വാര്‍ത്തകള്‍

06
Jun

പരിസ്ഥിതി ദിനത്തില്‍ നട്ട തൈകള്‍ പരിപാലിക്കുന്നതിന് ശ്രദ്ധ നല്‍കണം : ജില്ലാ കളക്ടര്‍

പരിസ്ഥിതി ദിനത്തില്‍ ജില്ലയിലെമ്പാടും നടുന്ന വൃക്ഷതൈകള്‍ ശരിയായ രീതിയില്‍ പരിപാലിക്കുന്നതിനും അവയുടെ വളര്‍ച്ച ഉറപ്പുവരുത്തുന്നതിനും കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷ പരിപാടി കളക്ടറേറ്റ് കാന്റീനു സമീപം ആര്യവേപ്പിന്റെ തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍. വനവിസ്തൃതിയും പച്ചപ്പും കൂടുതലുള്ള ജില്ലയാണ് പത്തനംതിട്ട. എന്നിരുന്നാലും ജില്ലയില്‍ രൂക്ഷമായ ജലക്ഷാമം ഉണ്ടാകാറുണ്ട്. ജലസംരക്ഷണത്തില്‍ വൃക്ഷങ്ങളുടെ പ്രാധാന്യം മനസിലാക്കി അവയെ സംരക്ഷിക്കാന്‍ നമുക്ക് കഴിയണം. പരിസ്ഥിതി ദിനത്തില്‍ വൃക്ഷതൈകള്‍ നട്ടതുകൊണ്ടുമാത്രം കാര്യമില്ല. അവ ശരിയായ രീതിയില്‍ പരിപാലിച്ച് വളരുന്നുണ്ടെന്ന് ഉറപ്പുവരുത്തിയാല്‍ മാത്രമേ വന്‍തുക ചെലവഴിച്ച് നടത്തുന്ന ഇത്തരം പദ്ധതികള്‍ ഉദ്ദേശിച്ച ഫലം ചെയ്യുകയുള്ളൂ. വനം വകുപ്പിന്റെ സാമൂഹ്യ വനവത്ക്കരണ വിഭാഗം അഞ്ച് ലക്ഷം വൃക്ഷതൈകളാണ് വിതരണത്തിനായി വിവിധ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും എത്തിച്ചിട്ടുള്ളത്. ഇവയെല്ലാംതന്നെ ശരിയായ രീതിയില്‍ പരിപാലിച്ച് വളര്‍ത്താന്‍ കഴിഞ്ഞാല്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള ഹരിതകേരളം പദ്ധതി ഏറ്റവും കാര്യക്ഷമമായി നടപ്പാക്കിയ ജില്ല എന്ന ഖ്യാതി നമുക്ക് നേടുവാന്‍ കഴിയും. ഇതിനായി സര്‍ക്കാര്‍ ഏജന്‍സികളുടെയും സന്നദ്ധ സംഘടനകളുടെയും മറ്റുള്ളവരുടെയും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. പത്തനംതിട്ട സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്കുള്ള വൃക്ഷതൈകളുടെ വിതരണത്തിന്റെ ഉദ്ഘാടനവും കളക്ടറേറ്റിലെ ജൂനിയര്‍ സൂപ്രണ്ട് ജി.ആനന്ദിന് ആദ്യ തൈ നല്‍കി കൊണ്ട് കളക്ടര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ എഡിഎം അനു എസ്.നായര്‍, ഡെപ്യുട്ടി കളക്ടര്‍മാരായ റ്റിറ്റി ആനി ജോര്‍ജ്, ജ്യോതിലക്ഷ്മി, ഫിനാന്‍സ് ഓഫീസര്‍ കെ.ജി ജയശങ്കര്‍, ഹുസൂര്‍ ശിരസ്തദാര്‍ എന്‍.ജയശ്രീ, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ജിജി ജോര്‍ജ്, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എന്‍.വി സന്തോഷ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...