വാര്‍ത്തകള്‍

06
Jan

ഹരിതകേരളം ശില്‍പശാല 11ന്

ഹരിത കേരളമിഷന്‍ ജില്ലയില്‍ നടത്തുന്ന തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 11ന് ജില്ലാ ശുചിത്വ മിഷന്‍ ശില്‍പശാല സംഘടിപ്പിക്കും. പ്ളാസ്റ്റിക് നിര്‍മാര്‍ജനത്തിന് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കുള്ള കരട് ബൈലോ ശില്‍പശാല ചര്‍ച്ച ചെയ്യും. ജലസുരക്ഷയ്ക്കുള്ള തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ളാസ് സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച ക്ളീന്‍ കാസര്‍കോട് യാഥാര്‍ഥ്യമാക്കാനുള്ള നടപടികളും ചര്‍ച്ച ചെയ്യും. കിനാനൂര്‍-കരിന്തളം പഞ്ചായത്ത് നടപ്പാക്കിയ ക്ളീന്‍ കരിന്തളം പദ്ധതി പിലിക്കോട് പഞ്ചായത്തില്‍ നടപ്പാക്കിയ മാലിന്യ നിര്‍മ്മാര്‍ജന പദ്ധതി എന്നിവ മറ്റു പഞ്ചായത്തുകളില്‍ വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യും. എല്ലാ പഞ്ചായത്തുകളിലും 20നകം പ്ളാസ്റ്റിക് നിര്‍മ്മാര്‍ജനത്തിനുള്ള കരട് ബൈലോ വിജ്ഞാപനം ചെയ്യുന്നതിനാണ് ലക്ഷ്യമിടുന്നത്. യോഗത്തില്‍ കലക്ടര്‍ കെ ജീവന്‍ ബാബു അധ്യക്ഷനായി. പ്രൊഫ കെ പി ജയരാജന്‍, എല്‍ സുലൈഖ , ഇ പി രാജ്മോഹന്‍, കെ എം സുരേഷ്, അബ്ദുള്‍ ജലീല്‍, അബ്ദുള്‍ മജീദ് ചെമ്പരിക്ക, പി പ്രദീപ് എന്നിവര്‍ സംസാരിച്ചു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...