വാര്‍ത്തകള്‍

28
Jan

എറണാകുളം ജില്ലയിലെ ആദ്യ ഹരിത പഞ്ചായത്തായ വാരപ്പെട്ടി

PHOTO-2019-01-24-17-57-41

 

 

 

 

 

 

വാരപ്പെട്ടി: ഹരിത കേരളമിഷന്റെ നേതൃത്വത്തില്‍ മാലിന്യ നിര്‍മാര്‍ജ്ജനത്തിന് മാതൃകയായി ഹരിത പഞ്ചായത്തിലേക്ക് പാതയൊരുക്കുകയാണ് കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വാരപ്പെട്ടി ഗ്രാമപഞ്ചായത്ത്. ജനുവരി 23ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ചു നടന്ന ചടങ്ങില്‍ ഹരിതകേരളം മിഷന്‍ സംസ്ഥാന ഉപാദ്ധ്യക്ഷ ഡോ.ടി.എന്‍.സീമ വാരപ്പെട്ടി ഹരിത പഞ്ചായത്തിലേക്ക് എന്ന് പ്രഖ്യാപനം നടത്തി. എറണാകുളം ജില്ലയിലെ ആദ്യ ഹരിത പഞ്ചായത്തായ വാരപ്പെട്ടിക്ക് കേരളത്തിലെ തന്നെ മികച്ചൊരു ഹരിതപഞ്ചായത്തായി മാറാന്‍ സാധിക്കുമെന്ന് ഡോ.ടിഎന്‍.സീമ അഭിപ്രായപ്പെട്ടു. ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ഹരിതകേരളം മിഷന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതോടൊപ്പം പഞ്ചായത്തിലെ സ്വാപ്പ് ഷോപ്പിന്റെ ഉദ്ഘാടനവും ഡോ.ടി.എന്‍.സീമ നടത്തി. കോതമംഗലം എംഎല്‍എ അന്റണി ജോണ്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി ഹാളിനോട് ചേര്‍ന്നുള്ള അജൈവമാലിന്യ സംസ്‌ക്കരണ കേന്ദ്രം ജോയ്‌സ് ജോസ് എംപി ഉദ്ഘാടനം ചെയ്തു.PHOTO-2019-01-24-17-57-51ഉറവിട മാലിന്യ സംസ്‌ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി വീടുകളില്‍ ബയോഗ്യാസ് പ്ലാന്റുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ബയോപോട്ടുകളും സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്തു. കമ്മ്യൂണിറ്റി ഹാളിനോടു ചേര്‍ന്ന് ബയോബിന്നുകളും സ്ഥാപിച്ചു.പഞ്ചായത്തിന്റെ പൊതുപരിപാടികള്‍ ഹരിത പെരുമാറ്റ ചട്ടമനുസരിച്ച് നടപ്പിലാക്കുന്നതിനായി സ്റ്റീല്‍ പ്ലേറ്റുകളും ഗ്ലാസ്സുകളും വിതരണം ചെയ്തിട്ടുണ്ട്. പ്ലാസ്റ്റിക്ക് സഞ്ചികളുടെ ഉപയോഗം കുറയ്ക്കുന്നതിനായി കുടുംബശ്രീയുടെ സഹായത്തോടെ തുണി സഞ്ചികള്‍ നിര്‍മിച്ച് എല്ലാ വീടുകളിലും വിതരണം ചെയ്തിട്ടുണ്ട്. അജൈവമാലിന്യം തരംതിരിച്ച് ശേഖരിക്കുന്നതിനായി 25 അംഗങ്ങള്‍ അടങ്ങുന്ന ഹരിതകര്‍മസേന സേവന സന്നദ്ധരായി രംഗത്തുണ്ട്. ശേഖരിക്കുന്ന മാലിന്യങ്ങള്‍ എംസിഎഫില്‍ സംഭരിച്ച് പുന:ചംക്രമണത്തിനായി കയറ്റിയയക്കുന്നു. പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികളാണ് പഞ്ചായത്ത് സ്വീകരിക്കുന്നത്. ശുചിത്വാവബോധം സൃഷ്ടിക്കുന്നതിനു വേണ്ടി വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ശുചിത്വസന്ദേശ യാത്ര സംഘടിപ്പിച്ചു.PHOTO-2019-01-24-17-57-44വാരപ്പെട്ടി പഞ്ചായത്ത് വിഇഒ ഷിജോ തങ്കപ്പന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഹരിതഗാനം ഡോ.ടി. എന്‍. സീമ പ്രകാശനം ചെയ്തു. ഹരിതകര്‍മസേനാംഗങ്ങള്‍ ശുചിത്വസന്ദേശ ഗാനത്തിന്റെ നൃത്താവിഷ്‌ക്കാരം അവതരിപ്പിച്ചു. ഹരിതകേരള മിഷന്‍ ജില്ലാ ടീം വാരപ്പെട്ടി പഞ്ചായത്തിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് തയ്യാറാക്കിയ ‘ഹരിത വാര്‍ത്തകള്‍’ ചടങ്ങില്‍ പ്രകാശിപ്പിച്ചു. ഹൈടെക് ബയോ ഫെര്‍ട്ടിലൈസെഴ്‌സ് ഇന്ത്യയുടെ എംഡി ജോസ് ജോസഫ് മൂഞ്ഞേലി ‘ഹരിതസന്ദേശം’ നടത്തി. ജൈവവൈവിദ്ധ്യം, ഔഷധോദ്യാനം നിര്‍മിച്ച് പരിപാലിക്കുന്ന ഇസ്മായില്‍ റാവുത്തറെ ആദരിച്ചു. വിദ്യാലയങ്ങള്‍ക്കും, അംഗനവാടികള്‍ക്കും സ്റ്റീല്‍ പ്ലേറ്റുകളും, ഗ്ലാസുകളും സ്ഥാപനങ്ങള്‍ക്കും മണ്‍ഗ്ലാസുകളും വിതരണം ചെയ്തു. എസ് സി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പുകളും അംഗന വാടികള്‍ക്ക് സൈക്കിളുകളും വിതരണം ചെയ്തു. ചടങ്ങില്‍ മൊബൈല്‍ ക്രിമിറ്റോറിയത്തിന്റെ ഉദ്ഘാടനവും നടന്നു. ഹരിതകേരളം മിഷന്‍ ജില്ല കോ-ഓര്‍ഡിനേറ്റര്‍ സുജിത്ത് കരുണ്‍, പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല മോഹനന്‍, സവിത ശ്രീകു മാര്‍, ഡയന നോബി, കെ അനില്‍കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

PHOTO-2019-01-24-17-57-35

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...