സിവില്‍ സ്റ്റേഷനില്‍ ജൈവപച്ചക്കറി തോട്ടം
സിവില്‍ സ്റ്റേഷനില്‍ ജില്ലാ പഞ്ചായത്ത് ഓഫീസിന് പിന്‍വശത്തുള്ള 60 സെന്റ് സ്ഥലത്ത് ജില്ലാ പഞ്ചായത്തിന്റ് ആഭിമുഖ്യത്തില്‍ നടത്തുന്ന ജൈവകൃഷി പദ്ധതിയുടെ ഉദ്ഘാടനം വാഴ നട്ട് ജില്ലാ കലക്ടര്‍ നിര്‍വഹിച്ചു. ജില്ലാ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്, വൈസ് പ്രസിഡണ്ട് സക്കീന പുല്‍പ്പാടന്‍, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന്മാരായ ഉമ്മര്‍ അറക്കല്‍, വി.സുധാകരന്, കെ.പി. ഹാജറുമ്മ, അംഗങ്ങളായ പി.ആര് രോഹില്‍നാഥ്, സറീന ഹസീബ് പങ്കെടുത്തു. സിവില്‍ സ്റ്റേഷന് ബി 3 ബ്ലോക്ക് പരിസരത്ത് ദേശീയ ആരോഗ്യ ദൗത്യവും കൃഷി വകുപ്പും സംയുക്തമായി ജൈവ പച്ചക്കറി തോട്ടം സ്ഥാപിച്ചു. ജില്ലാ കലക്ടര്‍ അമിത് മീണ പച്ചക്കറി തൈകള്‍ നട്ട് ഉദ്ഘാടനം ചെയ്തു. ഡി.എം.ഒ. ഡോ.വി. ഉമ്മര്‍ ഫാറൂഖ്, ഡി.പി.എം. ഡോ. ഷിബുലാല്‍, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ മുഹമ്മദ് വാക്കേത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. കലക്ടറേറ്റ് വളപ്പില്‍ അശോകം, ആര്യവേപ്പ് എന്നിവയുടെ ചെടികള്‍ ജില്ലാ കലക്ടര്‍ അമിത് മീണ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന് എന്നിവര്‍ നട്ടു.