വാര്‍ത്തകള്‍

13
Dec

കട്ടപ്പന നഗരസഭയില്‍ സ്വാപ്പ് ഷോപ്പ് ആരംഭിച്ചു

ഹരിതകേരളം മിഷന്‍റെ ഭാഗമായുള്ള സ്വാപ്പ് ഷോപ്പ് കട്ടപ്പന നഗരസഭയില്‍ പ്രവര്‍ത്തനമാരംഭിച്ചു.  ഒരു വ്യക്തിക്കോ കുടുംബത്തിനോ ആവശ്യമില്ലാത്ത പുനരുപയോഗ യോഗ്യമായ വസ്തുക്കളും ഉല്‍പ്പന്നങ്ങളും ശേഖരിച്ച് മറ്റൊരു വ്യക്തിക്കോ കുടുംബത്തിനോ ഉപയോഗപ്രദമാകുകയും ,മൂല്യമുള്ള വസതുക്കള്‍ ആവശ്യമുള്ളവരില്‍ എത്തിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.പൊതുജന പങ്കാളിത്തത്തോടുകൂടി ഉപയോഗിച്ചതും വൃത്തിയുള്ളതും പുനരുപയോഗ യോഗ്യവുമായ വസ്തുക്കള്‍ ആവശ്യക്കാര്‍ക്ക് നല്‍കുന്നത് വഴി ഉപേക്ഷിക്കപ്പെടുന്ന പാഴ് വസ്തുക്കളുടെ അളവ് കുറയ്ക്കുകയാണ് നഗരസഭ ലക്ഷ്യമിടുന്നത്.സംസ്ഥാനswap-1ത്തെ 93 നഗരസഭകളിലും ആരംഭിക്കുന്ന പദ്ധതിയാണ് കട്ടപ്പന നഗരസസഭയിലും തുടക്കം കുറിച്ചത്.കട്ടപ്പന നഗരസഭാ ടൗണ്‍ ഹാളിനോട് ചേര്‍ന്ന് പ്രവര്‍ത്തനമാരംഭിച്ച സ്വാപ്പ് ഷോപ്പില്‍ പഴയ ഉപയോഗ്യയോഗ്യമായ ഇലക്ട്രിക്/ ഇലക്ട്രോണിക് ഉപകരണങ്ങള്‍, ശിശു സൗഹൃദ ഉല്‍പ്പന്നങ്ങള്‍ തുണിത്തരങ്ങള്‍, ഫര്‍ണ്ണീച്ചറുകള്‍, മെത്തകള്‍, ബാഗുകള്‍ തുടങ്ങിയവ സ്വീകരിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യും. ആഴ്ചയില്‍ ഒരു ദിവസം എന്ന നിലയിലാണ് സ്വാപ്പ് ഷോപ്പ് പ്രവര്‍ത്തനം തുടങ്ങുന്നത്. നഗരസഭ നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ ടീം ലഭ്യമാകുന്ന സാമഗ്രികളുടെ ഗുണമേന്മ ഉറപ്പാക്കിയായിരിക്കും പുനരുപയോഗ യോഗ്യമായ സാമഗ്രികള്‍ സ്വീകരിക്കുക. നഗരസഭാ ടൗണ്‍ ഹാളിനോട് ചേര്‍ന്ന് സജ്ജീകരിച്ചിട്ടുള്ള സ്വാപ്പ് ഷോപ്പിന്‍റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ജോണി കുളംമ്പള്ളി നിര്‍വഹിച്ചു. ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ശ്രീമതി.ബിന്ദു സെബാസ്റ്റ്യന്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ ജോയി വെട്ടിക്കുഴി, തോമസ് മൈക്കിള്‍, ലീലാമ്മ ഗോപിനാഥ്, അഡ്വ.മനോജ് എം തോമസ്, എമിലി ചാക്കോ, നഗരസഭാ കൗണ്‍സിലര്‍മാര്‍ സി പി എം ഏരിയ സെക്രട്ടറി വി ആര്‍ സജി, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടോമി ജോര്‍ജ്, വികെ സോമന്‍, കെ കെ രാമചന്ദ്രന്‍, നഗരസഭാ സെക്രട്ടറി പി വി ബിജു എന്നിവര്‍ പങ്കെടുത്തു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...