വാര്‍ത്തകള്‍

13
Dec

ആമ്പല്ലൂരില്‍ രണ്ടര ഏക്കറില്‍ ജൈവ കൃഷി

ഹരിതകേരളം പദ്ധതിയോടനുബന്ധമായി ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് പൊയ്യാറ്റിത്താഴത്ത് ജൈവകൃഷി ഉദ്ഘാടനം സിനിമ സീരിയല്‍ താരം മോളി കണ്ണമാലി നിര്‍വഹിച്ചു.  പൊയ്യാറ്റിത്താഴം രണ്ടര ഏക്കര്‍ ഭൂമിയില്‍ പയര്‍,വെണ്ട, ചീര, തക്കാളി, വാഴ എന്നിവയാണ് കൃഷി ചെയ്യുന്നത്. ഇതോടെ വാര്‍ഡ് തലത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ജൈവകൃഷി വികസനം ബൃഹത്തായ ഉദ്യമമായി ഏറ്റെടുക്കാനൊരുങ്ങുകയാണ് ഗ്രാമപഞ്ചായത്തും ജനങ്ങളും.  ഭക്ഷ്യസുരക്ഷ മുന്‍നിര്‍ത്തി പൂര്‍ണമായും വിഷരഹിതപച്ചക്കറി സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിലെ തന്നെ ഒരുകൂട്ടം കര്‍ഷക സംഘമാണ് കൃഷിയുടെ മേല്‍നോട്ടം വഹിക്കുന്നത്. നാട്ടില്‍ ലഭ്യമായ ചാണകവും, മറ്റു കമ്പോസ്റ്റും സംഭരിച്ച് അനുയോജ്യമായ രീതിയില്‍ വിതരണം ചെയ്യുവാനാണ് ഉദ്ദേശിക്കുന്നത്.

പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയ്ക്ക് 18 വാര്‍ഡുകളിലായി ജലാശയ ശുചീകരണം, പൊതുസ്ഥലങ്ങള്‍ വ്യത്തിയാക്കല്‍ എന്നിവ കൂടി ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്തു. ഉദ്ഘാടന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ജലജ മോഹന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് പി.ജെ.മനോജ്കുമാര്‍, ജില്ലാ പഞ്ചായത്തംഗം എ.പി.സുഭാഷ്, ബ്ലോക്ക് പഞ്ചായത്തംഗം ടി.കെ.മോഹന്‍, ബിജു തോമസ്, കൃഷി ഓഫീസര്‍ സതീഷ് കുമാര്‍ കര്‍ഷകശ്രീ അവാര്‍ഡ് മോഹന്‍ കൊരക്കാട്ടീല്‍, ഷാജി സുലൈമാന്‍ എന്നിവര്‍ സംബന്ധിച്ചു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...