വാര്‍ത്തകള്‍

21
Jan

ഹരിതകേരളം പദ്ധതിയുടെ തുടര്‍ച്ചക്കായി പരിശീലനം നല്‍കും

ഹരിതകേരളം പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വൈവിധ്യമാര്‍ന്ന പരിശീലന പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് ഹരിതകേരളം മിഷന്‍ സംസ്ഥാന വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി എന്‍ സീമ പറഞ്ഞു. കലക്ടറേറ്റില്‍ പദ്ധതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.  ജനകീയാസൂത്രണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് 21ന് തൃശൂരില്‍ തുടക്കം കുറിക്കും. ഇതിനുശേഷമായിരിക്കും പരിശീലന പരിപാടികള്‍ ആസൂത്രണം ചെയ്യുക. ത്രിതല പഞ്ചായത്തുകളുടെ 2017-18 വാര്‍ഷിക പദ്ധതിയിലും തുടര്‍ പദ്ധതികളിലും ഹരിതകേരളത്തിന്റെ wyd3ലക്ഷ്യങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കും. സ്കൂളുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നിലവില്‍ വരും. എല്ലാ ജില്ലകളിലും അവലോകന യോഗങ്ങള്‍ക്കു ശേഷം നിര്‍ദേശങ്ങളും ശുപാര്‍ശകളും ഉള്‍ക്കൊള്ളിച്ച് പദ്ധതിരേഖ പുന:ക്രമീകരിച്ച് സമഗ്രമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും.

ഹരിതകേരളം പദ്ധതിയില്‍ ഇതിനകം ഏറ്റെടുത്ത പദ്ധതികള്‍ക്കെല്ലാം സംരക്ഷണവും കാലോചിതമായ നവീകരണവും ആവശ്യമാണ്. വരുന്ന വിഷുവിന് ആവശ്യമായ പച്ചക്കറികളില്‍ പകുതിയെങ്കിലും സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കാനുള്ള ആസൂത്രണം ഇപ്പോള്‍ത്തന്നെ തുടങ്ങണം.

ത്രിതല പഞ്ചായത്തുകളുടെ പദ്ധതികളില്‍ കൂടുതല്‍ തുക കൃഷി, ജലസേചനം, ശുചിത്വം എന്നീ മേഖലകള്‍ക്ക് നീക്കിവെക്കാനാവുംവിധം പദ്ധതി ആസൂത്രണം പുന:ക്രമീകരിക്കുമെന്ന് മിഷന്‍ സാങ്കേതിക വിദഗ്ധന്‍ ഡോ.അജയകുമാര്‍ വര്‍മ്മ അറിയിച്ചു. ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും നൈപുണി വികസനത്തില്‍ പരിശീലനവും സാങ്കേതികകാര്യങ്ങളില്‍ മാര്‍ഗനിര്‍ദ്ദേശവും നല്‍കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷയായി. കലക്ടര്‍ ഡോ.ബി എസ് തിരുമേനി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത്, പനമരം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാര്‍, ജില്ലാ പ്ളാനിങ്ങ് ഓഫീസര്‍ എന്‍ സോമസുന്ദര്‍ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...