുളള പ്രായോഗിക ശുപാര്‍ശകള്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിക്ക് നല്‍കുക.
ഗ്രാമ/മുനിസിപ്പാലിറ്റി/കോർപ്പറേഷന്‍ തല മിഷന്റെ ചുമതലകള്‍
  1. ഗ്രാമ പഞ്ചായത്ത്/ നഗരസഭാ പ്രദേശത്തിന് വേണ്ടിയുളള പദ്ധതി തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.
  2. വിവിധ വകുപ്പുകളുടേയും ഉദേ്യാഗസ്ഥരുടേയും ഏജന്‍സികളുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനതലത്തില്‍ ഏകോപിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.
  3. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടേയും, വാര്‍ഷിക പദ്ധതിയുടേയും ഭാഗമാക്കുന്നതിനുളള പ്രായോഗിക ശുപാര്‍ശകള്‍ ഭരണ സമിതിക്ക് നല്‍കുക.
  4. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ച ജന പങ്കാളിത്തത്തോടെ ഏറ്റെടുക്കുന്നതിനും സാമൂഹ്യ – മത സംഘടനകള്‍, പ്രവാസികള്‍ തുടങ്ങി സമസ്ത ജന വിഭാഗങ്ങളുടേയും പങ്കാളിത്തം ഉറപ്പാക്കുന്നതിനും വേണ്ട നടപടികള്‍ക്ക് രൂപം നല്‍കുക.
  5. അധിക വിഭവ സമാഹരണം (സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് ഉള്‍പ്പെടെ) ഉറപ്പാക്കുക.
ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും കര്‍മ്മേസനകളുടെ ചുമതലകള്‍
  1. വിവര ശേഖരണത്തിന് വേണ്ട സാങ്കേതിക സഹായം നല്‍കുക.
  2. മിഷനുകളുടെ ഹ്രസ്വകാല, ദീര്‍ഘകാല ലക്ഷ്യങ്ങള്‍ (Targets) വ്യക്തമായി നിര്‍ണ്ണയിക്കുക.
  3. ഗ്രാമപഞ്ചായത്ത് പ്രദേശത്തിനും നഗരസഭാ പ്രദേശത്തിനും വേണ്ടിയുളള പദ്ധതി തയ്യാറാക്കുക (ഗ്രാമ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും വര്‍ക്കിംഗ് ഗ്രൂപ്പുകളാണ് ഈ ചുമതല നിറവേറ്റേണ്ടത്).
  4. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുളള ആശുപത്രികള്‍ക്കും സ്‌കൂളുകള്‍ക്കും സ്ഥാപനതല പദ്ധതി തയ്യാറാക്കി അവയെ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ ക്രോഡീകരിക്കുക.
  5. സംയോജിത പദ്ധതിയെ അടിസ്ഥാനമാക്കിയുളള പ്രോജക്ടുകള്‍ അതത് തലങ്ങളിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടേയും വാര്‍ഷിക പദ്ധതിയുടേയും ഭാഗമാക്കുന്നതിനുളള ശുപാര്‍ശ നല്‍കുക.
  6. തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് സാങ്കേതിക സഹായം ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ ജില്ലാ തല കര്‍മ്മസേന മുഖേന സേവനം ലഭ്യമാക്കുക.
  7. മിഷന്റെ/തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ഇടപെടല്‍ ആവശ്യമായി വരുന്ന വിഷയത്തില്‍ പരിഹാരനിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട സമിതികളുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കുക.
  8. ജില്ലാ/സംസ്ഥാനതലങ്ങളില്‍ തീരുമാനം ആവശ്യമായി വരുന്ന സംഗതികളില്‍ അതിനുള്ള പ്രൊപ്പോസല്‍ തയ്യാറാക്കി തദ്ദേശ ഭരണ സ്ഥാപനം മുഖേന സമര്‍പ്പിക്കുക.
  9. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായി ഡോക്യുമെന്റ് ചെയ്യുക.
