വാര്‍ത്തകള്‍

01
Feb

ഹരിതകേരളം മിഷന്‍ പ്രതിമാസ അവലോകനയോഗം തിരുവനന്തപുരത്ത് ആരംഭിച്ചു.

WhatsApp Image 2018-02-01 at 2.50.19 PMഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി സംഘടിപ്പിച്ച ദ്വിദിന അവലോകനയോഗം തിരുവനന്തപുരത്ത് പട്ടത്തുള്ള ഹരിതകേരളം മിഷന്റെ സംസ്ഥാന ഓഫീസില്‍ ആരംഭിച്ചു. ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍, ഭാവി പ്രവര്‍ത്തനങ്ങള്‍, വിവിധ പദ്ധതി/ പ്രവര്‍ത്തനങ്ങളുടെ ഏകോപനം എന്നിവ പ്രധാനമായും ചര്‍ച്ചയില്‍ വരും. സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന അവലോകന യോഗത്തില്‍ എല്ലാ ജില്ലകളില്‍ നിന്നുമുള്ള കോ-ഓര്‍ഡിനേറ്റര്‍മാര്‍ വിശദമായ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നുണ്ട്. റിപ്പോര്‍ട്ടിനെ അധികരിച്ച് ചര്‍ച്ചയും ഉണ്ട്. കൃഷി, ശുചിത്വ-മാലിന്യ സംസ്‌ക്കരണം, ജല സംരക്ഷണം എന്നീ ഉപദൗത്യങ്ങളെ WhatsApp Image 2018-02-01 at 2.50.34 PMഅടിസ്ഥാനമാക്കി നടത്തിയ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനപ്പെടുത്തി പ്രത്യേക ആലോചനായോഗവും നടക്കുന്നുണ്ട്. ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.സീമയുടെ അധ്യക്ഷതയിലാണ് അവലോകനയോഗം നടക്കുന്നത്. ഹരിതകേരളം മിഷന്‍ സാങ്കേതിക ഉപദേഷ്ടാവ് ഡോ.അജയകുമാര്‍ വര്‍മ്മ, ഉപമിഷന്‍ കണ്‍സള്‍ട്ടന്റുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, ശ്രീമതി ഇന്ദു.എസ്, അക്കൗണ്ട്‌സ് ഓഫീസര്‍ ശ്രീ.ദേവരാജന്‍ .വി എന്നിവരും പങ്കെടുക്കുന്നുണ്ട്.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...