വാര്‍ത്തകള്‍

19
Jan

കൃഷിയില്‍ സ്ഥിര വരുമാനത്തിനുള്ള സാഹചര്യം വേണം

കാര്‍ഷിക മേഖലയില്‍ സാമ്പത്തികാഭിവൃദ്ധി കൈവരണമെങ്കില്‍ കൃഷിയില്‍ നിന്നും സ്ഥായിയായ വരുമാനം ഉണ്ടാവുന്ന സാഹചര്യമുണ്ടാകണമെന്ന് പനമരത്ത് നടന്ന കാര്‍ഷികാസൂത്രണവും നീര്‍ത്തടാധിഷ്ഠിത വികസനവും സെമിനാര്‍ അഭിപ്രായപ്പെട്ടു. സമഗ്ര വയനാട് വികസന സെമിനാറിന്റെ മൂന്നാമത്തെ സെമിനാറാണ് പനമരത്ത് നടന്നത്.

കാര്‍ഷിക വൈവിധ്യം തിരിച്ചുകൊണ്ടുവരാനും മണ്ണിന്റെ ആരോഗ്യം പുന:സ്ഥാപിക്panmrmകാനും കഴിയണം. രോഗബാധ, കീടനാശിനകളുടെ ഉയര്‍ന്ന തോതിലുള്ള ഉപയോഗം, വിപണന പ്രശ്നങ്ങള്‍ എന്നിവ സെമിനാര്‍ ചര്‍ച്ചചെയ്തു. ഭൂവിനിയോഗത്തിലുണ്ടായ കാതലായ മാറ്റങ്ങള്‍, ജലസംരക്ഷണത്തിനായുള്ള അടിയന്ത പ്രവര്‍ത്തനങ്ങളും സമ്മേളനം വിശകലനം ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി എന്‍ സീമ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ പി യു ദാസ് വിഷയം അവതരിപ്പിച്ചു. ഒരു പ്രദേശത്തിന്റെ നീരൊഴുക്കാണ് ആ പ്രദേശത്തിന്റെ ഊര്‍ജമെന്ന് പി യു ദാസ് പറഞ്ഞു. ജീവജലത്തെ പ്രവര്‍ത്തനക്ഷമമാക്കുകയാണ് നീര്‍ത്തഠാധിഷ്ടിത പദ്ധതി. കഴിഞ്ഞ 60 വര്‍ഷത്തിനുള്ളില്‍ കാര്‍ഷികരംഗത്തെ ചെലവ് 110 മടങ്ങായി വര്‍ധിച്ചപ്പോള്‍ ഉല്‍പ്പാദനത്തിലുണ്ടായ വര്‍ധന 31 ശതമാനം മാത്രമാണ്. 1970കളില്‍ 35,000 ഹെക്ടര്‍ നെല്‍കൃഷിയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 9000 ഹെക്ടറില്‍മാത്രമാണ് നെല്ല് കൃഷി ചെയ്യുന്നത്. ഭൂമി തുണ്ടുവല്‍ക്കരണം, വിത്തിന്റെ അഭാവം, ഉല്‍പാദനക്ഷമത ഇല്ലായ്മ, ഇടനിലക്കാരുടെ ചൂഷണം, ചെറുകിട യന്ത്രവല്‍ക്കരണത്തിന്റെ അഭാവം എന്നിവയെല്ലാം കൃഷിയെ ബാധിച്ചു. നെല്‍കൃഷിയില്‍ വന്ന അധികചെലവുകള്‍ കര്‍ഷകരെ വാണിജ്യകൃഷിയിലേക്ക് നയിച്ചു. പുതിയ സാഹചര്യത്തില്‍ ഗ്രൂപ്പ് ഫാമിങ് രീതിയില്‍ സഹകരണാടിസ്ഥാനത്തിലുള്ള കൃഷി രീതി കൂടുതലായി അവലംബിക്കണം. നീര്‍ത്തടാധിഷ്ഠിത കാഴ്ച്ചപ്പാടിലൂടെ കൃഷിയെ മുന്നോട്ട് നയിക്കണം. മഴ കുറയുന്ന സന്ദര്‍ഭങ്ങളില്‍ പെയ്തുകിട്ടുന്ന വെള്ളം സംരിക്ഷിക്കുക പ്രധാനകടമയാണെന്നും അദ്ദേഹം പറഞ്ഞു.

പനമരം പഞ്ചായത്ത് പ്രസിഡന്റ് ലിസി തോമസ് അധ്യക്ഷയായി. ഹരിതകേരളം മിഷന്‍ സാങ്കേതിക ഉപദേഷ്ടാവ് ഡോ. അജയ്കുമാര്‍ വര്‍മ, പൂതാടി പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യന്‍, പനമരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി മോഹനന്‍, ഷൈനി കൃഷ്ണന്‍, ഉസ്മാന്‍, കെ മുഹമ്മദ്കുട്ടി, ഡോ. അമ്പി ചിറയില്‍, പി പ്രസാദ്, പൊന്നു മംഗലശ്ശേരി, ശിവന്‍പിള്ള എന്നിവര്‍ സംസാരിച്ചു. പി എം ജോസ്കുമാര്‍ സ്വാഗതവും കെ ബാലഗോപാലന്‍ നന്ദിയും പറഞ്ഞു.

ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റി, പഴശ്ശി ട്രസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...