വാര്‍ത്തകള്‍

21
Jan

ഹരിത കേരളം: വയനാട് ജില്ലയില്‍ 12,530 മഴക്കുഴികള്‍ നിര്‍മിച്ചു.

wyd2 ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 12,530 മഴക്കുഴികള്‍ നിര്‍മിച്ചു. 62 ചെക്ക് ഡാമുകള്‍ നവീകരിച്ചു. ഹരിതകേരളം മിഷന്‍ ഉപാധ്യക്ഷ ഡോ. ടി എന്‍ സീമയുടെ നേതൃത്വത്തില്‍ നടന്ന ജില്ലാതല അവലോകന യോഗത്തില്‍ കലക്ടര്‍ ഡോ. ബി എസ് തിരുമേനി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
128 ചെക്കുഡാമുകളുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്തത്. ബാക്കിയുള്ളവയുടെ നവീകരണം പുരോഗമിക്കുകയാണ്. 75 കനാല്‍ നവീകരണം ഏറ്റെടുത്തതില്‍ 69 എണ്ണം പൂര്‍ത്തിയാക്കി. കിണര്‍ ശുചീകരണം, മറ്റുകുടിവെള്ള സ്രോതസ്സുകളുടെ നവീകരണം എന്നിവയില്‍ 61 എണ്ണം പൂര്‍ത്തിയാക്കി. 187 എണ്ണമാണ് ഏറ്റെടുത്തത്. പദ്ധതിയുടെ ഭാഗമായി ജില്ലയിലാകെ 35,000 വിവിധ പച്ചക്കറിത്തൈകള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കി. 30,000 മീറ്റര്‍ നീളത്തില്‍ കൈയ്യാല നിര്‍മിച്ചു. 22,526 മരത്തൈകള്‍ നട്ടു. പരിപാലിക്കുന്നതിന് തദ്ദേശവാസികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരെ ഏല്‍പ്പിച്ചു. 23 പഞ്ചായത്തുകളിലെയും മൂന്ന് മുന്‍സിപ്പാലിറ്റികളിലെയും പ്ളാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനുമുള്ള നടപടികള്‍ തുടങ്ങി. റോഡരികിലെ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ നീക്കാന്‍ പഞ്ചായത്തുകളുടെയും മുന്‍സിപ്പാലിറ്റികളുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പ്ളാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിനായി എല്ലാ പഞ്ചായത്തുകള്‍ക്കും മുന്‍സിപ്പാലിറ്റികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ എല്ലാ വീടുകളിലും കമ്പോസ്റ്റ് കുഴികള്‍ നിര്‍മിക്കാനുള്ള നടപടികളും ബോധവല്‍കരണവും ആരംഭിച്ചു. ത്രിതല പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ നടക്കുന്ന യോഗങ്ങളിലും പൊതുചടങ്ങുകളിലും പ്ളാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കാന്‍ നിര്‍ദേശം നല്‍കി. ആദ്യപടിയായി കലക്ടറേറ്റില്‍ നടക്കുന്ന യോഗങ്ങളില്‍ പ്ളാസ്റ്റിക് ഗ്ളാസ്സുകള്‍, പ്ളേറ്റുകള്‍ എന്നിവ ഉപയോഗിക്കുന്നwyd1ത് നിര്‍ത്തലാക്കി. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹാളുകള്‍, മാളുകള്‍ തുടങ്ങിയവയുടെ നടത്തിപ്പുകാരുമായി ചര്‍ച്ച നടത്തുകയും ഉറവിട മാലിന്യ സംസ്കരണത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തു. വിദ്യാര്‍ഥികള്‍, സ്വയം സഹായ സംഘടനകള്‍, റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍, ക്ളബ്ബുകള്‍ എന്നിവയുടെ സഹകരണത്തോടെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍ എന്നിവ മാലിന്യമുക്തമാക്കാന്‍ കര്‍മ്മ പദ്ധതിയ്ക്ക് രൂപം നല്‍കി.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...