വാര്‍ത്തകള്‍

22
Jan

ഉത്തരവാദിത്തടൂറിസം മേഖലയില്‍  മാലിന്യസംസ്‌ക്കരണം ഏകീകൃത സ്വഭാവത്തില്‍ നടപ്പാക്കണം.

ഹരിതകേരള മിഷനും ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ശുചിത്വ സംഗമത്തില്‍  ഉത്തരവാദിത്ത ടൂറിസം മേഖലയിലെ മാലിന്യ സംസ്‌കരണത്തെ കുറിച്ച് ചര്‍ച്ച നടന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍,  ഉത്തരവാദിത്ത ടൂറിസം മിഷന്‍ എന്നീ ഏജന്‍സികളും സഹകരിച്ച് ടൂറിസം മേഖലയിലെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് ഒരു ഏകീകൃത സംവിധാനം കൊണ്ടുവരണമെന്ന അഭിപ്രായം ചര്‍ച്ചയില്‍ ഉണ്ടായി. വിനോദസഞ്ചാര കേന്ദ്രങ്ങളെ മാലിന്യ മുക്തമാക്കുക എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ചര്‍ച്ച പുരോഗമിച്ചത്.

നിലവില്‍ മാലിന്യനിര്‍മാര്‍ജ്ജനത്തിന് വേണ്ടി ആവിഷ്‌കരിച്ച പദ്ധതികള്‍ ഏകോപിപ്പിക്കുക, മാലിന്യ പുനഃചംക്രമണവും പുനരുപയോഗവും എന്നതിലുപരി  ഉപയോഗം കുറയ്ക്കുക, മാലിന്യം ഉല്പാദിപ്പിക്കുന്നവര്‍ തന്നെ അത് സംസ്‌കരിക്കാനുള്ള സൗകര്യമൊരുക്കുക എന്നീ അഭിപ്രായങ്ങള്‍ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞു.

വിവിധ പഞ്ചായത്തുകളിലെ  പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍   പഞ്ചായത്ത് പ്രതിനിധികള്‍ വിശദീകരിച്ചു. പ്ലാസ്റ്റിക്കിന് ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയും നടന്നു.

ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന  ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്നും ടൂറിസം മേഖലയിലെ  മാലിന്യനിര്‍മാര്‍ജ്ജനത്തിനു കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാമെന്നും കണ്‍വീനറായ രൂപേഷ് കുമാര്‍ പറഞ്ഞു.

സുമേഷ് മംഗലശ്ശേരി മോഡറേറ്ററായ ചര്‍ച്ചയില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, യു.എന്‍.ഡി.പി പ്രൊജക്റ്റ് ഓഫീസര്‍മാര്‍,  ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് ഭാരവാഹികള്‍,  ശുചിത്വമിഷന്‍ ഭാരവാഹികള്‍,  പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...