01
Feb
പാഴ്വസ്തു വ്യാപാരികൾക്കായി ഹരിതകേരളം മിഷൻ ഏകദിന ശില്പശാല സംഘടിപ്പിച്ചു
0 Comment
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അൻപതോളം പാഴ്വസ്തു വ്യാപാരികൾ പങ്കെടുത്ത ശില്പശാല ഹരിതകേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സ്ൺ ഡോ.ടി.എന്‍.സീമ ഉദ്ഘാടനം ചെയ്തു. മാലിന്യ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന സംസ്ഥാനതല പ്രവർത്തനങ്ങളുടെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്.