വാര്‍ത്തകള്‍

13
Dec

ഹരിതകേരളം മിഷന്‍പദ്ധതികള്‍ തുടങ്ങി

ജില്ലയില്‍ ഹരിതകേരളം മിഷന്‍ പദ്ധതിയില്‍ ജലസ്രോതസുകളുടെ സംരക്ഷണംhr-idk-aypn, പരിസര ശുചിത്വം, മാലിന്യസംസ്‌കരണം കാര്‍ഷിക പുനരുദ്ധാരണം എന്നിവ ലക്ഷ്യമിട്ട്‌ രണ്ട്‌ നഗരസഭകളിലെയും 52 പഞ്ചായത്തുകളിലെയും 981 വാര്‍ഡുകളിലും കര്‍മ്മ പദ്ധതികള്‍ ആരംഭിച്ചു. അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്തില്‍ ഹരിതകേരളം പദ്ധതിയുടെ പഞ്ചായത്തുതല ഉദ്‌ഘാടനം 11 മണിക്ക്‌ ചപ്പാത്ത്‌ ജംഗ്‌ഷനില്‍ ഇ.എസ്‌.ബിജിമോള്‍ എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.എല്‍. ബാബു അധ്യക്ഷനായിരുന്നു. തുടര്‍ന്ന്‌ പെരിയാര്‍ നദീ തീരത്ത്‌ എം.എല്‍.എയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. അയ്യപ്പന്‍കോവില്‍ കുടുംബശ്രീ മിhr-idk-thnkഷന്‍, പഞ്ചായത്ത്‌ ജീവനക്കാര്‍, ആരോഗ്യവകുപ്പ്‌ ജീവനക്കാര്‍, ഘടകസ്ഥാപനങ്ങളുടെ ജീവനക്കാര്‍, പഞ്ചായത്ത്‌ മെമ്പര്‍മാര്‍, ഓട്ടോറിക്ഷ ടാക്‌സി തൊഴിലാളികള്‍, തൊഴിലാളി സംഘടന പ്രതിനിധികള്‍, രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികള്‍, യുവജന സംഘടനാ പ്രതിനിധികള്‍ വിവിധ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇതോടൊപ്പം പഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍ സ്‌കൂള്‍ കുട്ടികള്‍ അവരവരുടെ സ്‌കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. മാട്ടുക്കട്ട കൃഷിഭവന്റെ നേതൃത്വത്തില്‍ ജൈവപച്ചക്കറികൃഷി സംബന്ധമായ പരിശീലനവും ക്ഷീരകര്‍ഷകര്‍ക്ക്‌ ബോധവല്‍ക്കരണ ക്ലാസ്‌ നടത്തുകയും ചെയ്‌തു. ശാന്തന്‍പാറ സൗന്ദര്‍രാജ്‌, കെ.വി.കെ ജൈവകൃഷിയുടെയും സീനിയര്‍ വെറ്റിനറി സര്‍ജന്‍ ലാല്‍ ജി മാത്യു ക്ഷീരകര്‍ഷകര്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്‌ നടത്തുകയും ചെയ്‌തു. മാട്ടുക്കട്ട ഗവ. സ്‌കൂളില്‍ കുട്ടികള്‍ക്കായുhr-idk-vazhള്ള ആരോഗ്യബോധവല്‍ക്കരണ ക്ലാസ്‌, സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌ എന്നിവയും സംഘടിപ്പിച്ചു. വാഴത്തോപ്പ്‌ പഞ്ചായത്തിലെ 14 വാര്‍ഡുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍, സൗന്ദര്യവത്‌ക്കരണം, ജലസ്രോതസ്സുകളുടെ സംരക്ഷണം, ജൈവകൃഷി പ്രോത്സാഹനം എന്നിവ നിര്‍വഹിക്കുന്നതിന്‌ തുടക്കം കുറിച്ചു. ചെറുതോണി പുഴ സംരക്ഷണവും ശുചീകരണവും എന്ന പ്രവൃത്തിയുടെ ഉദ്‌ഘാടനം റോഷി അഗസ്റ്റിന്‍ എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൊച്ചുത്രേസ്യ പൗലോസ്‌, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആന്‍സി തോമസ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആഗസ്‌തി അഴകത്ത്‌, ജില്ലാ -ബ്ലോക്ക്‌- ഗ്രാമപഞ്ചായത്തംഗങ്ങള്‍, മര്‍ച്ചന്റ്‌ അസോസിയേഷന്‍ ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

 

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...