വാര്‍ത്തകള്‍

16
Mar

ഒരാഴ്ച പിടികൂടിയത് 5600 കിലോ പ്ളാസ്റ്റിക്

പ്ളാസ്റ്റിക് ക്യാരിബാഗുകളും പ്ളാസ്റ്റിക് ജന്യ ഉല്‍പ്പന്നമായ നോണ്‍ വോവന്‍ പോളി പ്രൊപ്പലീന്‍ ബാഗുകളും നിരോധിച്ചതിനെ തുടര്‍ന്ന് നഗരസഭയുടെ ഹെല്‍ത്ത് വിഭാഗം നടത്തിയ പരിശോധന പുരോഗമിക്കുന്നു. ചൊവ്വാഴ്ച 280 കിലോ ക്യാരിബാഗുകള്‍ പിടിച്ചെടുത്തു. നിരോധനം ഒരാഴ്ച പിന്നിട്ടപ്പോള്‍ പിടിച്ചെടുത്ത പ്ളാസ്റ്റിക്കിന്റെ അളവ് 5600 കിലോ ആയി. സര്‍ക്കാരിന്റെ ക്ളീന്‍കേരള കമ്പനിക്ക് ഈ പ്ളാസ്റ്റിക് പുനര്‍ചംക്രമണത്തിന് കൈമാറാനാണ് നഗരസഭ ആലോചിക്കുന്നത്. ആറ്റുകാല്‍ പൊങ്കാലയിലും ഗ്രീന്‍പ്രോട്ടോകോള്‍ നടപ്പാക്കാന്‍ നഗരസഭ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ശക്തമായ പ്രചാരണം ആരംഭിച്ചു. ചൊവ്വാഴ്ചത്തെ പരിശോധനയില്‍ 15 സ്ക്വാഡുകള്‍ പങ്കെടുത്തു. ആറ്റുകാല്‍, മണക്കാട്, കഴക്കൂട്ടം, പാളയം, ശ്രീകാര്യം, പേരൂര്‍ക്കട, ചാല, ആറ്റിപ്ര തുടങ്ങിയ സ്ഥലങ്ങളില്‍ 190 കടകളിലായിരുന്നു പരിശോധന. പ്ളാസ്റ്റിക് ബദല്‍ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേളയായ ഗോ ഗ്രീന്‍ എക്സ്പോ വ്യാഴാഴ്ചവരെ നീട്ടി. വ്യാഴാഴ്ച വൈകിട്ട് നടക്കുന്ന സമാപനസമ്മേളനത്തില്‍ പ്ളാസ്റ്റിക്് ഉപയോഗിക്കാത്ത വ്യാപാരികളെയും നഗരസഭയുടെ പ്ളാസ്റ്റിക് ക്യാരിബാഗ് നിരോധനത്തോട് ക്രിയാത്മകമായി പ്രതികരിച്ച വ്യാപാരികളെയും ആദരിക്കും. ഗോ ഗ്രീന്‍ എക്സ്പോ അവസാനിച്ചുകഴിഞ്ഞാലും ബദല്‍ ഉല്‍പ്പന്നങ്ങളുടെ ഓര്‍ഡര്‍ സ്വീകരിക്കുന്നതിനുള്ള സംവിധാനം നിലനിര്‍ത്തും. ഗോ ഗ്രീന്‍ എക്സ്പോ സൌകര്യം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് മേയര്‍ അറിയിച്ചു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...