വാര്‍ത്തകള്‍

09
Jan

പിലിക്കോട് ഗ്രാമപഞ്ചായത്ത് -ഹരിതകേരളം ശില്പശാല

നവകേരള യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന മിഷനുകളുടെ പ്രവര്‍ത്തനം ബഹുജന പങ്കാളിത്തത്തോടെ നടപ്പിലാക്കണം എന്ന് പിലിക്കോട് ഗ്രാമപഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. കേരളത്തിന്റെ ജൈവപ്രകൃതിയെ അതിന്റെ ശുദ്ധിയോടെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഹരിത കേരളം മിഷന്റെ മുന്നൊരുക്കം എന്ന നിലയില്‍ ഗ്രാമപഞ്ചായത്തിലെ രാഷ്ട്രീയ- സാമൂഹ്യ-കലാ രംഗങ്ങളിലെ പ്രതിനിധികള്‍, എല്ലാ സ്ഥാപനങ്ങളുടെയും മേധാവികളും പ്രതിനിധികള്‍, കുടുംബശ്രീ പ്രതിനിധികള്‍, മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍, ജനപ്രതിനിധികള്‍ എന്നിവരെ പങ്കെടുപ്പിച്ച് കൊണ്ട് 01/12/2016 വ്യാഴായ്ച പകല്‍ 10 മണിക്ക് പഞ്ചായത്ത് ശില്പശാല നടന്നു.ശുചിത്വ – മാലിന്യ സംസ്കരണം, ജലസ്രോതസ്സുകളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ജൈവകൃഷി രീതിക്ക് പ്രാമുഖ്യം കൊടുത്ത് കൊണ്ടുള്ള കാര്‍ഷിpilicd1ക വികസനം എന്നീ മേഖലകളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി പുതിയ വികസന കാഴ്ചപ്പാട് ശൃഷ്ടിക്കുന്നതിലേക്ക് ശില്പശാല ഊന്നല്‍ നല്‍കി. 170 പേര്‍ പങ്കെടുത്ത ശില്പശാല ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജല വിഭവ മാനേജ്മെന്റിനെ കുറിച്ച് ശ്രീ ടി ഗംഗാധരന്‍ മാസ്റ്റര്‍ വിഷയാവതരണം നടത്തി. ഭൂഗര്‍ഭ ജല ലഭ്യതയെ കുറിച്ച് ഗ്രൌണ്ട് വാട്ടര്‍ റീച്ചാര്‍ജിനെ കുറിച്ചും ശ്രീ എ. പ്രഭാകരന്‍ (റിട്ട.ഗ്രൌണ്ട് വാട്ടര്‍ ജില്ലാ ഓഫീസര്‍) സംസാരിച്ചു. ഗ്രാമപ്രദേശത്തെ ജലസ്രോതസ്സുpilicd2കളുടെ ഉപയോഗത്തെ കുറിച്ചും പരിപാലനത്തെ കറിച്ചും ശ്രീ ഗോവിന്ദന്‍ നമ്പൂതിരി (എക്സ്.എഞ്ചിനീയര്‍) സംസാരിച്ചു. ശുചിത്വ – മാലിന്യ സംസ്കരണം എന്ന വിഷയത്തെ കുറിച്ച് ശ്രീ ഇ പി രാജ്മോഹന്‍ (ജില്ലാ പഞ്ചായത്ത് സെക്രട്ടറി) സംസാരിച്ചു. ഹരിത കേരളം മിഷന്റെ കാര്യക്ഷമമായ പഞ്ചായത്ത് തല സംഘാടനത്തെ കുറിച്ച് ഏറ്റെടുത്ത് നടത്തേണ്ടുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചും, പ്ലാസ്റ്റിക്ക് ഹര്‍ത്താല്‍ ആചരിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും ശ്രീ സുരേന്ദ്രന്‍ ടി.ടി (ഗ്രാമപഞ്ചായത്ത് സെക്രട്ടറി) സംസാരിച്ചു. ഹരിത കേരള മിഷനുമായി ബന്ധപ്പെട്ട് വരും നാളുകളില്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് അടിസ്ഥാനത്തില്‍ നടത്തേണ്ടുന്ന സൂഷ്മ തല പ്രവര്‍ത്തനങ്ങളുടെ കര്‍മ്മ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ടിവി ശ്രീധരന്‍ മാസ്റ്റര്‍അവതരിപ്പിച്ചു. ശില്പശാലയില്‍ പങ്കെടുത്ത പ്രതിനിധികള്‍ 2 മണി മുതല്‍ 3 മണിവരെ ഗ്രീപ്പ് അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്ത് കര്‍മ്മ പരിപാടികള്‍ തയ്യാറാക്കി. ശില്പശാല വൈകുന്നേരം 4.30 ന് സമാപിച്ചു.