വാര്‍ത്തകള്‍

21
Oct

ക്വാറികളിൽ നിറയുന്ന ജലം പ്രയോജനപ്പെടുത്തുന്ന പദ്ധതികൾ വ്യാപകമാക്കണം ; മന്ത്രി കെ.എൻ.ബാലഗോപാൽ

പത്രക്കുറിപ്പ്

ക്വാറികളിൽ നിറയുന്ന ജലം പ്രയോജനപ്പെടുത്തുന്ന പദ്ധതികൾ
വ്യാപകമാക്കണം 
മന്ത്രി കെ.എൻ.ബാലഗോപാൽ

ക്വാറികളിൽ കെട്ടികിടക്കുന്ന ജലം പ്രയോജനപ്പെടുത്തുന്ന പദ്ധതികൾ വ്യാപകമാക്കണമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ.  കൊല്ലം ജില്ലയിലെ കൊട്ടാരക്കര മണ്ഡലത്തിൽ കരീപ്ര ഗ്രാമപഞ്ചായത്തിലെ ഉളകോട് ക്വാറിയിലെ ജലം കൃഷിയ്ക്കും മറ്റ് അനുബന്ധ പ്രവർത്തനങ്ങൾക്കുമായിkareepra_inaug പ്രയോജനപ്പെടുത്തുന്ന ഹരിതതീർത്ഥം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്വാറികളിൽ നിറയുന്ന ജലം ജലസ്രോതസുകളായി തന്നെ കാണണമെന്നും കൃഷിക്കും ജലസേചനത്തിനും പുറമെ കുടിവെള്ളത്തിനായി ഉപയോഗിക്കാനുള്ള സാധ്യതകൾ പരിശോധിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ഉളകോട് ക്വാറി പ്രദേശത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശോഭ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി.എൻ. സീമ മുഖ്യ പ്രഭാഷണം നടത്തി. ജലസംരക്ഷണ പ്രവർത്തനങ്ങൾക്കൊപ്പം കൊട്ടാരക്കര മണ്ഡലത്തിൽ ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കാനാവുന്ന പദ്ധതികളെല്ലാം ഉൾപ്പെടുത്തി സമഗ്രപദ്ധതി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമെന്ന് ഡോ.ടി.എൻ.സീമ പറഞ്ഞു. ഉളകോട് ക്വാറിയിലെ ജലം കൃഷിയിടങ്ങളിലേക്ക് നൽകുന്ന ഹരിതതീർത്ഥം പദ്ധതി വീഡിയോ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ് നിർവഹിച്ചു.ഉളകോട് ക്വാറിയിലെ ജലസമ്പത്തിനെ കുറിച്ച് തുറമുഖ വകുപ്പ് ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗം നടത്തിയ പഠന റിപ്പോർട്ട് പഞ്ചായത്ത് പ്രസിഡന്റിന് നൽകി മന്ത്രി  പ്രകാശിപ്പിച്ചു.

ulakodഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ഓമനക്കുട്ടൻപിള്ള, വാർഡ് മെമ്പർ സി.ജി. തിലകൻജില്ലാ പഞ്ചായത്ത് അംഗങ്ങളായ പ്രിജി ശശിധരൻ, ജയന്തി വാസുദേവൻപിള്ള, തുറമുഖ വകുപ്പ് ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗം ചീഫ് ഹൈഡ്രോഗ്രാഫർ ജിറോഷ് കുമാർ വി, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ ചെയർമാൻ എം.തങ്കപ്പൻ, ബ്ലോക്ക് അംഗം എം.എസ്.ശിവപ്രസാദ്, ഗ്രാമപഞ്ചായത്ത് വികസനകാര്യ ചെയർപേഴ്സൺ സന്ധ്യാഭാഗി.ടി, ജനപ്രതിനിധികൾ, അനെർട്ട്, തദ്ദേശസ്വയംഭരണസ്ഥാപന വകുപ്പ്, ഹരിതകേരളംമിഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഹരിതകർമ്മസേന, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, പ്രദേശവാസികൾ തുടങ്ങിയവർ ഉൾപ്പെടെ വൻ ജനാവലി ചടങ്ങിന് സാക്ഷ്യം വഹിച്ചു.

ഉപേക്ഷിക്കപ്പെട്ട പാറമടകളിലെ ജലം പ്രയോജനപ്പെടുത്തുന്ന മാതൃകാപരമായ ജലസംരക്ഷണ പ്രവർത്തനമാണ് കരീപ്ര ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ഹരിത തീർത്ഥം പദ്ധതി. ഉളകോട് വാർഡിൽ സ്ഥിതി ചെയ്യുന്ന 20 ഏക്കറോളം വിസ്തൃതിയുള്ള ആഴമേറിയ പാറക്വാറിയിലെ ജലം സോളാർ പമ്പ് ഉപയോഗിച്ച് ചെറുചാലുകളിലൂടെ സമീപത്തുള്ള തലക്കുളത്തിലേക്കും തോടുകളിലേക്കും ഒഴുക്കുകയുംulakode_inaug ഉളകോട്വാക്കനാട്നെടുമൺകാവ്കൊടിക്കോട്ഏറ്റുവായ്ക്കോട് എന്നീ അഞ്ചു വാർഡുകളിൽ മുഖ്യമായും കൃഷിയ്ക്ക് പ്രയോജനപ്പെടുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. കൂടാതെ 40 ഏക്ക‍ർ നെൽവയലുകളിൽ കൃഷി നടത്താനും ഭൂഗർഭ ജലവിതാനം നിലനിർത്തി വരൾച്ചയെ പ്രതിരോധിക്കാനും പ്രദേശത്തെ തരിശുരഹിത ഗ്രാമമായി നിലനിർത്താനും പദ്ധതിയിലൂടെ കഴിയും. പൂർണ്ണമായും ഹരിത ഊർജ്ജത്തിലൂടെ നടപ്പാക്കുന്ന പദ്ധതി എന്ന പ്രത്യേകതയും ഇതിനുണ്ട്. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള അനെർട്ടാണ് പദ്ധതി പ്രവർത്തനത്തിനായുള്ള സോളാർ പ്ലാന്റും പമ്പുസെറ്റും ഇതിനായി സ്ഥാപിച്ചത്. സംസ്ഥാന ഹൈഡ്രോഗ്രാഫിക് വിഭാഗത്തിന്റെ സഹായത്തോടെ പാറക്വാറിയിൽ പൂർണമായും ബാതിമെട്രി സർവേ നടത്തി ജലത്തിന്റെ അളവും നിർണയിച്ചിട്ടുണ്ട്.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...