വാര്‍ത്തകള്‍

13
Mar

മാപത്തോണ്‍ : 10133 നീര്‍ച്ചാലുകള്‍ അടയാളപ്പെടുത്തി, 400 കി.മീ. വീണ്ടെടുത്തു മാപത്തോണില്‍ പങ്കെടുത്തവരെ അനുമോദിച്ചു.

മാപത്തോണ്‍ : 10133 നീര്‍ച്ചാലുകള്‍ അടയാളപ്പെടുത്തി, 400 കി.മീ. വീണ്ടെടുത്തു മാപത്തോണില്‍ പങ്കെടുത്തവരെ അനുമോദിച്ചു.

പശ്ചിമഘട്ട പ്രദേശത്തെ 230 ഗ്രാമപഞ്ചായത്തുകളിലായി 10133 നീര്‍ച്ചാലുകള്‍ മാപത്തോൺ പ്രവർത്തനങ്ങളിലൂടെ അടയാളപ്പെടുത്തിയതായി നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ. ഇതില്‍ 406.14 കി.മീ. ദൂരം നീര്‍ച്ചാലുകള്‍ വീണ്ടെടുത്തു. നൂറിലേറെ പേര്‍ ഒരുവര്‍ഷത്തോളമെടുത്ത് ശ്രമകരമായാണ് മാപത്തോണ്‍ നടത്തിയത്. നീര്‍ച്ചാല്‍ അടിസ്ഥാനമാക്കിയുള്ള ഭാവി ആസൂത്രണത്തിന് കൃത്യമായ അടിത്തറയൊരുക്കാനും മാപത്തോണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞതായി ഡോ. ടി.എന്‍.സീമ അഭിപ്രായപ്പെട്ടു. പശ്ചിമഘട്ട പ്രദേശങ്ങളിലെ നീര്‍ച്ചാലുകളെ സാങ്കേതികത്വം, ശാസ്ത്രീയത, കൃത്യത എന്നിവ ഉറപ്പാക്കി അടയാളപ്പെടുത്താന്‍ സുരക്ഷിതമാക്കാം പശ്ചിമഘട്ടം കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച നീര്‍ച്ചാല്‍ മാപിംഗിനു കഴിഞ്ഞു. സംസ്ഥാനത്ത് നീര്‍ച്ചാല്‍ മാപിംഗിനായി മാപത്തോണ്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഹരിതകേരളം മിഷനിലെ റിസോഴ്സ് പേഴ്സണ്‍മാര്‍, ഇന്റേണ്‍സ്, യംഗ് പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് അനുമോദനം അര്‍പ്പിക്കാനും മാപത്തോണ്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഡോ. ടി.എന്‍. സീമ.

2018ലെ പ്രളയശേഷം കേരളത്തിന്റെ പുനസൃഷ്ടിക്കായുള്ള പ്രവര്‍ത്തനങ്ങള്‍, ദുരന്തമുഖങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോഴുമുളള മുന്നൊരുക്കങ്ങള്‍, എന്നിവയില്‍ മാപത്തോണ്‍ പ്രവര്‍ത്തനങ്ങളുടെ ഫലം പ്രയോജനപ്പെടുമെന്ന് അനുമോദനം അര്‍പ്പിച്ച് സംസാരിച്ച റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. മുഹമ്മദ് വൈ. സഫിറുള്ള ഐ.എ.എസ്. അഭിപ്രായപ്പെട്ടു. ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ നടത്തിയ മാപിംഗ് ജലവിഭവ മേഖലയില്‍ മാത്രമല്ല പൊതുവെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശകമാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദുര്‍ഘടമായ വഴികളും കാടും മേടും കുന്നും മലയും പുഴയും താണ്ടി ഉരഗ-വന്യമൃഗ ഭീതിയും നേരിട്ട് ശ്രമകരമായ ദൗത്യമായിരുന്നു മാപത്തോണ്‍ പ്രവര്‍ത്തനങ്ങളെന്ന് ഇതില്‍ പങ്കെടുത്തവര്‍ അനുഭവം പങ്കുവച്ചു. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്, ഐ.ടി. മിഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ICFOSS എന്നിവരുടെ സാങ്കേതിക സഹകരണത്തോടെയാണ് സംസ്ഥാനത്ത് മാപത്തോണ്‍ പ്രവര്‍ത്തനം നടന്നത്. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് അഡീഷണല്‍ സെക്രട്ടറി സുനില്‍ കുമാര്‍, നവകേരളം കര്‍മപദ്ധതി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഇന്ദു എസ്., അസി. കോര്‍ഡിനേറ്റര്‍ ടി.പി. സുധാകരന്‍, ജല ഉപമിഷന്‍ അസി. കോര്‍ഡിനേറ്റര്‍ എബ്രഹാം കോശി, പ്രോഗ്രാം ഓഫീസര്‍മാരായ ആര്‍.വി. സതീഷ്, വി. രാജേന്ദ്രന്‍ നായര്‍, ICFOSS മുന്‍ മേധാവി അരുണ്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ ജില്ലകളില്‍ നിന്നും മാപത്തോണില്‍ പങ്കെടുത്തവര്‍, ഹരിതകേരളം മിഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...