വാര്‍ത്തകള്‍

03
Sep

എല്ലാ തദ്ദേശഭരണ സ്ഥാപനപരിധിയിലും ജലഗുണനിലവാര പരിശോധനാ സംവിധാനമൊരുക്കി ഹരിതകേരളം മിഷന്‍

സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി നിര്‍വഹിക്കും.

സംസ്ഥാനത്തൊട്ടാകെ കുടിവെള്ളത്തിന്റെ പ്രാഥമിക ഗുണനിലവാരം പരിശോധിക്കാന്‍ ഹരിതകേരളം മിഷന്‍ സംവിധാനമൊരുക്കുന്നു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും തെരഞ്ഞെടുക്കപ്പെട്ട ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ രസതന്ത്രം ലാബിനോടു ചേര്‍ന്നാണ് പരിശോധനാ സൗകര്യത്തിനുള്ള ലാബുകള്‍ സജ്ജമാക്കുന്നത്. ഇതിനകം 59 എം.എല്‍.എ മാര്‍ 380 സ്‌കൂളുകളില്‍ ലാബുകള്‍ ആരംഭിക്കാന്‍ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും തുക അനുവദിച്ചിട്ടുണ്ട്. ഇതുള്‍പ്പെടെ 480 സ്‌കൂളുകളിലാണ് ആദ്യ ഘട്ടം ലാബുകള്‍ നിലവില്‍ വരുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്നു നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ ജില്ലയില്‍ ധര്‍മ്മടം മണ്ഡലത്തിലെ അഞ്ചരക്കണ്ടി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഈ മാസം 7 ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് ഓണ്‍ലൈനായി ബഹു.കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ നിര്‍വഹിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ഇത് സംബന്ധിച്ചു തയ്യാറാക്കിയ കൈപുസ്തകത്തിന്റെ പ്രകാശനം ബഹു.ജല വിഭവ വകുപ്പ് മന്ത്രി ശ്രീ.കെ.കൃഷ്ണന്‍ കുട്ടി നിര്‍വഹിക്കും. ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.സീമ, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.വി.സുമേഷ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ജീവന്‍ ബാബു ഐ.എ.എസ്, കെ.ഐ.ഐ.ഡി.സി. മാനേജിംഗ് ഡയറക്ടര്‍ എന്‍.പ്രശാന്ത് ഐ.എ.എസ്, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജയപാലന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുക്കും.

ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജലഗുണനിലവാര പരിശോധനയ്ക്ക് സംവിധാനമൊരുക്കുമെന്ന ഈ സര്‍ക്കാരിന്റെ വാഗ്ദാനമാണ് പദ്ധതിയിലൂടെ നിറവേറ്റപ്പെടുന്നത്. പൊതുജനങ്ങള്‍ക്ക് കിണറിലെ വെള്ളത്തിന്റെ സാമ്പിളുകള്‍ പരിശോധനാ ലാബുള്ള സ്‌കൂളുകളില്‍ കൊണ്ടുവന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നേടാനുള്ള സംവിധാനമാണ് ഇപ്പോള്‍ ഒരുക്കിയിട്ടുള്ളത്. ധര്‍മ്മടം നിയോജക മണ്ഡലത്തിലെ എ.കെ.ജി സ്മാരക ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പെരളശ്ശേരി, ഇ.കെ.നായനാര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, വേങ്ങാട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, അഞ്ചരക്കണ്ടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മുഴപ്പിലങ്ങാട്, ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പാലയാട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ചാല ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കാടാച്ചിറ, എ.കെ.ജി സ്മാരക ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പിണറായി എന്നിവിടങ്ങളില്‍ ലാബുകള്‍ പ്രവര്‍ത്തന സജ്ജമായി. ഒരു സ്‌കൂളിലെ ലാബ് സജ്ജമാക്കാന്‍ രണ്ട് ലക്ഷം രൂപയാണ് ചെലവ്. ധര്‍മ്മടം മണ്ഡലത്തിലെ ലാബുകള്‍ സജ്ജമാക്കാന്‍ ഹരിതകേരളം മിഷനാണ് തുക ചെലവഴിച്ചത്. മറ്റു സ്‌കൂളുകളില്‍ നിയമസഭാ സാമാജികരുടെ ആസ്തി വികസന നിധിയില്‍ നിന്നും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ടില്‍ നിന്നും തുക കണ്ടെത്തിയാണ് ലാബ് സ്ഥാപിക്കുന്നത്. ജലമലിനീകരണം തടയുന്നതിന്റെ ഭാഗമായി വ്യാപക ബോധവല്‍ക്കരണം ലക്ഷ്യമിട്ടാണ് ഹരിതകേരളം മിഷന്‍ ജലഗുണതാ പരിശോധനാ ലാബുകള്‍ സ്ഥാപിക്കാന്‍ ശ്രമമാരംഭിച്ചത്. ജില്ലാ കേന്ദ്രങ്ങളില്‍ മാത്രം ജലഗുണതാ പരിശോധന നടത്താനുള്ള ഇന്നത്തെ സ്ഥിതിക്ക് പരിഹാരമായി പ്രാദേശിക തല ലാബുകള്‍ സ്ഥാപിക്കുന്നതോടെ പരിശോധന വ്യാപകമാക്കാനും ജലഗുണത ഉറപ്പ് വരുത്താനും കഴിയും. ഈ വര്‍ഷം തന്നെ എല്ലാ തദ്ദേശഭരണ സ്ഥാപന പരിധിയിലും ലാബുകള്‍ സ്ഥാപിക്കാനാകുമെന്ന് ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.സീമ അറിയിച്ചു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...