വാര്‍ത്തകള്‍

05
Jan

മഞ്ചേരി നഗരസഭ -ഹരിത കേരളം പ്രവൃത്തികള്‍

ഹരിതകേരളം പദ്ധതി മഞ്ചേരി നഗരസഭാ തല ഉദ്ഘാടനം മഞ്ചേരി എം.എല്‍.എ അഡ്വ.ഉമ്മർ  08/12/2016ന് മഞ്ചേരി കിഴക്കേതല യില്‍വച്ച് തണല്‍ മരതൈകള്‍  നട്ടുപിടിപ്പിച്ച്  നിർവ്വഹിച്ചു. um     കിഴക്കേതല വി.ഐ.പി റോഡില്‍ കൂട്ടിയിട്ടിരുന്ന മാലിന്um1യം നീക്കം ചെയ്തു വൃത്തിയാക്കി. കിഴക്കേതല പുന്നക്കുഴി കുടിവെള്ളപദ്ധതി വൃത്തിയാക്കി അണുനശീകരണം നടത്തി. ചടങ്ങില്‍   ബഹു.ചെയർപേഴ്‌സണ്‍, ശ്രീമതി.വി.എം.സുബൈദ, വൈസ്‌ചെയർമാന്‍  ശ്രീ.വി.പി.ഫിറോസ്, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാന്മാർ,  നഗരസഭാ സെക്രട്ടറി, വാർഡ് കൗസിലർമാർ കുടുംബശ്രീ പ്രവർത്തകർ, നഗരസഭാ ജീവനക്കാർ, ക്ലബ് പ്രവർത്തകർ, പൊതുജനങ്ങള്‍ എന്നിവർ പങ്കെടുത്തു.

നഗരസഭയിലെ വിവിധ വാർഡുകളില്‍ വഴിയോരങ്ങളില്‍ കൂട്ടിയിട്ടിരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്തു. ചെടികളും, മum3രങ്ങളും നട്ടുപിടിപ്പിച്ചു.  റോഡരികില്‍ വാഹന ഗതാഗതത്തിനും, വഴിയാത്രക്കാർക്കും തടസ്സമായി നിന്ന കുറ്റിച്ചെടികള്‍ വെട്ടിമാറ്റി.

നെടിപറമ്പ് വാർഡില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് വയ്ക്കുതിന് um2ഓരോ വീടിനും  ഓരോ ചാക്ക് വീതം നല്‍കി. കിണർ റീചാർജിംഗ്, ജൈവ പച്ചക്കറി കൃഷി എന്നിവയുടെ ക്ലാസ് സംഘടിപ്പിച്ചു. വാർഡിലെ  ജൈവമാലിന്യങ്ങള്‍  ശേഖരിച്ച് റീസൈക്ലിംഗ് കേന്ദ്രത്തിന് നല്‍കി.

മാര്യാട് വാർഡില്‍ കിനാട് മുക്കില്‍ വർഷങ്ങളായി ഉപയോഗ ശ്യൂന്യമായി കിടന്നിരുന്ന കുടിവെള്ള സ്രോതസ്സ് വൃത്തിയാക്കി.

പിലാക്കല്‍ വാർഡില്‍  തലക്കാട്ടിരികുന്ന് പനോളം കുളം ശുദ്ധീകരിച്ചു.

ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പുഞ്ചേരിയിലെ  വെള്ളരിചോല ഡാം, തണ്ണിചോല,  മേക്കോണം ചോല, കാഞ്ഞിരചോല എന്നിവ ശുദ്ധീകരിച്ചു.

കോഴിക്കാട്ട്um4 കുന്നില്‍ ചെരണി മംഗലശ്ശേരി റോഡ് വൃത്തിയാക്കി.um9

വാക്കേതൊടി വാർഡില്‍  റോഡിന്‍റെ ഇരുവശവും മാലിന്യ നിക്ഷേപത്തിന് കാരണമാകുന്ന പൊന്തക്കാടുകള്‍  വൃത്തിയാക്കി. ശുചീകരണ പ്രവർത്തികള്‍  നടത്തി.  ഉള്ളാടംകുന്നില്‍ മാലിന്യ വിരുദ്ധ പ്രതിജ്ഞ ചൊല്ലി.  വാർഡിലെ വിവിധ റോഡുകളിലെ മാലിന്യം നീക്കം ചെയ്ത് വൃത്തിയാക്കി.  ശുചീകരണ പ്രവൃത്തികള്‍‌ നടത്തി.

നെല്ലിക്കുത്ത് ഹെല്‍ത്ത് സെന്‍റർ  പരിസരവും വൃത്തിയാക്കി വാർഡിലെ വിവിധ റോഡുകളിലെ മാലിന്യങ്ങള്‍  നീക്കം ചെയ്തു, കാടുവെട്ടി വൃത്തിയാക്കി.

നെല്ലിക്കുത്ത് ഹൈസ്‌കൂള്‍ റോഡ് സൈഡിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു, റോഡ് സൈum7ഡിലെ പൊന്തക്കാടുകള്‍ വെട്ടിമാറ്റി വൃത്തിയാക്കി.

ടൗണ്‍വാർഡില്‍ അയനിക്കുത്ത് കോളനിയില്‍ ശുചീകരണ പ്രവൃത്തി നടത്തി. വാർഡിലെ മുഴുവന്‍ വീടുകളിലേയും അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് റീസൈക്ലിംഗ് കേന്ദ്രത്തിലേക്ക് അയച്ചു.

അരുകിഴായയിum6ല്‍  ഓരോ വീടുകളിലും മാലിന്യ സംസ്‌കരണം സംബന്ധിച്ച് അവബോധം ഉണ്  ടാക്കുതിനായി ലഘുലേഖകള്‍ വിതരണം ചെയ്തു. വാർഡിലെ അജൈവമാലിന്യങ്ങള്‍ ശേഖരിച്ച് റീസൈക്ലിംഗ് കേന്ദ്രത്തിലേക്ക് അയച്ചു. തുടർന്നുണ്ടാകുന്ന അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സൂക്ഷിച്ചുവെയ്ക്കുതിന് പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തി.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...