വാര്‍ത്തകള്‍

18
Jan

വിവാഹങ്ങളിലെ ഹരിത മാര്‍ഗരേഖയ്ക്ക് പിന്തുണയുമായി ഗൗഡസാരസ്വത സേവാസംഘം

സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം ദൗത്യത്തിന്റെ ഭാഗമായി വിവാഹച്ചടങ്ങുകളിലും സല്‍ക്കാരങ്ങളിലും ഹരിതമാര്‍ഗരേഖ നടപ്പാക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണയുമായി green protocol marriageഗൗഡസാരസ്വത സേവാസംഘം. സേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിവാഹങ്ങളിലും ചടങ്ങുകളിലും ഹരിത മാര്‍ഗരേഖ പാലിക്കുമെന്ന് ഭാരവാഹികള്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുല്ലയെ അറിയിച്ചു.

സേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ ടി.ഡി റോഡിലെ എസ്.എസ് കലാമന്ദിറില്‍ നടന്ന രൂപേഷിന്റെയും ശില്‍പ്പയുടെയും വിവാഹം ഹരിത മാര്‍ഗരേഖയ്ക്ക് അനുസൃതമായാണ് സംഘടിപ്പിച്ചത്. ജില്ലയില്‍ ഹരിത മാര്‍ഗരേഖ പാലിച്ച് നടത്തുന്ന രണ്ടാമത്തെ വിവാഹത്തിലെ വധൂവരന്‍മാര്‍ക്ക് ആശംസ നേരാന്‍ ജില്ലാ കളക്ടര്‍ നേരിട്ടെത്തി. ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ ഓഡിനേറ്റര്‍ സി.കെ. മോഹനന്‍, പെലിക്കന്‍ ഫൗണ്ടേഷന്‍ ട്രസ്റ്റി ഡോ. സി.എന്‍. മനോജ് എന്നിവരും പങ്കെടുത്തു. വധൂവരന്‍മാര്‍ക്കുള്ള പ്രശംസാപത്രം കളക്ടര്‍ സമ്മാനിച്ചു.
പെരുമ്പാവൂര്‍ തുണ്ടിയില്‍ രാജേഷ് ജോര്‍ജ് ജോസഫും പടമുകള്‍ കുട്ടേടത്ത് നിസി മേരി ജോസഫും തമ്മില്‍ ഈ മാസം 12ന് പെരുമ്പാവൂര്‍ സീമ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹത്തിലും ഹരിത മാര്‍ഗരേഖ പാലിച്ചിരുന്നു. പരിസ്ഥിതി സൗഹൃദപരവും പുനരുപയോഗിക്കാവുന്നതുമായ സാധന സാമഗ്രികളാണ് ഹരിത മാര്‍ഗരേഖയില്‍ നിര്‍ദേശിച്ചിട്ടുള്ളത്. പ്ലാസ്റ്റികും പേപ്പര്‍ പാത്രങ്ങളും കുപ്പികളും വിവാഹച്ചടങ്ങുകളിലുണ്ടാകില്ല. അലങ്കാരങ്ങളും പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ കൊണ്ടായിരിക്കും.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...