വാര്‍ത്തകള്‍

06
Jun

മഴക്കൊയ്ത്തുത്സവം തുടങ്ങി ജല സംരക്ഷണ സന്ദേശം വിദ്യാര്‍ഥികള്‍ പകര്‍ന്നു നല്‍കണം: വീണാ ജോര്‍ജ് എംഎല്‍എ

മഴവെള്ളം ഒഴുക്കി കളയാതെ മണ്ണിലിറക്കി സംരക്ഷിക്കണമെന്ന സന്ദേശം സമൂഹത്തിലുള്ളവര്‍ക്കും സ്വന്തം വീട്ടിലുള്ളവര്‍ക്കും പകര്‍ന്നു നല്‍കുന്നതിനുള്ള ഉത്തരവാദിത്വം വിദ്യാര്‍ഥികള്‍ ഏറ്റെടുക്കണമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. കോഴഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ സര്‍വശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മഴക്കൊയ്ത്തുത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു എം.എല്‍.എ. ഭൂജലനിരപ്പ് താഴാതെ സംരക്ഷിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ മഴക്കൊയ്ത്തുത്സവം പദ്ധതി നടപ്പാക്കുന്നത്. മഴക്കുഴികള്‍ നിര്‍മിക്കുന്നത് ജലം മണ്ണിലേക്ക് ഇറക്കുന്നതിനും കിണര്‍ റീചാര്‍ജിംഗിനും വഴിയൊരുക്കും. കടുത്ത വരള്‍ച്ച നേരിട്ട കേരളത്തിന് വലിയൊരു ബദല്‍ മാതൃകയാണ് ഈ പദ്ധതി. ജലസ്രോതസുകള്‍ വറ്റിവരണ്ടത് നമ്മുടെ പ്രവര്‍ത്തി മൂലമാണ്. മണല്‍ഊറ്റുകയും കാട് വെട്ടിത്തെളിക്കുകയും ചെയ്തത് പ്രകൃതിയെ നശിപ്പിച്ചു. ഒരു ചെറിയ വിഭാഗം ചെയ്ത പ്രവര്‍ത്തിയുടെ ദോഷം കടുത്ത വരള്‍ച്ചയായി ഭൂരിപക്ഷം വരുന്ന ജനസമൂഹം അനുഭവിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നട്ട വൃക്ഷത്തൈകള്‍ നിലനില്‍ക്കുന്നെന്ന് വിദ്യാര്‍ഥികള്‍ ഉറപ്പാക്കണമെന്നും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്നും എംഎല്‍എ പറഞ്ഞു. ജലക്ഷാമമാണ് മനുഷ്യരാശി നേരിടാന്‍ പോകുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. ജലക്ഷാമം ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് മഴക്കൊയ്ത്തുത്സവം സംഘടിപ്പിച്ചിരിക്കുന്നത്. മഴവെള്ളം പരമാവധി മണ്ണില്‍ ഇറക്കാന്‍ എല്ലാവരും പരിശ്രമിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മഴയെ സംഭരിച്ച് പ്രയോജനപ്പെടുത്താന്‍ എല്ലാവരും തയാറാവണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ പറഞ്ഞു. ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പദ്ധതി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി വിഭവങ്ങളെ ധൂര്‍ത്തടിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തതാണ് വരള്‍ച്ചയ്ക്കു കാരണമായതെന്ന് മഴക്കൊയ്ത്ത് കൈപ്പുസ്തകം പ്രകാശനം ചെയ്ത എഡിഎം അനു എസ്. നായര്‍ പറഞ്ഞു. എല്ലാവരും കിണറിനു സമീപം മഴവെള്ളം ഇറങ്ങാന്‍ സൗകര്യമൊരുക്കണമെന്ന് വേനല്‍പ്പച്ചയുടെ പ്രകാശനം നിര്‍വഹിച്ച ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി. സത്യന്‍ പറഞ്ഞു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാംമോഹന്‍, ബ്ലോക്ക് പഞ്ചായത്തംഗം ബിജിലി പി. ഈശോ, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്. പ്രകാശ് കുമാര്‍, ഗ്രാമപഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സാറാമ്മ ഷാജന്‍, പഞ്ചായത്തംഗവും പിടിഎ പ്രസിഡന്റുമായ ക്രിസ്റ്റഫര്‍ദാസ്, വിദ്യാഭ്യാസ ഉപഡയറക്ടറുടെ ചുമതല വഹിക്കുന്ന എസ്. രവിശങ്കര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ മേരി ജോസഫ്, കോഴഞ്ചേരി എഇഒ കെ. വത്സല, ഹെഡ്മിസ്ട്രസ് ജി. രമണി, ബിപിഒ സി.കെ. അജിത്, എസ്എസ്എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ആര്‍. വിജയമോഹനന്‍, പ്രോഗ്രാം ഓഫീസര്‍ എസ്.എസ്. ശ്യാംകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...