വാര്‍ത്തകള്‍

01
Jun

ഹരിതകേരളം മിഷന്‍ പരിസ്ഥിതിദിന ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു

ഹരിതകേരളം മിഷന്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫോട്ടോഗ്രാഫി അവാര്‍ഡ് ഏര്‍പ്പെടുത്തുന്നു. സംസ്ഥാനത്ത് ജൂണ്‍ 5 ന് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടക്കുന്ന പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ ആധാരമാക്കി, കേരളത്തിന്റെ ഹരിത സമൃദ്ധിയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ച നല്‍കുന്ന ഫോട്ടോകള്‍ക്കായിരിക്കും അവാര്‍ഡ് നല്‍കുക. ഫോട്ടോകള്‍ക്കൊപ്പം പരിപാടിയെക്കുറിച്ചുള്ള ഹ്രസ്വ വിവരണവും ഉള്‍പ്പെടുത്തേണ്ടതാണ്. സംസ്ഥാനതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തേക്ക് ക്യാഷ് അവാര്‍ഡും സാക്ഷ്യപത്രവും ലഭിക്കും. കൂടാതെ പതിനാല് ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഓരോ ഫോട്ടോകള്‍ക്ക് പ്രോത്സാഹനമായി ക്യാഷ് അവാര്‍ഡും സാക്ഷ്യപത്രവും നല്‍കും. മൊബൈല്‍ ഫോണിലെടുത്തതുള്‍പ്പെടെ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. www.contest.haritham.kerala.gov.in എന്ന യു.ആര്‍.എല്‍ വഴി ഓണ്‍ലൈനായി മാത്രമേ അപേക്ഷയും ഫോട്ടോകളും സ്വീകരിക്കുകയുള്ളൂ. ഹരിതകേരളം മിഷന്‍ വെബ്‌സൈറ്റിലാണ് ഇതിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. മത്സരാര്‍ത്ഥി തന്നെ എടുത്തതും പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടതുമായ ഫോട്ടോഗ്രാഫുകളായിരിക്കണം മത്സരത്തിന് അയക്കേണ്ടത്. ജൂണ്‍ 5, 6, 7, 8 തീയതികളിലാണ് എന്‍ട്രികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. മത്സരം സംബന്ധിച്ച നിയമാവലി ഉള്‍പ്പെടെ വിശദ വിവരങ്ങള്‍ ഹരിതകേരളം മിഷന്‍ വെബ്‌സൈറ്റില്‍ (www.haritham.kerala.gov.in ) ലഭ്യമാണ്.

നിയമാവലി

1. ഹരിതകേരളം മിഷന്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് 2018 ജൂണ്‍ 5 ന് നടക്കുന്ന പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ ആധാരമാക്കി കേരളത്തിന്റെ ഹരിതസമൃദ്ധിയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ച നല്‍കുന്ന ഫോട്ടോകളാണ് മത്സരത്തില്‍ പരിഗണിക്കുന്നത്.

2. ലഭിക്കുന്ന എന്‍ട്രികളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തേക്ക് ക്യാഷ് അവാര്‍ഡും സാക്ഷ്യപത്രവും ലഭിക്കും. ജൂറിയുടെ ശുപാര്‍ശയനുസരിച്ച് പതിനാല് ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഓരോ ഫോട്ടോകള്‍ക്കും പ്രോത്സാഹനമായി ക്യാഷ് അവാര്‍ഡും സാക്ഷ്യപത്രവും നല്‍കും.

3. കുറഞ്ഞത് മൂന്ന് പേരടങ്ങുന്ന ഒരു ജഡ്ജിംഗ് കമ്മിറ്റി ആയിരിക്കും വിജയികളെ തീരുമാനിക്കുന്നത്. കമ്മിറ്റിയില്‍ ഒരു ചെയര്‍മാനും രണ്ട് അംഗങ്ങളും ഉണ്ടായിരിക്കും. കമ്മിറ്റിയിലെ മൂന്ന് അംഗങ്ങളില്‍ ഒരാള്‍ കണ്‍വീനര്‍ ആയിരിക്കും. ഭൂരിപക്ഷം അഭിപ്രായ പ്രകാരമായിരിക്കും വിജയികളെ കണ്ടെത്തുക.

4. ഫോട്ടോഗ്രാഫി പ്രൊഫഷന്‍ ആയി സ്വീകരിച്ചവര്‍ക്കും, അമച്വര്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കും , സാധാരണക്കാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.

