26
Sep
തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേന അംഗങ്ങൾക്ക് പരിശീലനം
0 Comment
തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് ഹരിതകർമ്മ സേന അംഗങ്ങൾക്കുള്ള പരിശീലനം പ്രസിഡന്റ് ശ്രീ. എൻ രാജു ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീമതി മേഴ്സി റോയി, അസി. സെക്രട്ടറി ശ്രീമതി ബിൻസി ചെറിയാൻ, കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർ ശ്രീമതി രൂപ മോഹനൻ, സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി സാനില പി എസ് എന്നിവർ സന്നിഹിതരായിരുന്നു. ഹരിതസഹായ സ്ഥാപനമായ സോഷ്യോ ഇക്കണോമിക് യുണിറ്റ് ഫൗണ്ടേഷൻ കോർഡിനേറ്ററും റിസോഴ്സ് പേഴ്സണുമായ മനോജ് മാധവൻ നയിച്ച പരിശീലനത്തിൽ 8 ഹരിതകർമ്മ സേന അംഗങ്ങൾ പങ്കെടുത്തു. രാവിലെ 11.30 ന് ആരംഭിച്ച പരിശീലന പരിപാടി പ്രാക്റ്റിക്കൽ സെഷനോടെ വൈകുന്നേരം 4 മണിയ്ക്ക് അവസാനിച്ചു.