വാര്‍ത്തകള്‍

07
Sep

ജല ഗുണനിലവാര പരിശോധന ലാബ് പദ്ധതി സംസ്ഥാനതല ഉദ്ഘാടനം നാളെ(07.09.2020 തിങ്കള്‍) ബഹു. മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുന്നു

എല്ലാ തദ്ദേശ ഭരണ സ്ഥാപന പരിധിയിലും കുടിവെള്ള പരിശോധന ലാബുകള്‍ സ്ഥാപിക്കുന്ന ഹരിതകേരളം മിഷന്‍ പദ്ധതിയുടെ ഉദ്ഘാടനം നാളെ (07.09.2020 തിങ്കള്‍) മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍വ്വഹിക്കും. കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ അഞ്ചരക്കണ്ടി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉച്ചയ്ക്ക് 12 മണിക്കു നടക്കുന്ന ചടങ്ങില്‍ ഓണ്‍ലൈനായാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. കെ.കൃഷ്ണന്‍കുട്ടി ജലപരിശോധന കൈപ്പുസ്തകം പ്രകാശനം ചെയ്യും. ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.സീമ, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.വി.സുമേഷ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. ജയപാലന്‍ മാസ്റ്റര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍ കെ. ജീവന്‍ബാബു ഐ.എ.എസ്., കെ.ഐ.ഐ.ഡി.സി. മാനേജിംഗ് ഡയറക്ടര്‍ എന്‍. പ്രശാന്ത് ഐ.എ.എസ്., ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും തിരഞ്ഞെടുക്കപ്പെട്ട ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാഭ്യാസ വകുപ്പ്, ജലവിഭവ വകുപ്പ് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനം എന്നിവയുടെ സഹകരണത്തോടെയാണ് ഹരിതകേരളം മിഷന്‍ ലബോറട്ടറി സംവിധാനമൊരുക്കുന്നത്.

എം.എല്‍.എ.മാരുടെ ആസ്തി വികസന നിധിയില്‍ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ടില്‍ നിന്നും തുക കണ്ടെത്തിയാണ് ലാബ് സ്ഥാപിക്കുന്നത്. ഇതിനകം 59 എം.എല്‍.എ.മാര്‍ 380 സ്‌കൂളുകളില്‍ ലാബ് ആരംഭിക്കാന്‍ തുക അനുവദിച്ചു. ഇതുള്‍പ്പെടെ 480 സ്‌കൂളുകളില്‍ ആദ്യഘട്ടമായി ലാബുകള്‍ പ്രവര്‍ത്തനമാരംഭിക്കും. ഈ വര്‍ഷം തന്നെ എല്ലാ തദ്ദേശ സ്ഥാപന പരിധിയിലും ലാബുകള്‍ സ്ഥാപിക്കുമെന്ന് ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ അറിയിച്ചു.

പൊതുജനങ്ങള്‍ക്ക് കിണര്‍ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനാ സൗകര്യം ഒരുക്കിയിട്ടുള്ള സ്‌കൂളുകളിലെ ലാബുകളില്‍ നേരിട്ടെത്തിച്ച് ഗുണനിലവാര പരിശോധന നടത്താം. പ്രാദേശികമായി ലാബുകള്‍ സ്ഥാപിക്കുന്നതോടെ കുടിവെള്ള പരിശോധന വ്യാപകമാക്കാനും ജലഗുണനിലവാരം ഉറപ്പാക്കാനും കഴിയും.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...