വാര്‍ത്തകള്‍

13
Jan

ജില്ലയിലെ ആദ്യത്തെ ഹരിത പ്രോട്ടോക്കോള്‍ വിവാഹത്തിന് വേദിയൊരുക്കി പെരുമ്പാവൂര്‍

വിവാഹച്ചടങ്ങുകള്‍ക്ക് ഹരിത പ്രോട്ടോക്കോള്‍ പാലിക്കണമെന്ന ജില്ലാ കളക്ടറുടെ അഭ്യര്‍ത്ഥന മാനിച്ച് രാജേഷ് – നിസ്സി ദമ്പതികള്‍. ജില്ലയിലെ ആദ്യത്തെ ഹരിത പ്രോട്ടോക്കോള്‍ വിവാഹത്തിന് വേദിയായത് പെരുമ്പാവൂര്‍ സീമ ഓഡിറ്റോറിയം. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹരിത കേരളം ദൗത്യത്തിന്റെ ഭാഗമായി വിവാഹച്ചടങ്ങുകളില്‍ ഹരിത പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് കഴിഞ്ഞയാഴ്ച്ച വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫിറുള്ള അഭ്യര്‍ത്ഥിച്ചത്. ബോധവല്‍ക്കരണത്തിനായി ശുചിത്വ മിഷനും രംഗത്തിറങ്ങിയതിന് ലഭിക്കുന്ന പ്രതികരണങ്ങള്‍ ആശാവഹമെന്ന് തെളിയിക്കുന്നതായി പെരുമ്പാവൂരിലെ ഈ വിവാഹച്ചടങ്ങ്.
പരിസ്ഥിതി സൗഹൃദപരവും പുനരുപയോഗിക്കാവുന്നതുമായ സാധന സാമഗ്രികളാണ് പെരുമ്പാവൂര്‍ തുണ്ടിയില്‍ രാജേഷ് ജോര്‍ജ് ജോസഫും പടമുകള്‍ കുട്ടേടത്ത് നിസി മേരി ജോസഫും തമ്മിലുള്ള വിവാഹത്തിന്റെ വിരുന്നു സല്‍ക്കാരത്തിനും ചടങ്ങുകള്‍ക്കും ഉപയോഗിച്ചത്. പ്ലാസ്റ്റികും പേപ്പര്‍ പാത്രങ്ങളും കുപ്പികളും ഓഡിറ്റോറിയത്തിന്റെ പടി കയറിയില്ല. മാതൃകാപരമായി പ്രവര്‍ത്തിച്ച വധൂവരന്‍മാര്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ സര്‍ട്ടിഫിക്കറ്റും ഉപഹാരവും നഗരസഭ ചെയര്‍പഴ്‌സണ്‍ സതി ജയകൃഷ്ണന്‍ സമ്മാനിച്ചു. അനുമോദനം അര്‍പ്പിക്കുന്നതിനായി ജില്ലാ കളക്ടറും എത്തുമെന്നറിയിച്ചിരുന്നെങ്കിലും നെടുമ്പാശ്ശേരിയില്‍ ഡിജിധന്‍ മേളയുടെ തിരക്കിലായിരുന്നതിനാല്‍ കഴിഞ്ഞില്ല. കളക്ടറുടെ അനുമോദനം ശുചിത്വ മിഷന്‍ പ്രതിനിധി ജോഷിവര്‍ഗീസ് ദമ്പതികളെ അറിയിച്ചു.
Green Protocol Marriage

പെരുമ്പാവൂര്‍ നഗരസഭ വൈസ് ചെയര്‍പഴ്‌സണ്‍ നിഷ വിനയന്‍, സെക്രട്ടറി ടി.എസ്.സെയ്ഫുദ്ദീന്‍, ഹരിത പ്രോട്ടോക്കോളിനായി പ്രവര്‍ത്തിക്കുന്ന ഫെലിക്ക ന്‍ ഫൗണ്ടേഷന്റെ പ്രതിനിധി ഡോ. സി.എന്‍. മനോജ്, കാറ്ററിംഗ് – ഓഡിറ്റോറിയം അസോസിയേഷനു കളുടെ ഭാരവാഹികള്‍ തുടങ്ങിയവരും വധൂ വരന്‍മാര്‍ക്ക് ആശംസ നേരാനെത്തിയിരുന്നു. ജില്ലയില്‍ ഹരിത പ്രോട്ടോകോള്‍ പാലിച്ച് നടത്തുന്ന വിവാഹങ്ങളും ആഘോഷങ്ങളും മുന്‍കൂട്ടി അറിയിച്ചാല്‍ ചടങ്ങുകളില്‍ കളക്ടറും ഉന്നതോദ്യോഗസ്ഥരും നേരിട്ടെത്തി സമ്മാനങ്ങള്‍ നല്‍കാനാണ് തീരുമാനം. വധൂ വരന്‍മാര്‍ക്ക് പുറമെ ഓഡിറ്റോറിയം നടത്തിപ്പുകാര്‍ക്കും കാറ്ററിംഗ് സേവനദാതാക്കള്‍ക്കും സമ്മാനങ്ങള്‍ ലഭിക്കും.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...