വാര്‍ത്തകള്‍

16
Mar

ചെറുകിട ജലസേചന പദ്ധതികള്‍ക്ക് പരിഗണന

 

ചെറുകിട ജലസേചന പദ്ധതികള്‍ക്കായിരിക്കും സര്‍ക്കാര്‍ പരിഗണന നല്‍കുകയെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. നദികളുടെ സംഭക്ഷണശേഷി വര്‍ധിപ്പിക്കുന്നതിനായിരിക്കും മുന്‍ഗണന. കൂടുതല്‍ റഗുലേറ്ററുകള്‍ സ്ഥാപിക്കും. ഒപ്പം കൂടുതല്‍ ലിഫ്റ്റ് ഇറിഗേഷന്‍ സംവിധാനവുമൊരുക്കുമെന്നും ഉപധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ ധനമന്ത്രി പറഞ്ഞു.

പാലക്കാട് ഒഴികെ ജില്ലകളില്‍ വന്‍കിട ജലസേചന പദ്ധതികള്‍ പ്രായോഗികമല്ലെന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്. 760 കോടി മുടക്കി നിര്‍മിച്ച കല്ലട ജലസേചനപദ്ധതി പദ്ധതികിണര്‍ റീ ചാര്‍ജിങ്ങിനുള്ള ഉപാധി മാത്രമായി. മിക്ക ജലസേചനപദ്ധതികളിലും ഇതാണ് സ്ഥിതി. ജില്ലാ ജലസേചന നയരൂപീകരണം പരിഗണനയിലാണ്. കേന്ദ്ര സര്‍ക്കാരില്‍നിന്ന് കൂടുതല്‍ തുക കണ്ടെത്തുന്നതും പരിഗണിക്കും.

കിഫ്ബിയില്‍ കൂടുതല്‍ പദ്ധതി ഏറ്റെടുക്കാന്‍ കഴിയുമെന്ന് ധനമന്ത്രി പറഞ്ഞു. പ്രഖ്യാപിച്ച പദ്ധതികളില്‍ മാത്രം കിഫ്ബി സഹായം ഒതുങ്ങില്ല. പൂജ്യം ശതമാനംമുതല്‍ മൂന്നര ശതമാനംവരെ പലിശയ്ക്ക് വിദേശ സാമ്പത്തിക ഏജന്‍സികളില്‍നിന്ന് വായ്പ എടുക്കാനുള്ള അവസരമുണ്ട്. 30 വര്‍ഷംവരെ കാലാവധിക്ക് വായ്പ ലഭിക്കാം. ഈ അവസരം പരമാവധി ഉപയോഗിക്കാനാണ് തീരുമാനം.

പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ചുള്ള ആശങ്കകള്‍ക്ക് കാര്യമില്ല. കിഫ്ബിയില്‍ വന്‍പദ്ധതികളാണ് ഏറ്റെടുക്കുന്നത്. വിശദ പദ്ധതിരേഖയും കഷ്ടനഷ്ട വിശകലനവുമടക്കം തയ്യാറാക്കേണ്ടതുണ്ട്. പൊതുമരാമത്ത് വകുപ്പിനെയും കീഴിലുള്ള പ്രത്യേക അവശ്യ സംവിധാനങ്ങളെയും (എസ്പിവി) ശാക്തീകരിക്കാനുള്ള നടപടി സ്വീകരിച്ചു. കൂടുതല്‍ തസ്തിക അനുവദിച്ചു. എന്‍ജിനിയര്‍മാരെയും ഉറപ്പാക്കി. സെക്രട്ടറി തലത്തില്‍ നടക്കുന്ന പദ്ധതി അവലോകനങ്ങളില്‍ താനും പങ്കെടുക്കുമെന്ന് ധനമന്ത്രി അറിയിച്ചു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...