വാര്‍ത്തകള്‍

13
Dec

പച്ചക്കറി: സ്വയം പര്യാപ്തത രണ്ടുവര്‍ഷത്തിനകമെന്ന് മന്ത്രി സുനില്‍കുമാര്‍

രണ്ട് വര്‍ഷത്തിനകം കേരളം പച്ചക്കറി ഉല്പാദനത്തില്‍ സ്വയംപര്യാപ്തമാകുമെന്ന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍. അതിന് കൂട്ടായ പരിശ്രമങ്ങള്‍ ആവശ്യമാണെന്നും എല്ലാവരും ഏതെങ്കിലും തരത്തില്‍ ഭക്ഷ്യോല്‍പന്ന പ്രക്രിയയുടെ ഭാഗമാകണമെന്നും മന്ത്രി പറഞ്ഞു. ഹരിതകേരളം മിഷന്‍റെ നെടുമങ്ങാട് താലൂക്ക് തല ഉദ്ഘാടനം പൂവത്തൂര്‍ തുമ്പോടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇക്കാലയളവില്‍ കേരളത്തെ സമ്പൂര്‍ണ ജൈവ പച്ചക്കറി ഉല്‍പാദന സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യം.

പച്ചക്കറിയില്‍ മാത്രമല്ല നെല്ലുല്‍പാദനത്തിലും തിരിച്ചു പോക്ക് അനിവാര്യമാണ്‌. പതിമൂന്ന്‌ ലക്ഷം ഹെക്ടര്‍ നെല്‍വയലുകളുണ്ടായിരുന്നത് ഒന്നരലക്ഷം ഹെക്ടറിലേക്ക് ചുരുങ്ങി. മൂന്ന്‌ ലക്ഷം ഹെക്ടര്‍ സ്ഥലത്തേക്ക് നെല്‍കൃഷി വ്യാപിപ്പിക്കുന്നതിനും നിലവിലെ അഞ്ച് ലക്ഷം മെട്രിക് ടണ്ണില്‍ നിന്ന് ഉല്‍പാദനം ഇരട്ടിയാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.

തദ്ദേശഭരണസ്ഥാപനങ്ങളാണ് ഹരിതകേരളം മിഷന്‍റെ നായകസ്ഥാനത്തുള്ളത്. മറ്റ് വകുപ്പുകള്‍ പദ്ധതികളുടെയും ഫണ്ടിന്‍റെയും സംയോജനത്തിലൂടെ അവയ്ക്കുവേണ്ട പിന്തുണ നല്‍കേണ്ടതുണ്ട്. ജനങ്ങളോടൊപ്പും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സമയക്രമങ്ങള്‍ക്കതീതമായി ഉത്തമ പൗരരെന്ന നിലയില്‍ ഈ ദൗത്യത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ സംസ്ഥാനത്തിന് പുതിയമുഖം നല്‍കാനാകും. അപ്പോഴാണ് കേരളം ദൈവത്തിന്‍റെ സ്വന്തം നാടാവുകയെന്നും അദ്ദേഹം പറഞ്ഞു.

പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടാവണം വികസനമെന്നാണ് ഈ സര്‍ക്കാരിന്‍റെ കാഴ്ചപ്പാട്. കാര്‍ഷികസംസ്കാരത്തെ തിരിച്ചുകൊണ്ടുവരിക, മണ്ണിനെയും വെള്ളത്തെയും വായുവിനെയും സുരക്ഷിതമാക്കുക എന്നിവയോടൊപ്പം വരും തലമുറയെ അതിനായി പരിശീലിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

പൂവത്തൂര്‍ തുമ്പോട് ക്ഷേത്രപരിസരത്തെ 75 സെന്‍റ് തരിശുനിലത്തെ വിവിധ കാര്‍ഷിക പ്രവൃത്തികള്‍ കാര്‍ഷിക ദീപം തെളിച്ചും തൈനട്ടും മന്ത്രി വി.എസ്. സുനില്‍ കുമാര്‍ നിര്‍വഹിച്ചതോടെ താലൂക്ക്‌തല ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കമായി. നഗരസഭയുടെ കാര്‍ഷിക കര്‍മസേനാംഗങ്ങളുടെ പരിശീലനപരിപാടിയുടെ ഉദ്ഘാടനവും കിണര്‍ റീചാര്‍ജ്ജിംഗിന്‍റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

ചടങ്ങില്‍ എം.എല്‍.എ മാരായ സി. ദിവാകരന്‍, ഡി.കെ. മുരളി, നഗരസഭാ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍, വൈസ് ചെയര്‍പേഴ്സണ്‍ ലേഖാ വിക്രമന്‍, കൗണ്‍സിലര്‍മാരായ ഗീതാജയന്‍, ജി.എസ്. ബിന്ദു, എം.എസ്. ബിനു, ബി. ഗീത, നെടുമങ്ങാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബി. ബിജു, അംഗങ്ങളായ പി. ഹരികേശന്‍, ആര്‍. മധു, റ്റി.ആര്‍. സുരേഷ്കുമാര്‍, ഗീതാകുമാരി. കെ, റഹിയാനത്ത് ബീവി, നഗരസഭാ സെക്രട്ടറി എസ്. ജഹാംഗീര്‍, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ മിനി കെ. രാജന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ വി.എസ് ലാലി തുടങ്ങിയവര്‍ സംബന്ധിച്ചു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...