വാര്‍ത്തകള്‍

13
Dec

ഹരിതകേരളം: പച്ചയിലൂടെ വ്യത്തിയിലേക്ക് തിരുമാറാടി ഗ്രാമപഞ്ചായത്ത്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് തിരുമാറാടി പഞ്ചായത്തിലെ ആസൂത്രണ സമിതി രൂപീകരണവും മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി സെന്‍ററിന്‍റെ (എംആര്‍എഫ്) നിര്‍മ്മാണോദ്ഘാടനവും തിരുമാറാടി ടാഗോര്‍ ഓഡിറ്റോറിയത്തില്‍ അനൂപ് ജേക്കബ് എംഎല്‍എ നിര്‍വഹിച്ചു. കേടുപാടുകള്‍ സംഭവിച്ച ഇലക്ട്രോണിക് ഉപകരണങ്ങള്‍ വീടുകളില്‍ നിന്ന് ശേഖരിച്ച് അവയുടെ പുനരുപയോഗത്തിനായി കച്ചവടക്കാര്‍ക്ക് നല്‍കുന്നതിനുള്ള പദ്ധതിയാണ് എം.ആര്‍.എഫ് സെന്‍ററിലൂടെ ഉദ്ദേശിക്കുന്നത്. ഇതിനായി ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

ഹരിതകേരളം പദ്ധതിയുടെ തിരുമാറാടി മേഖലാതല ഉദ്ഘാടനം ഒലിയപ്പുറം കമ്യൂണിറ്റി ഹാളില്‍ പഞ്ചായത്ത് പ്രസിഡന്‍റ ഒ.എന്‍.വിജയന്‍ നിര്‍വഹിച്ചു ഉപയോഗമില്ലാത്ത വസ്ത്രങ്ങള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍ എന്നിവ സ്വീകരിക്കുന്നതിനും ആവശ്യക്കാര്‍ക്ക് മിതമായ നിരക്കില്‍ നല്‍കുന്നതിനുമായി സ്വാപ് ഷോപ്പ് ഒലിയപ്പുറം കമ്മ്യൂണിറ്റി ഹാളില്‍ ആരംഭിച്ചു. കുടുംബശ്രീയുടെയും സി.ഡി.എസ് പ്രവര്‍ത്തകരുടെയും പങ്കാളിത്തത്തോടെ എല്ലാ ശനിയാഴ്ചകളിലും രാവിലെ ഒമ്പതു മുതല്‍ 12 വരെ സ്വാപ് ഷോപ്പ് പ്രവര്‍ത്തിക്കും. ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി തിരുമാറാടി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വിവിധയിനം പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ തിരുമാറാടി ഗ്രാമപഞ്ചായത്ത് പതിനൊക്കാം വാര്‍ഡ് മണപ്പാടു പുഞ്ചയില്‍ പത്തേക്കറില്‍ ഞാറു നടീല്‍ നടന്നു. പാമ്പാക്കുട ബ്ലോക്ക് ഹരിതസേന പ്രവര്‍ത്തകരാണ് ഞാറുനടീല്‍ പൂര്‍ത്തിയാക്കുന്നത്. ഞാറുനടീല്‍ പരിശീലിക്കുന്നതിനായി കോലഞ്ചേരി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്കൂളിലെ മുപ്പതു വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും എത്തിയിരുന്നു. കുടുംബശ്രീ പ്രവര്‍ത്തകര്‍ പച്ചക്കറി കൃഷി പരിപാലനവും തൊഴിലുറപ്പു പ്രവര്‍ത്തകര്‍ ശുചീകരണ പ്രക്രിയകളും നടത്തും.

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് തിരുമാറാടി ഗ്രാമപഞ്ചായത്ത് പതിമൂന്നു വാര്‍ഡുകളിലും വിപുലമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. നാല്, അഞ്ച്, ആറ് വാര്‍ഡുകളില്‍ സ്വാപ് ഷോപ് പ്രവര്‍ത്തിക്കും. തൊഴിലുറപ്പു പ്രവര്‍ത്തകരുടെ സഹായത്തോടെ ലക്ഷംവീട്, മണ്ണത്തൂര്‍, കാക്കൂര്‍ എന്നീ മേഖലകളിലെ ജലസ്രോതസുകള്‍ ശുചീകരിച്ചു. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലെയും ജനങ്ങളുടെ സമ്പൂര്‍ണ പങ്കാളിത്തത്തോടെ പ്ലാസ്റ്റിക് മാലിന്യങ്ങളും ഇലക്ട്രിക് മാലിന്യങ്ങളും നീക്കം ചെയ്യും. പഞ്ചായത്തിനെ പ്ലാസ്റ്റിക് രഹിതമാക്കുക മുഴുവന്‍ ആളുകളെയും നാടിന്‍റെ വികസന പ്രക്രിയയില്‍ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

തിരുമാറാടി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡിലെ ഏനാരംകുളം തൊഴിലുറപ്പു പ്രവര്‍ത്തകര്‍ ശുചീകരിച്ചു. പ്രദേശത്തെ ജനങ്ങള്‍ വേനല്‍ക്കാലത്ത് ഏറെ ആശ്രയിക്കുന്ന ജലസ്രോതസാണിത്. വൈസ് പ്രസിഡന്‍റ് പുഷ്പലത രാജു, പഞ്ചായത്ത് സെക്രട്ടറി ടി.ജി.കനകാംബരന്‍, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രമ മുരളീധരകൈമള്‍, വികസനകാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍.പ്രകാശന്‍, അനില്‍ ചെറിയാന്‍, സാജു മടക്കാലില്‍, സ്റ്റാന്‍റിങ് കമ്മിറ്റി അംഗങ്ങളായ മായ, സ്മിത, രാധ രഞ്ജിത്ത് എന്നിവര്‍ പങ്കെടുത്തു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...