വാര്‍ത്തകള്‍

14
Dec

ഹരിത കേരളം മിഷന്‍ ജില്ലാതല ഉദ്ഘാടനം മലപ്പുറം സമ്പൂര്‍ണ മഴക്കുഴി ജില്ല

ജലവിഭവങ്ങളുടെ സംരക്ഷണവും മാലിന്യ സംസ്‌കരണവും ജൈവ പച്ചക്കറി കൃഷി പ്രോത്സാഹനവും മുഖ്യലക്ഷ്യമാക്കി കേരളത്തിന്റെ സമഗ്ര വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘ഹരിത കേരളം’ മിഷന്റെ ജില്ലാതല ഉദ്ഘാടനം വളാഞ്ചേരി നഗരസഭയിലെ കാവുംപുറത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ നിര്‍വഹിച്ചു. കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍ വഴി നാലര ലക്ഷം മഴക്കുഴി നിര്‍മാണം പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായി മലപ്പുറത്തെ സമ്പൂര്‍ണ്ണ മഴക്കുഴി ജില്ലയായി മന്ത്രി പ്രഖ്യാപിച്ചു. മഴവെള്ളക്കൊയ്ത്തിലൂടെ ഭൂഗര്‍ഭജല സംരക്ഷണം ഉറപ്പാക്കുന്നതിന് തൊഴുവാനൂര്‍ ഇ.എം.എസ്. വായനശാലയുടെ പൊതു കിണര്‍ റീചാര്‍ജിങ് പദ്ധതി ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, ജില്ലാ കലക്ടര്‍ അമിത് മീണ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, വളാഞ്ചേരി നഗരസഭാ ചെയര്‍പെഴ്‌സണ്‍ എം. ഷാഹിന, വൈസ് ചെയര്‍മാന്‍ കെ.വി. ഉണ്ണികൃഷ്ണന്‍, സ്ഥിരംസമിതി അധ്യക്ഷരായ സി. അബ്ദുന്നാസര്‍, സി. രാമകൃഷ്ണന്‍, സി.കെ. റുഫീന, ചെങ്കുണ്ടന്‍ ഷെഫീന, കെ. ഫാത്തിമക്കുട്ടി, കൗണ്‍സിലര്‍ ടി.പി. അബ്ദുല്‍ ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...