വാര്‍ത്തകള്‍

17
Jan

ഹരിതകേരളം മിഷൻ സംസ്ഥാന റിസോഴ്സ് പേഴ്സൺമാർക്ക് പരിശീലനം നൽകുന്ന ദ്വിദിന ശിൽപ്പശാല – 2019 കഴിഞ്ഞു

നവകേരളം കർമ്മ പരിപാടിയുടെ ഭാഗമായി ഹരിതകേരളം മിഷൻ സംസ്ഥാന റിസോഴ്സ് പേഴ്സൺമാർക്ക് പരിശീലനം നൽകുന്ന ദ്വിദിന ശിൽപ്പശാല 2019 ജനുവരി 15,16 തീയ്യതികളിൽ തിരുവനന്തപുരം പി.എം.ജിക്കു സമീപം ഐ.എം.ജി (ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവണ്മെമെന്റ്) യിൽ നടന്നു.

50006583_2000482523332123_4521464376334483456_nനാടിന്റെ പച്ചയും മണ്ണിന്റെ നന്മയും ജലത്തിന്റെ ശുദ്ധിയും പരിസരത്തിന്റെ വൃത്തിയും വീണ്ടെടുത്ത് വരും തലമുറകൾക്ക് കേരളത്തിനെ അതിന്റെ എല്ലാ സ്വാഭാവിക നന്മകളോടെയും കൈമാറാനുള്ള കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായ ഹരിതകേരളം മിഷൻ സംസ്ഥാന തല ശിൽപ്പശാല ഡോ.അജയകുമാർ വർമ്മയുടെ അദ്ധ്യക്ഷതയിൽ നവകേരളം പദ്ധതി കോർഡിനേറ്റർ ചെറിയാൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

ഹരിത കേരളം മിഷൻ കൺസൾട്ടന്റ്മാരായ ടി.പി.സുധാകരൻ: കാമ്പയിൻ കാര്യപരിപാടി, എബ്രഹാം കോശി: ഹരിതകേരളം മിഷൻ കാമ്പയ്‌നും, റിസോഴ്സ് പേഴ്സൺ ശൃംഗലയും, സഞ്ജീവ്. എസ്.യു: കൃഷി, ആർ.വി.സതീഷ്: ജലസംരക്ഷണം, വി.രാജേന്ദ്രൻ നായർ: ഗ്രൂപ്പ് പ്രവർത്തനം എങ്ങനെ, ഹരിപ്രിയാ ദേവി: കൃഷി- ഭാവി പ്രവർത്തനങ്ങൾ, എൻ.ജഗജീവൻ: ശുചിത്വം – ഭാവി പ്രവർത്തനങ്ങൾ – എന്നിങ്ങനെ വിഷയങ്ങൾ അവതരിപ്പിച്ചു.

രണ്ടു ദിവസങ്ങളിലായി നടത്തിയ ശിൽപ്പശാലയിൽ സംസ്ഥാന, ജില്ലാതല ഗ്രൂപ്പു ചർച്ചകൾക്ക് ശേഷം നടന്ന ക്രോഡീകരണത്തിൽ ഹരിത കേരളം മിഷൻ സംസ്ഥാന ഉപാദ്ധ്യക്ഷ ഡോ.ടി.എൻ.സീമ ഭാവി പ്രവർത്തനങ്ങൾ വിശദീകരിച്ചു.

50074629_2000482483332127_6399764148808318976_nകേരളത്തിലെ 14 ജില്ലകളിൽ നിന്ന് 140 റിസോഴ്സ് പേഴ്സൺമാർ പങ്കെടുത്ത ദ്വിദിന ശിൽപ്പശാലയിൽ ആലപ്പുഴ ജില്ലയിൽ നിന്ന് കെ.എസ്.രാജേഷ് (ജില്ലാ കോ-ഓഡിനേറ്റർ, ഹരിത കേരളം മിഷൻ), ഡോ.തോമസ് മാത്യു (റിട്ട. പ്രൊഫ. കേരള കാർഷിക സർവ്വകലാശാല), ടി.കെ.വിജയൻ (റിട്ട. ഫാം മാനേജർ,കേരള കാർഷിക സർവ്വകലാശാല), ദേവരാജ്.എം. (റിട്ട. അസി. എക്സിക്യൂട്ടീവ് എൻജിനീയർ, കേരള ജല അതോറിറ്റി), മുരളി കാട്ടൂർ (റിട്ട. അദ്ധ്യാപകൻ), വി.രമാദേവി (റിട്ട. ക്ഷീരവികസന ഓഫീസർ) എന്നിവർ പങ്കെടുത്തു.

 

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...