13
Dec
ജൈവപച്ചക്കറി കൃഷിയുമായി സിവില്സ്റ്റേഷന്
0 Comment
കളക്ടറേറ്റ് വളപ്പിലെ തരിശുനിലത്ത് ജൈവപച്ചക്കറി കൃഷിയുമായി സിവില്സ്റ്റേഷന് ജീവനക്കാരും ഹരിതകേരളം പദ്ധതിയില്‍ പങ്കാളിയായി. പച്ചക്കറി കൃഷിക്കു പുറമെ ഫലവൃക്ഷതൈകളും വച്ചുവിടിപ്പിക്കാന് ആരംഭിച്ചു. മാവിന്‍തൈ നട്ട് കളക്ടര്‍ എസ്. വെങ്കടേസപതി പദ്ധതി ഉദ്ഘാടനം ചെയ്തു. സബ്കളക്ടര്‍ ഡോ എസ് ദിവ്യ എസ് അയ്യര്‍, എ ഡി എം ജോണ്‍ വി സാമുവല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുനില്‍ ഹസന്, ജില്ലാ പ്ളാനിംഗ് ഓഫീസര്‍ വി എസ് ബിജു, സിവില്‍സ്റ്റേഷനിലെ വിവിധ ഓഫീസുകളെ പ്രതിനിധീകരിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.