വാര്‍ത്തകള്‍

13
Dec

ഹരിതകേരളം: ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ മാറാടി

ഹരിത കേരളം പദ്ധതിയുടെ മാറാടി പഞ്ചായത്ത് തല ഉദ്ഘാടനം നാല്, അഞ്ച് വാര്‍ഡുകളിലൂടെ ഒഴുകുന്ന കനാല്‍ വ്യത്തിയാക്കിക്കൊണ്ട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍. അരുണ്‍ നിര്‍വഹിച്ചു.  കനാലും കുളങ്ങളും ഉള്‍പ്പെടെയുളള ജലസ്രോതസുകള്‍ സംരക്ഷിക്കപ്പെടുന്ന പരിപാടിക്കാണ് പഞ്ചായത്ത് ഊന്നല്‍ നല്‍കുന്നത്. നാളുകളായി ഉപയോഗ ശൂന്യമായി കിടന്ന കനാലിന്‍റെ ശുചീകരണം ഒരു പുതിയ കാല്‍വെയ്പാണ്. നാട് കനത്ത വരള്‍ച്ചയിലേക്ക് നീങ്ങുമ്പോള്‍ കുടിവെളളത്തിനായുളള നാട്ടുകാരുടെ ആശങ്കകള്‍ക്ക് ഹരിതകേരളം പദ്ധതിയിലൂടെ വിരാമമാവുകയാണ്. ഗ്രാമത്തിലെ ജലസ്രോതസുകളിലേക്ക് ജലം എത്തിക്കുന്നതിനുളള ഏക മാര്‍ഗമാണ് ഈ കനാലുകള്‍. മാറാടി പഞ്ചായത്തിലെ നാലും അഞ്ചും വാര്‍ഡുകളിലെ കനാലും കായനാട് മേളക്കുന്ന് ലിഫ്റ്റ് ഇറിഗേഷന്‍ കനാലുമാണ് ശുചീകരിച്ചത്. കുടുംബശ്രീ തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, പഞ്ചായത്ത് അംഗങ്ങള്‍, നാട്ടുകാര്‍ തുടങ്ങിയവരുടെ സമ്പൂര്‍ണ പങ്കാളിത്തത്തോടു കൂടിയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.

ഹരിതകേരളം പദ്ധതിയുടെ ഭാഗമായി രണ്ടേക്കര്‍ തരിശുനിലത്ത് ജൈവ പച്ചക്കറികൃഷി, മരച്ചീനി നടല്‍, കരനെല്‍കൃഷി തുടങ്ങിയവ ഹരിത എന്ന് പേരിട്ടിരിക്കുന്ന ജോയിന്‍റ് ലേബര്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. അതോടൊപ്പം എല്ലാ കുടുംബശ്രീ യൂണിറ്റുകളും മൂന്ന് സെന്‍റില്‍ വീതം പൊലിവ് എന്ന പേരില്‍ ജൈവകൃഷി ആരംഭിച്ചിട്ടുണ്ട്. കൃഷി ചെയ്യാന്‍ തത്പരരായ ജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സ്കൂള്‍ വഴിയും പഞ്ചായത്ത് വഴിയും വിത്ത്വിതരണവും ജൈവവളത്തിന് സബ്സിഡിയും നല്കും. എല്ലാ കുടുംബശ്രീ അംഗങ്ങളുടെയും വീട്ടുവളപ്പില്‍ ജൈവകൃഷിയും ആംഭിച്ചു.

പ്ലാസ്റ്റിക്ക് രഹിതമാക്കുന്നതിന്‍റെ ഭാഗമായി പഞ്ചായത്തില്‍ പേപ്പര്‍ ക്യാരി ബാഗുകള്‍ വിതരണം ചെയ്തു. കൂടാതെ സ്വാപ്പ് ഷോപ്പ് പ്രവര്‍ത്തനങ്ങള്‍ക്കുളള മുന്നൊരുക്കത്തിലാണ് പഞ്ചായത്ത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലതാ ശിവന്‍, വാര്‍ഡ് മെമ്പര്‍മാരായ ബാബു തട്ടാര്‍ക്കുന്നേല്‍, സാജു കുന്നപ്പിളളി, ഷാന്‍റി എബ്രഹാം, കുടുംബശ്രീ വൈസ് ചെയര്‍പേഴ്സണ്‍ സുമ ശശി എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...