വാര്‍ത്തകള്‍

22
Jan

പ്ലാസ്റ്റിക് സംഭരണ കേന്ദ്രങ്ങള്‍ നിര്‍ബന്ധിതമാക്കാന്‍ ശുചിത്വ സംഗമത്തില്‍ നിര്‍ദേശം

ഹരിതകേരളം മിഷനും ശുചിത്വ മിഷനും സംയുക്തമായി കനകക്കുന്നിലെ സൂര്യകാന്തിയില്‍ സംഘടിപ്പിക്കുന്ന ശുചിത്വ സംഗമം 2020 ന്റെ ഭാഗമായി ഹരിതസഹായ സ്ഥാപനങ്ങളുടെ റൗണ്ട് ടേബിള്‍ ചര്‍ച്ച സംഘടിപ്പിച്ചു. എല്ലാ ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും കൃത്യമായ പ്ലാസ്റ്റിക് സംഭരണ കേന്ദ്രങ്ങളും ജൈവ മാലിന്യ പ്ലാന്റുകളും നിര്‍ബന്ധിതമാക്കേണ്ടതുണ്ടെന്ന് ഹരിതസഹായ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ നിര്‍ദ്ദേശിച്ചു. ഇതിനായി ഭരണ സമിതിയുടെ താഴെതട്ടു മുതല്‍ കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്ന ആവശ്യം ചര്‍ച്ചയില്‍ ഉയര്‍ന്നു.

മാലിന്യ നിര്‍മ്മാര്‍ജ്ജനം ഫലപ്രദമാക്കാന്‍ കുടുംബശ്രീക്ക് വലിയ പങ്ക് വഹിക്കാന്‍ ഉണ്ട്. അജൈവ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനോടൊപ്പംഅതിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനുള്ള സംവിധാനം നടപ്പിലാക്കണം. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ ആവശ്യകത സംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ബോധവല്‍ക്കരണം ഊര്‍ജ്ജിതമാക്കണം. കൂടാതെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും യൂസര്‍ഫീസ് ഏകീകൃതമാക്കേണ്ടതുണ്ടെന്നും ആശയം ഉയര്‍ന്നു.
ഹരിത സഹായ സ്ഥാപനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ വേണ്ട നിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു. ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന എല്ലാ വിഷയങ്ങളും സംബന്ധിച്ച് ഉന്നതതല യോഗങ്ങളിലൂടെ ഉചിതമായ തീരുമാനം ഉടനടി കൈക്കൊള്ളുമെന്ന് ചര്‍ച്ചയുടെ മോഡറേറ്ററായിരുന്ന ശുചിത്വ മിഷന്‍ ഡയറക്ടര്‍ (കുടിവെള്ളം) ബിജോയ് കെ.വര്‍ഗ്ഗീസ് പറഞ്ഞു. ഇരുപത്തഞ്ചോളം ഹരിതസഹായ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...