  10. മിഷന്‍ സംബന്ധമായ വിവരങ്ങള്‍ യഥാസമയം ഭരണസമിതിക്ക് റിപ്പോര്‍ട്ട് ചെയ്യുക
  11. മിഷന്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി സംബന്ധിച്ചും നടത്തിപ്പു കാര്യങ്ങളെക്കുറിച്ചും ക്രമമായ ഇടവേളകളില്‍ റിപ്പോര്‍ട്ടുകളും അവലോകന വിവരങ്ങളും ജില്ലാതല കര്‍മ്മ സേനക്കും ജില്ലാ ആസൂത്രണ സമിതിക്കും സമര്‍പ്പിക്കുക.
സംസ്ഥാന മിഷന്‍/ഉപമിഷന്‍
കോര്‍ഡിനേറ്റര്‍മാരുടെ ചുമതലകള്‍
  1. കര്‍മ്മസേനകളുടെ ചുമതലകള്‍ കാര്യക്ഷമമായും സമയബന്ധിതമായും നിറവേറ്റുന്നതിന് നേതൃത്വപരമായ പങ്ക് വഹിക്കുക.
  2. കര്‍മ്മസേനാ അംഗങ്ങള്‍ക്ക് ചുമതലകള്‍ വിഭജിച്ച് നല്‍കുക, അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക
  3. മിഷന്‍ ഗ്രൂപ്പിലും എംപവേര്‍ഡ് കമ്മിറ്റിയിലും തീരുമാനമെടുക്കേണ്ട വിഷയങ്ങള്‍ക്ക് വിശദമായ പ്രൊപ്പോസലുകള്‍ കര്‍മ്മസേനയുടെ സഹായത്തോടെ തയ്യാറാക്കി സമര്‍പ്പിക്കുക.
  4. ജില്ലാതല കര്‍മ്മസേനകളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി അവയുടെ സുഗമമായ പ്രവര്‍ത്തനത്തിന് വേണ്ട ഇടപെടല്‍ നടത്തുക.
ജില്ലാകളക്ടര്‍മാരുടെ ചുമതലകള്‍
ജില്ലയിലെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വപരമായ പങ്ക് വഹിക്കേണ്ട ഉദ്യോഗസ്ഥന്‍ എന്ന നിലയ്ക്ക് ജില്ലാകളക്ടര്‍ ആയിരിക്കും മിഷനുകളുടെ ചീഫ് കോ-ഓര്‍ഡിനേറ്റര്‍. സബ്കളക്ടര്‍മാര്‍ക്ക് വികസന കാര്യങ്ങളില്‍ പ്രയോഗിക പരിജ്ഞാനം ലഭിക്കേണ്ടതുളളതുകൊണ്ട് മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ അവരെ പങ്കെടുപ്പിക്കേണ്ടതും അവര്‍ക്ക് ചുമതലകള്‍ വിഭജിച്ച് നല്‍ക്കേണ്ടതുമാണ്. ജില്ലാ കളക്ടര്‍മാരുടെ പ്രധാന ചുമതലകളും ഉത്തരവാദിത്തങ്ങളും ചുവടെ ചേര്‍ക്കുന്നു.
  1. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും നിരന്തര സമ്പര്‍ക്കത്തിലൂടെ തദ്ദേശഭരണ സ്ഥാപനതലത്തില്‍ മിഷന്‍പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക.
  2. ആസൂത്രണ, നിര്‍വഹണ പ്രക്രിയകളില്‍ ഗുണമേന്മ ഉറപ്പാക്കുന്നതിന് ആവശ്യമായ പ്രൊഫഷണല്‍ സഹായം ഉറപ്പാക്കുക.
  3. ‘ഉന്നത് ഭാരത് അഭിയാന്‍’ എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതി പ്രകാരം ഉന്നത വിദ്യാഭ്യാസ പ്രൊഫഷണല്‍ സ്ഥാപനങ്ങളുടെ സഹായം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പഠനപ്രക്രിയയുടെ ഭാഗമായി ലഭ്യമാക്കുന്നതിന് നിര്‍ദ്ദേശിക്കുന്ന സമ്പ്രദായം പ്രാവര്‍ത്തികമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുക.
