14
Dec
1110 ഏക്കര്‍ സ്ഥലത്ത് ജൈവകൃഷി
0 Comment
ഹരിത കേരള മിഷന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ 1110 ഏക്കര്‍ സ്ഥലത്ത് ജൈവകൃഷി ഇറക്കുന്നതിനുള്ള പദ്ധതിക്ക് വളാഞ്ചേരി മൈലാടിയില്‍ തുടക്കമായി. നഗരസഭ ചെയര്‍പേഴ്സണ്‍ എം. ഷാഹിന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍മാര്‍, കുടുംബശ്രീ ജില്ലാമിഷന് കോഡിനേറ്റര്‍ ഹേമലത.സി.കെ, സി.ഡി.എസ് ചെയര്‍പേഴ്സണ്‍, സി.ഡി.എസ് മെമ്പര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ 2147 വാര്‍ഡുകളിലായി ഓരോ വാര്‍ഡിലും ഇതുവരെ കൃഷി ചെയ്തിട്ടില്ലാത്ത 50 സെന്റ് സ്ഥലം വീതമാണ് കണ്ടെത്തിയിട്ടുള്ളത്. പുതുതായി രൂപീകരിച്ച കൃഷി യൂണിറ്റുകളാണ് കൃഷി ചെയ്യുന്നത്. എല്ലാ വാര്‍ഡുകളിലും ഇന്നലെ തന്നെ വിത്തിറക്കി.