13
Dec
ചീര്‍പ്പുങ്കല്‍ കുളം വൃത്തിയാക്കി
0 Comment
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് എടത്തല ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാര്‍ഡ് അടിവാരം സബ് സെന്റര്‍ റോഡിനോട് ചേര്‍ന്ന ചീര്‍പ്പുങ്കല്‍ കുളം വൃത്തിയാക്കി. 10 വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ പ്രദേശവാസികള്‍ ഉപയോഗിച്ചു വന്നിരുന്ന കുളത്തില്‍ ചെളിയ്ക്കും പായലിനും പുറമെ പൊതുജനം വലിച്ചെറിയുന്ന പ്ലാസ്റ്റിക്, അറവുശാലാ മാലിന്യങ്ങള്‍ എന്നിവയും നിറഞ്ഞിരിക്കുകയായിരുന്നു. കുളത്തിന് ഏകദേശം എട്ട് സെന്റോളം വിസ്തൃതിയുണ്ട്. വാര്‍ഡ് മെമ്പര്‍ ആബിത ഷെരീഫിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ, തൊഴിലുറപ്പ്, എന്‍.എസ്.എസ് അംഗങ്ങള്‍, വിവിധ വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവരുടെ കൂട്ടായ സഹകരണത്തോടെയാണ് കുളം വൃത്തിയാക്കിയത്. പഞ്ചായത്ത് തല പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ് ഉദ്ഘാടനം ചെയ്തു.