  4. ജില്ലാ ദൗത്യരേഖ തയ്യാറാക്കുന്നതിന് നേതൃത്വപരമായ പങ്ക് വഹിക്കുക.
  5. ജില്ലാ ദൗത്യരേഖ പ്രകാരമുളള പ്രവര്‍ത്തനങ്ങള്‍ പ്രാദേശിക സര്‍ക്കാരുകളുടെ വാര്‍ഷിക പദ്ധതിയുമായി സംയോജിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
  6. മാനവ-ധനകാര്യ വിഭവങ്ങളുടെ സമന്വയം ഉറപ്പാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുക.
  7. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മണ്ണ് – ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
  8. വിദഗ്ദ്ധരെ കണ്ടെത്തി റിസോഴ്‌സ് ടീം രൂപീകരിക്കുക.
  9. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാപക പ്രചാരം നല്‍കുക.
  10. സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് ഉള്‍പ്പെടെ പ്രാദേശിക വിഭവസമാഹരണം സാധ്യമാക്കുന്നതിന് വേണ്ട ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
  11. വികസന ആശയങ്ങളെ നിസാരവത്കരിക്കുന്ന പ്രവണതയും നടപടി ക്രമങ്ങള്‍ ചടങ്ങുപോലെ പൂര്‍ത്തിയാക്കുന്ന രീതിയും പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം കൈക്കലാക്കുന്ന രീതിയും ഒഴിവാക്കി എല്ലാ സംവിധാനങ്ങളും ഉദ്യോഗസ്ഥരും ആത്മാര്‍ത്ഥതയോടെയും പക്ഷഭേദമില്ലാതെയും ആണ് പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പാക്കുക.
  12. നൂതന രീതികളും ആശയങ്ങളും കണ്ടെത്തുക, പ്രദേശിക മാതൃകകള്‍ വികസിപ്പിക്കുക.
  13. ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വം ഉറപ്പാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുക.
  14. ലൈഫ് മിഷന്റെ ഭാഗമായി സ്ഥലമില്ലാത്തവര്‍ക്ക് വീടുവെച്ച് നല്‍ക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തി ഉത്തരവാദിത്തം ഏറ്റെടുത്ത് ചുമതല നിര്‍വഹിക്കുക.
  15. പ്രശ്‌നങ്ങള്‍ക്ക് ഉടനടി പരിഹാരം കാണുന്നുണ്ട് എന്ന് ഉറപ്പാക്കുക.
  16. സംസ്ഥാന മിഷനുകളുമായി നിരന്തരസമ്പര്‍ക്കം പുലര്‍ത്തുകയും ജില്ലയില്‍ പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ട സംസ്ഥാന മിഷന്റെ/ കര്‍മ്മസേനയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്യുക.
ജില്ലാ കളക്ടര്‍ക്ക് കര്‍മ്മസേനകളുടെ പ്രവര്‍ത്തനം സൂക്ഷ്മമായി നീരിക്ഷിക്കുന്നതിനും വകുപ്പുകളുടെ ഏകോപനം സാധ്യമാക്കുന്നതിനും വേണ്ടി ജില്ലാ കളക്ടറുടെ ഓഫീസിനോട് ചേര്‍ന്ന് വികസന മിഷനുകളുടെ കോ-ഓര്‍ഡിനേഷന്‍ സെല്‍ ആരംഭിക്കുന്നത് അഭികാമ്യമായിരിക്കും. സെല്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് വേണ്ട ഭൗതികസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. സെല്ലിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമെങ്കില്‍, ജില്ലക്കുളളില്‍ നിന്നും ഉദ്യോഗസ്ഥരെ വര്‍ക്കിംഗ് അറേഞ്ച്‌മെന്റ് വ്യവസ്ഥയില്‍ കണ്ടെത്തി നിയോഗിക്കാവുന്നതാണ്.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...