വാര്‍ത്തകള്‍

10
May

ഹരിതവിവാഹം -ചടങ്ങ് ഗ്രീന്‍പ്രോട്ടോക്കോളില്‍

ഹരിതവിവാഹത്തിന് ആയിരം ആശംസകള്‍
ചടങ്ങ് ഗ്രീന്‍പ്രോട്ടോക്കോളില്‍

grpകൊല്ലം > കരീപ്രയില്‍ പ്രകൃതി സൌഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിച്ചു നടത്തിയ ഹരിത വിവാഹ ചടങ്ങ് ശ്രദ്ധേയമായി. ജില്ലയില്‍ പൂര്‍ണമായും ഹരിതചട്ടങ്ങള്‍ പാലിച്ച് നടത്തിയ ആദ്യ വിവാഹമാണിത്. പ്രകൃതിയ്ക്കും ജീവജാലങ്ങള്‍ക്കും തുണയാകുംവിധം ഹരിതാഭമായ ചടങ്ങൊരുക്കി വിവാഹിതരായ ദമ്പതിമാര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, കലക്ടര്‍ ഡോ ടി മിത്ര എന്നിവര്‍ ഒപ്പിട്ട ജില്ലാ ശുചിത്വ മിഷന്റെ വിവാഹ മംഗളപത്രവും നല്‍കി.

കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് ജെ അശോകന്‍, ജില്ലാ ശുചിത്വ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ജി കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു. സാധാരണ വിവാഹ ചടങ്ങുകളില്‍ കാണുന്ന ഉപയോഗ ശേഷം വലിച്ചെറിഞ്ഞ് കത്തിക്കുകയും ജലാശയങ്ങളിലും തോടുകളിലും നിക്ഷേപിക്കുന്നതുമായ പ്ളാസ്റ്റിക് പേപ്പര്‍തെര്‍മോക്കോള്‍ പ്ളേറ്റുകള്‍, കപ്പുകള്‍, കുപ്പി വെളളം എന്നിവ ഒഴിവാക്കി പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോളിലാണ് ചടങ്ങുകള്‍ നടത്തിയത്. കരീപ്ര പഞ്ചായത്തിലെ ഇടയ്ക്കിടം ഇലഞ്ഞിലഴികത്ത് വീട്ടില്‍ റൈസ് മില്‍ നടത്തുന്ന വി മോഹനകുമാര്‍കെ എസ് ഗീത ദമ്പതിമാരുടെ മകള്‍ അര്‍ച്ചനയുടെ വിവാഹമാണ് ഹരിതാഭമായത്. പ്ളാക്കോട് വ്യന്ദാവനില്‍ എസ് ദീപുവാണ് വരന്‍.

ജില്ലാ ശുചിത്വ മിഷന്‍ അധികൃതരുടെ അഭ്യര്‍ത്ഥന സ്വീകരിച്ചാണ് വിവാഹം പൂര്‍ണമായും ഹരിത ചട്ടങ്ങള്‍ പാലിച്ച് നടത്താന്‍ അര്‍ച്ചനയുടെ മാതാപിതാക്കള്‍ തയ്യാറായത്. കരീപ്രയിലെ ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അലങ്കാരത്തിനായി പ്ളാസ്റ്റിക് തെര്‍മോക്കോള്‍ വസ്തുക്കള്‍ ഒന്നും ഉപയോഗിച്ചില്ല. പകരം പ്രകൃതി സൌഹൃദ വസ്തുക്കളുപയോഗിച്ച് വേദിയും പരിസരവും അലങ്കരിച്ചു. വിവാഹ അറിയിപ്പ് തുണിയിലെഴുതിയ ബാനറുകളിലാണ് സ്ഥാപിച്ചത്. വാഴയിലയില്‍ സദ്യ വിളമ്പി. കുടിവെളളം സ്റ്റീല്‍ ഗ്ളാസിലും നല്കി. തലേദിവസം വധുവിന്റെ വീട്ടില്‍ നടന്ന സല്‍ക്കാര ചടങ്ങുകളിലും ഡിസ്പോസിബിള്‍ വസ്തുക്കള്‍ ഒന്നും ഉപയോഗിച്ചില്ല.

ചടങ്ങുകള്‍ക്ക് ശേഷം ഉണ്ടാകുന്ന മാലിന്യങ്ങളുടെ അളവ് കുറയ്ക്കുന്നതിനുളള ജനകീയ സമീപനമാണ് ഗ്രീന്‍പ്രോട്ടോക്കോള്‍. സ്വച്ഛ് ഭാരത് ഹരിതകേരളം മിഷന്‍ ഭാഗമായി ജില്ലയില്‍ ഗ്രീന്‍പ്രോട്ടോക്കോളിന് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, കലക്ടര്‍ ഡോ ടി മിത്ര എന്നിവര്‍ പറഞ്ഞു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...