വാര്‍ത്തകള്‍

13
Dec

വടവുകോട് പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്തില്‍ ഒന്നര ഏക്കറില്‍ കൃഷിക്ക് തുടക്കമായി

നവകേരള മിഷന്‍റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ഹരിതകേരളം പദ്ധതിക്ക് വടവുകോട് പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്തില്‍ വാഴത്തൈ നട്ട് തുടക്കം കുറിച്ചു. സിനിമസീരിയല്‍ ആര്‍ട്ടിസ്റ്റ് ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.  ചടങ്ങില്‍ വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ.വേലായുധന്‍ അധ്യക്ഷനായിരുന്നു ഏകദേശം ഒന്നര ഏക്കറോളം സ്ഥലത്തായി നടത്തുന്ന കൃഷിക്ക് പൂര്‍ണമായും ജൈവവളമാണ് ഉപയോഗിക്കുന്നത്. ഏത്തവാഴയോടൊപ്പം ചീര, വെണ്ട തുടങ്ങി പച്ചക്കറി കൃഷി ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. റിഫൈനറിയില്‍ നിന്നാണ് കൃഷിക്ക് ആവശ്യമായ വളം കൊണ്ടുവരുന്നത്. മാലിന്യസംസ്കരണം, ശുചീകരണം, തരിശായികിടക്കുന്ന ഭൂമിയില്‍ പച്ചക്കറികൃഷി തുടങ്ങിയവയാണ് മറ്റ് വാര്‍ഡുകളിലെ പ്രവര്‍ത്തനങ്ങള്‍. വൈസ് പ്രസിഡന്‍റ് അംബിക നന്ദനന്‍, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സോഫി ഐസക്ക്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പോള്‍ ടി.കെ, വികസന കാര്യ സ്റ്റാന്‍റിഗ് കമ്മിറ്റി ചെയര്‍മാന്‍ വിശാഖ്.കെ.വി, സെക്രട്ടറി അനില്‍കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...