നവകേരള യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന മിഷനുകളുടെ പ്രവര്‍ത്തനം ബഹുജന പങ്കാളിത്തത്തോടെ നടപ്പിലാക്കണം എന്ന് പിലിക്കോട് ഗ്രാമപഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. കേരളത്തിന്റെ ജൈവപ്രകൃതിയെ അതിന്റെ ശുദ്ധിയോടെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഹരിത കേരളം മിഷന്റെ മുന്നൊരുക്കം എന്ന നിലയില്‍ ഗ്രാമപഞ്ചായത്തിലെ രാഷ്ട്രീയ- സാമൂഹ്യ-കലാ രംഗങ്ങളിലെ പ്രതിനിധികള്‍, എല്ലാ സ്ഥാപനങ്ങളുടെയും മേധാവികളും പ്രതിനിധികള്‍, കുടുംബശ്രീ പ്രതിനിധികള്‍, മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍, ജനപ്രതിനിധികള്‍ എന്നിവരെ പങ്കെടുപ്പിച്ച് കൊണ്ട് 01/12/2016 വ്യാഴായ്ച പകല്‍ 10 മണിക്ക് പഞ്ചായത്ത് ശില്പശാല നടന്നു.ശുചിത്വ – മാലിന്യ സംസ്കരണം, ജലസ്രോതസ്സുകളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ജൈവകൃഷി രീതിക്ക് പ്രാമുഖ്യം കൊടുത്ത് കൊണ്ടുള്ള കാര്‍ഷിക വികസനം എന്നീ മേഖലകളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി പുതിയ വികസന കാഴ്ചപ്പാട് ശൃഷ്ടിക്കുന്നതിലേക്ക് ശില്പശാല ഊന്നല്‍ നല്‍കി. 170 പേര്‍ പങ്കെടുത്ത ശില്പശാല ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജല വിഭവ മാനേജ്മെന്റിനെ കുറിച്ച് ശ്രീ ടി ഗംഗാധരന്‍ മാസ്റ്റര്‍ വിഷയാവതരണം നടത്തി. ഭൂഗര്‍ഭ ജല ലഭ്യതയെ കുറിച്ച് ഗ്രൌണ്ട് വാട്ടര്‍ റീച്ചാര്‍ജിനെ കുറിച്ചും ശ്രീ എ. പ്രഭാകരന്‍ (റിട്ട.ഗ്രൌണ്ട് വാട്ടര്‍ ജില്ലാ ഓഫീസര്‍) സംസാരിച്ചു. ഗ്രാമപ്രദേശത്തെ ജലസ്രോതസ്സുകളുടെ ഉപയോഗത്തെ കുറിച്ചും പരിപാലനത്തെ കറിച്ചും ശ്രീ ഗോവിന്ദന്‍ നമ്പൂതിരി (എക്സ്.എഞ്ചിനീയര്‍) സംസാരിച്ചു. ശുചിത്വ – മാലിന്യ സംസ്കരണം എന്ന വിഷയത്തെ കുറിച്ച് ശ്രീ ഇ പി രാജ്മോഹന്‍ (ജില്ലാ പഞ്ചായത്ത് സെക്രട്ടറി) സംസാരിച്ചു. ഹരിത കേരളം മിഷന്റെ കാര്യക്ഷമമായ പഞ്ചായത്ത് തല സംഘാടനത്തെ കുറിച്ച് ഏറ്റെടുത്ത് നടത്തേണ്ടുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചും, പ്ലാസ്റ്റിക്ക് ഹര്‍ത്താല്‍ ആചരിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും ശ്രീ സുരേന്ദ്രന്‍ ടി.ടി (ഗ്രാമപഞ്ചായത്ത് സെക്രട്ടറി) സംസാരിച്ചു. ഹരിത കേരള മിഷനുമായി ബന്ധപ്പെട്ട് വരും നാളുകളില്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് അടിസ്ഥാനത്തില്‍ നടത്തേണ്ടുന്ന സൂഷ്മ തല പ്രവര്‍ത്തനങ്ങളുടെ കര്‍മ്മ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ടിവി ശ്രീധരന്‍ മാസ്റ്റര്‍അവതരിപ്പിച്ചു. ശില്പശാലയില്‍ പങ്കെടുത്ത പ്രതിനിധികള്‍ 2 മണി മുതല്‍ 3 മണിവരെ ഗ്രീപ്പ് അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്ത് കര്‍മ്മ പരിപാടികള്‍ തയ്യാറാക്കി. ശില്പശാല വൈകുന്നേരം 4.30 ന് സമാപിച്ചു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...