വാര്‍ത്തകള്‍

14
Dec

ഗ്രീന്‍ ആന്‍ഡ് ക്ലീന്‍ സിവില്‍ സ്റ്റേഷന്‍ പദ്ധതിക്ക് തുടക്കം

ജില്ലാ പഞ്ചായത്തും ജില്ലാ ഭരണ കൂടവും സംയുക്തമായി നടപ്പിലാക്കുന്ന ഗ്രീന്‍ ആന്‍ഡ് ക്ലീന്‍ സിവില്‍ സ്റ്റേഷന്‍ പദ്ധതിക്ക് തുടക്കമായി. ഹരിത കേരള മിഷന്‍ പരിപാടിയുമായി സംയോജിപ്പിച്ച് കൊണ്ട് സിവില്‍ സ്റ്റേഷന്‍ കോപൗണ്ടിലെ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാലിന്യ സംഭരണത്തിനുള്ള ബിന്നുകള്‍ വിതരണം ചെയ്താണ് പദ്ധതിക്ക് തുടക്കമായത്. ജൈവ-അജൈവ മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതിന് പകരം പ്രത്യേക ബിന്നുകളില്‍ ഇവ ശേഖരിക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. കലക്‌ട്രേറ്റ് സമ്മേളന ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ അമിത് മീണ മാലിന്യ സംഭരണികളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ജൈവ മാലിന്യങ്ങളും അജൈവ- പാഴ്‌വസ്തു മാലിന്യങ്ങളും ശേഖരിക്കുന്നതിന് വെവ്വേറെ സംഭരണികളാണ് നല്‍കുന്നത്. ആദ്യഘട്ടത്തില്‍ 25 ഓഫീസുകള്‍ക്കുള്ള 50 ബിന്നുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. അവശേഷിക്കുന്ന 55 ഓഫീസുകള്‍ക്കുള്ള സംഭരണികള്‍ ഉടന്‍ വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരംസമിതി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍ ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ സിവില്‍ സ്റ്റേഷന്‍ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡണ്ട് സക്കീന പുല്‍പ്പാടന്‍, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ വി.സുധാകരന്‍, കെ.പി. ഹാജറുമ്മ, അംഗങ്ങളായ പി.ആര്‍ രോഹില്‍നാഥ്, സറീന ഹസീബ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റീജ്യനല്‍ മാനേജര്‍ കെ.കെ ശശീന്ദ്രന്‍, എ.ഡി.എം, പി. സെയ്യിദ് അലി, ജില്ലാ പ്ലാനിങ് ഓഫീസര്‍ എ. ജയപാല്‍, എ.എം മോട്ടേഴ്‌സ് മാര്‍ക്കറ്റിംഗ് മാനെജര്‍ ഫര്‍ഹാദ്, ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ദേവകി, അസി. കോഡിനേറ്റര്‍ സൈനുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...