വാര്‍ത്തകള്‍

13
Dec

തുടക്കം ഗംഭീരം: കാര്‍ഷികപ്രതാപം തിരിച്ചുപിടിക്കാന്‍ ഒരുങ്ങി ജില്ല

മണ്ണും വെള്ളവും വായുവും മാലിന്യമുക്തമാക്കാന്‍ പ്രതിജ്ഞാബദ്ധമായ മനസ്സോടെ ജില്ലയിലെ ത്രിതലപഞ്ചായത്ത് സംവിധാനത്തിലെ ഓരോ വാര്‍ഡും ഒന്നിലധികം പ്രവൃത്തികളുമായി ഹരിതകേരളം പദ്ധതിയുടെ ഭാഗമായി. നഷ്ടപ്പെട്ട കാര്‍ഷിക പ്രതാപം വീണ്ടെടുക്കാനുള്ള തീവ്രശ്രമങ്ങള്‍ക്കാണ് ജില്ലയില്‍ തുടക്കമിട്ടത്. തരിശായി കിടന്ന നിലങ്ങളിലേറെയും കൃഷിയിലേക്ക് തിരിച്ചു വരുന്ന നല്ല കാഴ്ചയാണ് ഇന്നലെ കണ്ടത്. ഹരിതകേരളം മിഷന്‍റെ ഒട്ടുമിക്ക പഞ്ചായത്തുകളും നഗരസഭകളും കോര്‍പ്പറേഷനും വാര്‍ഡുതലത്തില്‍ ജൈവപച്ചക്കറികൃഷിക്ക് തുടക്കമിട്ടു.

ജലസംരക്ഷണപ്രവര്‍ത്തനമായി മഴക്കുഴി നിര്‍മാണത്തിനും ജലസ്രോതസ്സുകള്‍ വൃത്തിയാക്കുന്നതിനുമാണ് പഞ്ചായത്തുകള്‍ മുന്‍ഗണന നല്‍കിയത്. മാലിന്യം നീക്കം ചെയ്യുന്നതിനും ശുചീകരണത്തിനും ഇതിനോടൊപ്പം തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ മുന്‍ഗണന നല്‍കിയപ്പോള്‍ സര്‍ക്കാര്‍ ഓഫീസുകളും ആശുപത്രികളും സ്കൂളുകളും വൃത്തിയാക്കിയും ഓഫീസ് വളപ്പില്‍ പച്ചക്കറിതൈകളും മരങ്ങളും നട്ടും ഉദ്യോഗസ്ഥര്‍ പദ്ധതിയുടെ ഭാഗമായി. സ്കൂളുകളില്‍ വിത്തുപാക്കറ്റുകള്‍ വിതരണം ചെയ്തു. ജലസേചന സൗകര്യമുള്ള സ്കൂളുകളില്‍ പച്ചക്കറിതോട്ടങ്ങള്‍ നിര്‍മ്മിക്കുന്ന പദ്ധതിക്കും തുടക്കമായി. ഉപയോഗയോഗ്യമായ പഴയ ഇലക്ട്രോണിക് ഉപകരണങ്ങള്‍, പുസ്തകങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ ശേഖരിച്ച് ആവശ്യക്കാര്‍ക്ക് സൗജന്യമായി നല്‍കുന്ന സ്വാപ് ഷോപ്പുകളും സംഘടിപ്പിച്ചു,

