കോലറയാര്‍ പുനരുജ്ജീവനത്തിന് തുടക്കമായി. മന്ത്രി മാത്യു ടി.തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു
കോലറയാര്‍ പുനരുജ്ജീവനത്തിന് തുടക്കമായി. മന്ത്രി മാത്യു ടി.തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. ജനപങ്കാളിത്തത്തോടെ നടത്തുന്ന പുനരുജ്ജീവനത്തിന് ആദ്യദിവസത്തെ വിഹിതമായ 16,500 രൂപ മന്ത്രി നല്‍കിയിരുന്നു.
ഒരു യന്ത്രമാണ് ആദ്യഘട്ടത്തില്‍ ഉപയോഗിക്കുന്നത്. കടപ്ര പഞ്ചായത്തിലെ അറയ്ക്കല്‍ മുയപ്പ് ഭാഗത്ത് പമ്പനദിയില്‍ നിന്നും കോലറയാര്‍ ഉദ്ഭവിക്കുന്ന സ്ഥലത്തെ തടസ്സങ്ങളാണു യന്ത്രസഹായത്തോടെ ആദ്യം നീക്കിതുടങ്ങിയത്. ആറ്റിലെ പോളയും പായലും നീക്കുക, പമ്പയാറ്റില്‍ നിന്നും നീരൊഴുക്കു സുഗമമാക്കുക എന്നീ പ്രവൃത്തികളാണ് ആദ്യഘട്ടത്തില്‍ ചെയ്യുന്നത്. 30നു മുന്‍പ് ഇതു പൂര്‍ത്തിയാക്കും.
ഇരുവശവും തടസ്സമായി നില്‍ക്കുന്ന മരക്കാലുകള്‍ വീട്ടുകാര്‍ തന്നെയാണു വെട്ടിനീക്കേണ്ടത്. ഇല്ലെങ്കില്‍ ചെലവ് കമ്മിറ്റിക്കു നല്‍കണമെന്നാണു തീരുമാനം.പുനരുജ്ജീവനത്തിന്റെ ചെലവിലേക്കായി ഇതുവരെ രണ്ടു ലക്ഷത്തിലധികം രൂപ ലഭിച്ചിട്ടുണ്ട്.