5. പ്രൊഫഷണല്‍ ക്യാമറ ഉപയോഗിച്ചും മൊബൈല്‍ ക്യാമറ ഉപയോഗിച്ചും ഉള്ള ഫോട്ടോകള്‍ സ്വീകരിക്കുന്നതാണ്.

6. ഫോട്ടോകളില്‍ മത്സരാര്‍ത്ഥിയെ തിരിച്ചറിയാനുള്ള വിലാസമോ അടയാളമോ ഉണ്ടാകാന്‍ പാടില്ല.

7. ഓണ്‍ലൈനായി മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി, മത്സരം സംബന്ധിച്ച നിബന്ധനകള്‍/വ്യവസ്ഥകള്‍ അംഗീകരിക്കുന്നു. തുടങ്ങിയ വിവരങ്ങള്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ നല്‍കണം.

8. www.contest.haritham.kerala.gov.in എന്ന യു.ആര്‍.എല്‍ വഴിയാണ് ഓണ്‍ലൈന്‍ അപേക്ഷയും ഫോട്ടോകളും അയക്കേണ്ടത്. ഹരിതകേരളം മിഷന്‍ വെബ്‌സൈറ്റിലാണ് ഇതിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്.

9. ഫോട്ടോകള്‍ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള എഡിറ്റിംഗ് അനുവദനീയമല്ല. കൃത്രിമ ഫോട്ടോകള്‍ എന്‍ട്രികളായി സ്വീകരിക്കുന്നതല്ല.

10. മത്സരാര്‍ത്ഥി തന്നെ എടുത്തതും പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടതുമായ ഫോട്ടോഗ്രാഫുകള്‍ മാത്രമായിരിക്കണം മത്സരത്തിനയയ്‌ക്കേണ്ടത്. മറ്റൊരാളുടെ ഫോട്ടോയോ, പകര്‍പ്പവകാശമുള്ളതോ, ഏതെങ്കിലും മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതോ ആയ ഫോട്ടോകള്‍ അയക്കരുത്. അപ്രകാരം സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം മത്സരാര്‍ത്ഥിക്ക് മാത്രമായിരിക്കും.

11. ഓരോ ഫോട്ടോക്കും അനുയോജ്യമായ ശീര്‍ഷകവും ഫോട്ടോയെ സംബന്ധിക്കുന്ന സാഹചര്യം, സ്ഥലം, തീയതി എന്നിവ ഉള്‍പ്പെടുത്തിയിട്ടുള്ള വിവരണവും നല്‍കേണ്ടതാണ്. പരമാവധി 100 വാക്കുകള്‍. മലയാളത്തിലാണ് അടിക്കുറിപ്പെങ്കില്‍ യൂണിക്കോഡ് ഫോണ്ടുപയോഗിക്കണം.

12. മത്സരത്തില്‍ എന്‍ട്രികളായി ലഭിക്കുന്ന ഫോട്ടോഗ്രാഫുകള്‍ ഹരിതകേരളം മിഷന് അവകാശപ്പെട്ടതും മിഷന് നിയന്ത്രണവിധേയമായി ഉപയോഗിക്കാന്‍ അധികാരമുള്ളതുമായിരിക്കും.

13. മത്സരത്തിന് ഒരാള്‍ക്ക് മൂന്ന് എന്‍ട്രികള്‍ വരെ അയക്കാം. നിലവാരമില്ലാത്ത ഫോട്ടോകള്‍ മത്സരത്തില്‍ പരിഗണിക്കില്ല.

14. ഫോട്ടോഗ്രഫി അവാര്‍ഡുമായി ബന്ധപ്പെട്ട എല്ലാ വ്യവഹാരങ്ങളും തിരുവനന്തപുരം ജൂറിസ്ഡിക്ഷനിലായിരിക്കും

15. അവാര്‍ഡിനര്‍ഹമായ എന്‍ട്രികള്‍ ലഭിക്കാതെ വന്നാല്‍ അവാര്‍ഡ് നല്‍കാതിരിക്കാനുള്ള അധികാരം ഹരിതകേരളം മിഷനുണ്ടായിരിക്കും. ഫോട്ടോഗ്രാഫി അവാര്‍ഡുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഹരിതകേരളം മിഷനായിരിക്കും.

16. ഹരിതകേരളം മിഷന്‍ ആയിരിക്കും അവാര്‍ഡ് നിര്‍ണയത്തിനും വിതരണത്തിനുമുള്ള സംഘാടകരായി പ്രവര്‍ത്തിക്കുക. മത്സരവുമായി ബന്ധപ്പെട്ട് യാതൊരുവിധ കത്തിടപാടുകളോ ഇ-മെയിലുകളോ അനുവദനീയമല്ല.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...