കൊല്ലയില്‍ ഗ്രാമപഞ്ചായത്തിലെ കളത്തറയ്ക്കല്‍ പാടശേഖരത്തെ 14 ഏക്കറും മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ മൂന്ന് ഏക്കറും പൂര്‍ണമായി നെല്‍കൃഷിയിലേക്ക് മാറി. ആറ്റിങ്ങല്‍ നഗരത്തിലെ 15 ഏക്കര്‍, നെടുമങ്ങാട് പൂവത്തൂര്‍ തുമ്പോട്ടെ 75 സെന്‍റ്, മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ രണ്ടേക്കര്‍, പോത്തന്‍കോട് ബ്ളോക്ക് ഓഫീസ് വളപ്പിലെ 50 സെന്‍റ് എന്നിവിടങ്ങളില്‍ ജൈവപച്ചക്കറികൃഷി പദ്ധതിക്ക് തുടക്കമിട്ടു.
ആറ്റിങ്ങല്‍ നഗരത്തിലെ ജൈവ പച്ചക്കറി കൃഷി ബി സത്യന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ 31 വാര്‍ഡുകളിലും ജൈവപച്ചക്കറികൃഷി, മഴക്കുഴി നിര്‍മാണം,ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തി. 3716 വിദ്യാര്‍ത്ഥികള്‍ക്ക് പച്ചക്കറി വിത്തുകള്‍ നല്‍കി. കച്ചേരിനട മാര്‍ക്കറ്റ് ഷോപ്പിംഗ് കോംപ്ളക്സില്‍ സ്വാപ് ഷോപ്പ് നടത്തി. സ്വാപ് ഷോപ്പിന്‍റെയും വിത്തുവിതരണത്തിന്‍റെയും ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ എം പ്രദീപ് നിര്‍വഹിച്ചു. മുന്‍കൃഷി ഡയറക്ടറും പ്രമുഖ കൃഷി വിദഗ്ധനുമായ ആര്‍ ഹേലി ചടങ്ങുകളില്‍ സംബന്ധിച്ചു.
മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ മച്ചേല്‍ ഇടക്കുടി ഏലായിലെ നടീല്‍ ഉത്സവം ഐ ബി സതീഷ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജൈവപച്ചക്കറികൃഷി നടപ്പാക്കുന്നതിന് പഞ്ചായത്തിലെ വിവിധയിടങ്ങളിലായി ആറേക്കര്‍ നിലം ഒരുക്കുന്ന പ്രവൃത്തിയും 128 കിണര്‍ നിര്‍മ്മാണ പദ്ധതിയും ഉദ്ഘാടനം ചെയ്തു. സ്കൂള്‍കുട്ടികളുടെ പോസ്റ്റര്‍ പ്രദര്‍ശനവും ഇതിനോടനുബന്ധിച്ച് നടത്തി.

ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കി പോത്തന്‍കോട് ബ്ളോക്ക് ഓഫീസും വിവിധ സ്ഥാപനങ്ങളും പദ്ധതിയുടെ ഭാഗമായി. ബ്ളോക്ക് ഓഫീസ് വളപ്പിലെ 50 സെന്‍റ് സ്ഥലത്ത് ജൈവപച്ചക്കറി കൃഷിയും പൂന്തോട്ടവും ഒരുക്കുന്ന പദ്ധതിക്കും തുടക്കമായി. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപനം നടത്തി. ഗ്രോബാഗില്‍ പച്ചക്കറിതൈ നട്ട് ജൈവപച്ചക്കറി കൃഷി പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് ജനപ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിച്ചു.

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് കായല്‍ തീരത്തെ കണ്ടല്‍ ചെടികള്‍ നട്ട് പിടിപ്പിക്കുകയെന്ന വ്യത്യസ്തമായ പരിപാടിയാണ് സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് അഡ്വ ഷൈലജാബീഗം കണ്ടല്‍ചെടി നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.

വെള്ളറട ഗ്രാമപഞ്ചായത്തിലെ കേരഗ്രാമം പദ്ധതി വെള്ളറട യു.പി സ്കൂളില്‍ എം.എല്‍ എ സി.കെ ഹരീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അറുപതോളം കേര കര്‍ഷകര്‍ക്ക് തെങ്ങുകയറ്റയന്ത്രം വിതരണംചെയ്യുന്നതടക്കം കേരകൃഷിക്കാവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുന്ന തരത്തില്‍ വിഭാവനം ചെയ്ത പദ്ധതിയും വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി.

പൂര്‍ണമായും സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ നടപ്പിലാക്കിയ ഏക പദ്ധതിയെന്ന നിലയില്‍ ജില്ലയുടെ ശ്രദ്ധയേറ്റുവാങ്ങിയ വെള്ളനാട് പഞ്ചായത്തിലെ ഉറിയാക്കോട് കല്ലുവാക്കോണം കുളം സന്നദ്ധപ്രവര്‍ത്തകര്‍ നവീകരിച്ചു. ഒരുലക്ഷത്തോളം രൂപ ചെലവു വരുന്ന പദ്ധതിയുടെ മുഴുവന്‍ ചെലവും നാട്ടുകാരാണ് വഹിച്ചത്.പ്രവര്‍ത്തകര്‍ക്ക് ആവേശമേകി ജില്ലാ കളക്ടര്‍ എസ്. വെങ്കടേസപതി സ്ഥലം സന്ദര്‍ശിച്ചു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...