വാര്‍ത്തകള്‍

09
Jan

പിലിക്കോട് ഗ്രാമപഞ്ചായത്ത് -വിവിധ പ്രവർത്തികള്‍

പിലിക്കോട് ഗ്രാമപഞ്ചായത്തില്‍ ഹരിതകേരളം പദ്ധതിയുടെ ഭാഗമായുള്ള ശ്രദ്ധേയമായ പ്രവര്‍ത്തനമായിരുന്നു കാലിക്കടവ് നടന്നത്. പഞ്ചായത്തിലെ വാർഡുകളിലും, സ്കൂളുകളിലും ശേഖരിച്ച പ്ലാസ്റ്റിക്കുകള്‍ വേഗത്തില്‍ സംസ്കരണ ശാലയില്‍‍ എത്തിക്കുക എന്നത് പ്രവര്‍ത്തനങ്ങളില്‍ എടുത്ത് പറയേണ്ടതാണ്. അത് പോലെ പഞ്ചായത്തിലെ വിവിധ സ്കൂളുകള്‍, വീടുകള്‍ നിന്ന് ശേഖരിച്ച അംഗന്‍‍വാടികളിലേക്ക് കളിപ്പാട്ടങ്ങpilicd3ള്‍ ശേഖരിക്കുക (സ്വാപ്പ് ഷോപ്പ്) എന്നത്, ഈ രണ്ട് പ്രവര്ത്തനങ്ങളും വളരെ വിജയകരമായി തീർക്കാന്‍ പഞ്ചായത്തിന് സാധിച്ചു. പഞ്ചായത്തിലെ ജനങ്ങളുടെയും, കുട്ടികളുടെയും (NSS വളണ്ടിയർമാർ, സ്കൌട്ട്, ജൂ.റെഡ്ക്രോസ്) എന്നിവരുടെ കഠിന പരിശ്രമമായിരുന്നു അതിന് പിന്നില്‍. പരിപാടിയില്‍ പഞ്ചായത്ത് സെക്രട്ടറി ശ്രീ സുരേന്ദ്രന്‍ ടിടി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ശ്രീധരന്‍ മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ ബഹു തൃക്കരിപ്പൂർ എം.എല്‍.എ എം രാജഗോപാലന്‍ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ കൃഷ്ണന്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ശൈലജ, എം കുഞ്ഞിരാമന്‍ മാസ്റ്റർ, ദാമോദരന്‍ കെ, മൈമൂനത്ത് എംടിപി, വിപി രാജീവന്‍ മറ്റ് രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...