വാര്‍ത്തകള്‍

14
Dec

ഹരിതകേരളം പ്രവര്‍ത്തനങ്ങള്‍: മുഖ്യമന്ത്രി അവലോകനം നടത്തി

സംസ്ഥാനത്തുടനീളം ഈ മാസം എട്ടിന്‌ തുടക്കം കുറിച്ച ഹരിതകേരളം പദ്ധതിയില്‍ നടപ്പാക്കിയതും തുടക്കം കുറിച്ചതുമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ജില്ലാകലക്‌ടര്‍മാരുമായി മുഖ്യമന്ത്രി വീഡിയോകോണ്‍ഫറന്‍സു വഴി ചര്‍ച്ച നടത്തി. തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഡ്‌ അടിസ്ഥാനത്തില്‍ ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ ക്രോഢീകരിക്കണമെന്നും ജില്ലാതല മിഷന്റെ അടുത്ത യോഗ തീയതി ബന്ധപ്പെട്ടവരെ മുന്‍കൂട്ടി അറിയിച്ച്‌ അടുത്തവര്‍ഷം ഏറ്റെടുക്കുന്ന ചെറുതും വലുതുമായ പദ്ധതികള്‍ സംബന്ധിച്ച്‌ പൊതുവായ ധാരണ ഉണ്ടാക്കുന്നതിന്‌ നടപടികള്‍ സ്വീകരിക്കണം. ഹരിതകേരളം സംബന്ധിച്ച വ്യക്തമായ പദ്ധതികള്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുണ്ടാകണം. ഇത്തവണത്തെ പങ്കാളിത്തം വിലയിരുത്തി സാമൂഹിക സന്നദ്ധ സംഘടനകളുടെ വര്‍ദ്ധിച്ച പ്രാതിനിധ്യം ഉറപ്പാക്കുന്നിന്‌ ആവശ്യമായ ഏകോപനം നടത്തണം. വൃത്തിയാക്കിയ പൊതു സ്ഥലങ്ങള്‍ പിന്നീടും നിലനിര്‍ത്താന്‍ പരിശ്രമങ്ങള്‍ ഉണ്ടാകണം. കാലാവസ്ഥ വ്യതിയാനം പ്രതിരോധിക്കാന്‍ നല്ല തോതില്‍ മരങ്ങളും ഫവലൃക്ഷങ്ങളും വച്ചുപിടിപ്പിക്കണം. ഹരിതകേരള മിഷന്റെ നേതൃത്വത്തില്‍ എത്ര വൃക്ഷത്തൈകള്‍ നട്ടുവെന്നതിന്‌ കണക്കുണ്ടാകണം. ചെടികള്‍ പരിപാലിക്കുന്നതിന്റെ ഉത്തരവാദിത്വവും ഏല്‍പ്പിക്കണം. വനമേഖലയില്‍ മരങ്ങളില്ലാത്ത സ്ഥലങ്ങളില്‍ മരം നട്ടുപിടിപ്പിക്കാന്‍ ജില്ലാകലക്‌ടര്‍മാര്‍ വനം വകുപ്പുമായി ബന്ധപ്പെട്ട്‌ മുന്‍കൈ എടുക്കണം. ഹരിതകേരളം പദ്ധതിക്കു കീഴില്‍ ഹരിതഗ്രാമങ്ങള്‍ സൃഷ്‌ടിക്കപ്പെടണം. ഒരു വര്‍ഷത്തെ പരിപാടികള്‍ അവലോകനം ചെയ്‌ത്‌ ഏറ്റവും നല്ല ഹരിതഗ്രാമത്തിനും ഹരിത കാമ്പസിനും അവാര്‍ഡ്‌ നല്‍കും. വിദ്യാലയങ്ങള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കും ഇതില്‍ പങ്കെടുക്കാം. ഹരിതകേരളം പദ്ധതി നടപ്പാക്കുന്നയിടങ്ങള്‍ സന്ദര്‍ശിച്ച്‌ വിലയിരുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അടുത്തതായി ഏറ്റെടുക്കാന്‍ പോകുന്നത്‌ ജീവിതസൗകര്യവും ജീവനോപാധിയും ഉറപ്പ്‌ വരുത്തുന്നതിനുള്ള സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ്‌ മിഷനാണ്‌. ഇതിനു മുന്നോടിയായി വീടും ഭൂമിയിമില്ലാത്തവര്‍, ഭൂമിയുണ്ടങ്കിലും വീടില്ലാത്തവര്‍, വീടുണ്ടെങ്കിലും താമസ യോഗ്യമല്ലാത്തവ എന്നിവയുടെ ഡാറ്റാശേഖണം വേഗം നടക്കണം. ലൈഫ്‌ മിഷന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ഭവന സമുച്ചയങ്ങള്‍ക്ക്‌ ഭൂമി കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ത്തന്നെ ആരംഭിക്കണമെന്ന്‌ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഹരിതകേരളം പദ്ധതികള്‍ വിലയിരുത്തുന്നതിന്‌ മിഷന്‍ വൈസ്‌ചെയര്‍മാനും സാങ്കേതിക ഉപദേശകനും ഓരോ ജില്ലയും സന്ദര്‍ശിക്കുമെന്ന്‌ മുഖ്യമന്ത്രി അറിയിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയുടെ ലേബര്‍ ബജറ്റുകള്‍ തയ്യാറാക്കുന്ന ഘട്ടമായതിനാല്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, കുളങ്ങള്‍, ചെക്ക്‌ഡാമുകള്‍ ഉള്‍പ്പെടെ നിര്‍മ്മിക്കേണ്ടതിനാല്‍ ആവശ്യമായ പദ്ധതികള്‍ ലേബര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്ന്‌ ചീഫ്‌ സെക്രട്ടറി എസ്‌.എം. വിജയാനന്ദ്‌ പറഞ്ഞു. പിന്നീട്‌ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനാണിത്‌. എ.ഡി.എം കെ.കെ.ആര്‍ പ്രസാദ്‌ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ജില്ലാ പ്ലാനിംഗ്‌ ഓഫീസര്‍ ടെസ്‌ പി മാത്യു പങ്കെടുത്തു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...