വാര്‍ത്തകള്‍

04
Aug

വരട്ടാര്‍ പുനരുജ്ജീവനം : ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ സമാപനം 15ന്, പുതുക്കുളങ്ങര പടനിലത്ത്

3A വരട്ടാര്‍ പുനരുജ്ജീവന പദ്ധതിയുടെ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ സമാപന ചടങ്ങ്  ഇരവിപേരൂര്‍ പഞ്ചായത്തിലെ കിഴക്കന്‍ ഓതറ പടനിലത്ത്  ഈ മാസം 15 ന് നടക്കും. 10 ന് മുന്‍പ് നിലവിലുള്ള പണികള്‍ പൂര്‍ത്തിയാക്കാന്‍ വരട്ടാര്‍ പുനരുജ്ജീവന പ്രവൃത്തികള്‍ വിലയിരുത്തുന്നതിനും ഭാവിപ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുന്നതിനും . ജലവിഭവ മന്ത്രി മാത്യു ടി. തോമസ്, ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് എന്നിവരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗം തീരുമാനിച്ചു.
ഇരവിപേരൂര്‍ പഞ്ചായത്തിന്റെയും ചെങ്ങന്നൂര്‍ നഗരസഭയുടെയും അതിര്‍ത്തിയിലുള്ള പുതുക്കുളങ്ങര ചപ്പാത്ത് പൊളിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ ഇതിനകം പൂര്‍ത്തിയാക്കും. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള പ്രദേശത്ത് വീതി കൂട്ടാന്‍ അനുവദിക്കണമെന്ന്  ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എന്‍. രാജീവ് യോഗത്തില്‍ ആവശ്യപ്പെട്ടു. ഇത് യോഗം അംഗീകരിച്ചു. ആദ്യഘട്ടത്തില്‍. അതിര്‍ത്തി നിശ്ചയിച്ച സ്ഥലത്തെല്ലാം നടപ്പാത നിര്‍മിക്കാന്‍ ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ പദ്ധതി തയാറാക്കി ഭരണാനുമതിക്ക് സമര്‍പ്പിച്ചതായി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. വരട്ടാറില്‍ നിലവിലുള്ള ആറ് ചപ്പാത്തുകള്‍ക്ക് പകരം പാലം നിര്‍മിക്കാനുള്ള പദ്ധതി ഇറിഗേഷന്‍ വകുപ്പ് സമര്‍പ്പിക്കും. ചേലൂര്‍ക്കടവ് പാലത്തിന്റെ ഉയരം കൂട്ടുന്നത് ബന്ധപ്പെട്ട വകുപ്പിലെ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ തീരുമാനിക്കും.
നദിയുടെ തീരത്ത് അഞ്ച് അടി വീതിയില്‍ നടപ്പാത ഒരുക്കും. ഇതിനുള്ള ടെന്‍ഡര്‍ സെപ്റ്റംബര്‍ ഒന്നിന് നല്‍കും. നടപ്പാതയ്ക്കരികില്‍ മരങ്ങള്‍ വച്ചു പിടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കോളേജ്, സ്‌കൂള്‍, റിസര്‍ച്ച് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് വിപുലമായ സെമിനാര്‍ സംഘടിപ്പിക്കും. നീര്‍ത്തട മാസ്റ്റര്‍പ്ലാന്‍ ഈ വര്‍ഷം തന്നെ നടപ്പാക്കും. പുഴയോര നടപ്പാതയ്ക്ക് സമീപം വച്ചുപിടിപ്പിക്കുന്ന മരങ്ങളുടെ ക്രമം, മരങ്ങളുടെ വിവരങ്ങള്‍ മനസിലാക്കുന്നതിനുള്ള ക്യു ആര്‍ കോഡ് സ്ഥാപിക്കല്‍ എന്നിവയ്ക്കായി കോളജുകളിലെ വിവിധ വകുപ്പുകള്‍, വന ഗവേഷണ ഇന്‍സ്റ്റിട്ട്യൂട്ട് എന്നിവയുടെ സഹായത്തോടെ പദ്ധതി തയാറാക്കും.  നിലവില്‍ അതിര്‍ത്തി നിശ്ചയിക്കാത്ത ഇടങ്ങളില്‍ അതിര്‍ത്തി നിര്‍ണയിക്കാന്‍ റവന്യു വകുപ്പിനെ ചുമതലപ്പെടുത്തി. കാട് തെളിക്കുന്നതും അതിര്‍ത്തി കല്ല് നല്‍കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അതത് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ചെയ്ത് 3Bനല്‍കണമെന്നും യോഗം തീരുമാനിച്ചു. വരട്ടാറിന്റെ വിസ്തൃതി കൂട്ടുന്നതിനുള്ള നടപടി സമയബന്ധിതമായി നടത്താനും നിലവില്‍ എടുത്തു മാറ്റിയ മണ്ണ് തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയില്‍ ലേലം ചെയ്യാനും തീരുമാനമായി.  മണ്ണ് ലേലം ചെയ്തു വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന തുക വരട്ടാര്‍ പുനരുജ്ജീവനത്തിനുള്ള ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കണമെന്ന് യോഗം നിര്‍ദേശിച്ചു.
വരട്ടാറിന്റെ ആഴം കൂട്ടുന്നത് വിശദമായ പരിസ്ഥിതി പഠനത്തിന് ശേഷം മതിയെന്നാണ് തീരുമാനം. വരട്ടാര്‍ ഗ്രാമസഭകള്‍ ഈ മാസം ചേരണം. നിലവിലെ പ്രവൃത്തികള്‍ ജനങ്ങളോട് വിശദീകരിക്കണം. വരവുചെലവു കണക്കുകളും ജനത്തെ അറിയിക്കണം.എം.എല്‍.എമാരായ കെ. കെ. രാമചന്ദ്രന്‍ നായര്‍, വീണാ ജോര്‍ജ്, ജലവിഭവ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, പത്തനംതിട്ട ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ, ആലപ്പുഴ ജില്ലാ കളക്ടര്‍ വീണാ മാധവന്‍, ചെങ്ങന്നൂര്‍ നഗരസഭ അധ്യക്ഷന്‍ ജോണ്‍ മുളങ്കാട്ടില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ നിര്‍മ്മലാ മാത്യൂസ്, ഈപ്പന്‍ കുര്യന്‍, ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം ജോജി ചെറിയാന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഗീത അനില്‍കുമാര്‍, മോന്‍സി കിഴക്കേടത്ത്, ശ്രീലേഖ രഘുനാഥ്, വരട്ടാര്‍ പുനരുജ്ജീവന പദ്ധതി കോ-ഓര്‍ഡിനേറ്റര്‍മാര്‍, ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...