വാര്‍ത്തകള്‍

01
Jul

ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ കരനെല്ല് കൃഷിക്ക് തുടക്കം കുറിച്ചു

ഹരിത കേരളം മിഷന്റെ ദേവ ഹരിതം പദ്ധതിയുടെ ഭാഗമായി കൂരോപ്പട 12 ആം വാർഡിൽ ശ്രീ സൂര്യ നാരായണ പുരം സൂര്യ ദേവ ക്ഷേത്രത്തിൽ തരിശ് കിടന്നിരുന്ന പ്രദേശം ഇനി കതിരണിയും. മനു രത്‌ന നെല്ല് വിത്ത് വിതച്ച് ബ്രഹ്മശ്രീ സൂര്യ കാലടി മന സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.95 മുതൽ 100 ദിവസം വരെയാണ് ഇതിന്റെ കാലാവധി.

ഇതോടൊപ്പം അപൂർവയിനം വൃക്ഷ ഉദ്യാനത്തിന്റെ ഉദ്ഘാടനം ജില്ലാ കോർഡിനേറ്റർ പി രമേശും ജയ സൂര്യൻ ഭട്ടതിരിപ്പാടും രുദ്രാക്ഷം തൈ നട്ട് നിർവഹിച്ചു. അശോകം, രാമ നാമം, ഗണപതി നരകം, ദന്തപാല, തമ്പകം, കൊതുക് പെരട്ടി, കൂവളം, നോനി, മുള്ളാത്ത, പേഴ്, ഇലഞ്ഞി, കിളി ഞാവൽ, അങ്കോലം, കണി കൊന്ന തുടങ്ങിയവയാണ് ഉദ്യാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഈ അപൂർവ്വയിനം വൃക്ഷ തൈകൾ വൃക്ഷ ബന്ധു അവാർഡ് ലഭിച്ച മാത്തുക്കുട്ടി തെരുവപുഴയുടെ നഴ്സറിയിൽ നിന്നാണ് ലഭ്യമാക്കിയത്.

കൃഷി വകുപ്പും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ഹരിത കേരള മിഷനും സംയുക്തമായാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇതിന്റെ തുടർപരിപാലനവും സംരക്ഷണവും മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്നതാണ്.വാർഡ്‌ മെമ്പർ ശ്രീമതി ആശ ബിനു, ക്ഷേത്രം ദേവസ്വം പ്രസിഡന്റ വി ജെ കരുണാകരൻ സെക്രട്ടറി പി ആർ രവീന്ദ്രൻ ,പൂജാരി ശാലു ശാന്തി, കൃഷി ഓഫീസർ ശ്രീമതി സൂര്യമോൾ ഹരിത കേരളം റിസോഴ്സ് പേഴ്സൺ മാരായ രമണൻ, സോമൻ അനുപമ, അരുന്ധതി, (yp) എന്നിവർ പങ്കെടുക്കുകയും തൈ നട്ടുപിടിപ്പിക്കുകയും ചെയ്തു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...