14
Dec
മിനിപമ്പയില്‍ ജനകീയ പങ്കാളിത്തത്തേടെ തടയിണ
0 Comment
ജലസംരക്ഷണത്തിനായി കുറ്റിപ്പുറം മിനിപമ്പയില്‍ തടയിണ നിര്‍മാണം മന്ത്രി കെ.ടി ജലീലിന്റെ നേത്യത്വത്തില്‍ നടത്തി. വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും സന്നദ്ധസംഘടനകളും ഉള്‍പ്പെടെ നൂറ് കണക്കിനാളുകള്‍ ഈ ജനകീയ സംരംഭത്തില്‍ പങ്കാളികളായി. താല്‍ക്കാലിക മണല്‍ ചാക്കുകള്‍ അടുക്കിവക്കുന്നതില് മന്ത്രിയും മുഴുവന്‍ സമയവും പങ്കുചേര്‍ന്നു. തവനൂര്‍ ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. ഏകദേശം മൂവായിരത്തോളം മണല്‍ചാക്കുകളാണ് 40 മീറ്ററോളം നീളമുള്ള തടയിണ നിര്‍മാണത്തിന് വേണ്ടിവന്നത്. പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ലക്ഷി, വൈസ് പ്രസിഡന്റ് പി.പി.മോഹന്‍ദാസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി.സുബ്രഹ്മണ്യന്, കെ.പി.കവിത ജില്ലാപഞ്ചായത്തംഗങ്ങളായ എം.ബി.ഫൈസല്‍, എ.ടി.ബബിത എന്നിവര്‍ പങ്കാളികായി.