വാര്‍ത്തകള്‍

14
Feb

നവകേരളം-വൃത്തിയുള്ള കേരളം, വലിച്ചെറിയല്‍ മുക്ത കേരളം – ദിദ്വിന ശില്പശാലയ്ക്ക് തുടക്കമായി

നവകേരളം കര്‍മപദ്ധതിയില്‍ ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നവകേരളം വൃത്തിയുള്ള കേരളം, വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിനിന്റെ ഭാഗമായുള്ള ദിദ്വിന ശില്‍പ്പശാലയ്ക്ക് തിരുവനന്തപുരം വെള്ളയമ്പലത്തുള്ള ആനിമേഷന്‍ സെന്ററില്‍ ഇന്ന് (14.02.2023) രാവിലെ തുടക്കമായി. കിലയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ശില്പശാലയ്ക്ക് തദ്ദേശ സ്വയംഭരണ വകുപ്പ്, ഹരിതകേരളം മിഷന്‍,ശുചിത്വ മിഷന്‍ എന്നിവയാണ് നേതൃത്വം നല്‍കുന്നത്. ശ്രീ കെ. ജോണ്‍സണ്‍ (ചീഫ് എഞ്ചിനീയര്‍,LID&EW) ശില്പശാല ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്ഥാപനങ്ങളില്‍ നടന്നു വരുന്ന മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമതയോടെയും പ്രതിബദ്ധതയോടെയും തുടര്‍ന്നുകൊണ്ടെയിരിക്കണമെന്നും എങ്കില്‍ മാത്രമേ ജനങ്ങളുടെ വിശ്വാസം ആര്‍ജിച്ചു സമ്പൂര്‍ണ്ണ മാലിന്യമുക്ത കേരളം സാധ്യമാകുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
IMG20230214103708
ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ടി ബാലഭാസ്‌കരന്‍ അദ്ധ്യക്ഷത വഹിച്ചു. ക്ലീന്‍ കേരള കമ്പനി ഡയറക്ടര്‍ ജി. കെ. സുരേഷ് കുമാര്‍ ആശംസ പ്രസംഗം നടത്തി. നവകേരളം കര്‍മ്മ പദ്ധതി അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ടി. പി. സുധാകരന്‍ ചടങ്ങില്‍ സ്വാഗതം  പറഞ്ഞു. കില RGSA തിരുവനന്തപുരം ജില്ലാ കോര്‍ഡിനേറ്റര്‍ ദേവിക മുരളി കൃതജ്ഞത പറഞ്ഞു.
IMG20230214104831
2025 ഓടെ സമ്പൂര്‍ണ മാലിന്യരഹിത കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ ബഹുജന പങ്കാളിത്തത്തോടെ തുടക്കമിട്ട ‘വൃത്തിയുള്ള കേരളം വലിച്ചെറിയല്‍ മുക്ത കേരളം’ ക്യാമ്പയിന്‍ സംസ്ഥാന വ്യാപകമാക്കുന്നതിനും കൂടുതല്‍ ശക്തിപ്പെടുത്താനുമാണ് ശില്പശാല. നവകേരളം കര്‍മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍, ജോയിന്റ് ഡയറക്ടര്‍മാര്‍ (തദ്ദേശIMG20230214104847 സ്വയംഭരണ വകുപ്പ്), ശുചിത്വ മിഷന്‍, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍, തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം ഓഫീസര്‍മാര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (തദ്ദേശ സ്വയംഭരണ വകുപ്പ്), ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍മാര്‍, ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ എന്നിവര്‍ ശില്പശാലയില്‍ പങ്കെടുത്തു.

 

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...